Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightElectionschevron_rightAssembly Electionschevron_rightKeralachevron_rightTaliparambachevron_rightതളിപ്പറമ്പിൽ എൽ.ഡി.എഫ്...

തളിപ്പറമ്പിൽ എൽ.ഡി.എഫ് വോട്ട്​ ചോർന്നിട്ടി​െല്ലന്ന്​ എം.വി. ഗോവിന്ദൻ

text_fields
bookmark_border
MV Govindan
cancel

ക​ണ്ണൂ​ർ: ത​ളി​പ്പ​റ​മ്പ് മ​ണ്ഡ​ല​ത്തി​ൽ എ​ൽ.​ഡി.​എ​ഫ് വോ​ട്ടി​ൽ ചോ​ർ​ച്ച​യു​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് നി​യു​ക്ത എം.​എ​ൽ.​എ​യും സി.​പി.​എം കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​വു​മാ​യ എം.​വി. ഗോ​വി​ന്ദ​ൻ മാ​സ്​​റ്റ​ർ. ഫ​ല​പ്ര​ഖ്യാ​പ​ന ദി​വ​സം മ​ണ്ഡ​ല​ത്തി​ലെ എ​ൽ.​ഡി.​എ​ഫ് ലീ​ഡ് സം​ബ​ന്ധി​ച്ച അ​വ്യ​ക്ത​ത തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​െൻറ പി​ടി​പ്പു​കേ​ടു​മൂ​ലം ഉ​ണ്ടാ​യ​താ​ണ്.

ഇ​തു മു​ത​ലെ​ടു​ത്ത് ചി​ല ദൃ​ശ്യ​മാ​ധ്യ​മ​ങ്ങ​ൾ വോ​ട്ടു​ചോ​ർ​ച്ച​യെ​ന്നും തി​രി​ച്ച​ടി​യെ​ന്നും പ്ര​ച​രി​പ്പി​ക്കു​ക​യും ച​ർ​ച്ച​ചെ​യ്യു​ക​യു​മാ​യി​രു​ന്നു. സാ​ധാ​ര​ണ​ഗ​തി​യി​ൽ ഓ​രോ റൗ​ണ്ട് എ​ണ്ണി​ക്ക​ഴി​യു​മ്പോ​ഴും വോ​ട്ടു​ക​ണ​ക്കു​ക​ൾ തെ​ര​ഞ്ഞെ​ടു​പ്പ്​ സോ​ഫ്​​റ്റ്​ വെ​യ​റി​ൽ അ​പ്​​ലോ​ഡ് ചെ​യ്യ​ണം.

ത​ളി​പ്പ​റ​മ്പി​ൽ രാ​വി​ലെ 11വ​രെ മാ​ത്ര​മേ ഇ​ത്ത​ര​ത്തി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ളൂ. അ​പ്പോ​ൾ 2000ൽ​പ​രം വോ​ട്ടി​െൻറ ലീ​ഡു​ണ്ടാ​യി​രു​ന്നു. ഉ​ച്ച​ക​ഴി​ഞ്ഞ​പ്പോ​ൾ ത​ളി​പ്പ​റ​മ്പി​ൽ എ​ൽ.​ഡി.​എ​ഫ് വോ​ട്ട് ഒ​ഴു​കി​പ്പോ​യി, പാ​ർ​ട്ടി​ക്ക​ക​ത്തെ ത​ർ​ക്ക​പ്ര​ശ്​​ന​മാ​ണ് കാ​ര​ണം എ​ന്ന​നി​ല​യി​ൽ ചി​ല ചാ​ന​ലു​ക​ൾ നു​ണ​പ്ര​ചാ​ര​ണ​വും ച​ർ​ച്ച​യും ന​ട​ത്തി. എ​ന്നാ​ൽ, യ​ഥാ​ർ​ഥ​ത്തി​ൽ 22,689 വോ​ട്ടി​െൻറ ഭൂ​രി​പ​ക്ഷ​മു​ണ്ട്. ആ​ന്തൂ​രി​ൽ മാ​ത്രം 12,511 വോ​ട്ടി​െൻറ ലീ​ഡു​ണ്ട്.

ചി​ല​ർ കൊ​ണ്ടു​പി​ടി​ച്ചു​ന​ട​ത്തു​ന്ന പ്ര​ചാ​ര​ണം ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ലെ 40,000ത്തി​ൽ​പ​രം വോ​ട്ടി​െൻറ ഭൂ​രി​പ​ക്ഷം ഇ​ത്ത​വ​ണ​യു​ണ്ടാ​യി​ല്ലെ​ന്നാ​ണ്. 2016ൽ ​യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി സ​മു​ദാ​യ​സം​ഘ​ട​ന​യാ​യ ന​മ്പ്യാ​ർ മ​ഹാ​സ​ഭ​യു​ടെ പ്ര​തി​നി​ധി​യാ​യി​രു​ന്നു.

യു.​ഡി.​എ​ഫ് വോ​ട്ട​ർ​മാ​രി​ൽ മൂ​ന്നി​ലൊ​രു​ഭാ​ഗം വോ​ട്ടു​ചെ​യ്യാ​ൻ​പോ​ലും പോ​യി​ല്ല. ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ലാ​ക​ട്ടെ ക​ടു​ത്ത രാ​ഷ്​​ട്രീ​യ​പോ​രാ​ട്ട​മാ​ണ് ന​ട​ന്ന​ത്. സാ​മു​ദാ​യി​ക ധ്രു​വീ​ക​ര​ണ​മു​ണ്ടാ​ക്കു​ന്ന രീ​തി​യി​ലാ​യി​രു​ന്നു യു.​ഡി.​എ​ഫ് പ്ര​വ​ർ​ത്ത​നം.

പാ​ർ​ല​മെൻറ്​ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ണ്ണൂ​റോ​ളം വോ​ട്ടു​ക​ൾ​ക്ക് പി​ന്നി​ൽ​പോ​യ മ​ണ്ഡ​ല​ത്തി​ൽ 22,689 വോ​ട്ടി​െൻറ ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യി​ക്കാ​ൻ സാ​ധി​ച്ചു. ഇ​ത്ത​വ​ണ ല​ഭി​ച്ച 92,870 വോ​ട്ട് എ​ക്കാ​ല​ത്തെ​യും മി​ക​ച്ച​താ​ണെ​ന്നും അ​ദ്ദേ​ഹം പ്ര​സ്​​താ​വ​ന​യി​ൽ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mv govindantaliparambavote leakassembly election 2021
News Summary - MV Govindan says LDF votes were not leaked in Taliparamba
Next Story