Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightElectionschevron_rightAssembly Electionschevron_rightKeralachevron_right'എന്തു പറഞ്ഞാലും...

'എന്തു പറഞ്ഞാലും കുഴപ്പമാകും'; മാധ്യമങ്ങളോട്​ പ്രതികരിക്കാതെ സുരേഷ് ഗോപി

text_fields
bookmark_border
suresh gopi
cancel
camera_altസുരേഷ്​ ഗോപി (ഫയൽ)

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ട്​ ചെയ്യാനെത്തിയപ്പോൾ മാധ്യമങ്ങളോട്​ പ്രതികരിക്കാതെ നടൻ സുരേഷ്​ ഗോപി. ഒരു വിഷയത്തോടും പ്രതികരിക്കാനില്ലെന്നും എന്തു പറഞ്ഞാലും കുഴപ്പമാകുമെന്നും തൃശൂർ മണ്ഡലത്തിലെ ബി.ജെ.പി സ്​ഥാനാർഥി കൂടിയായ സുരേഷ് ഗോപി പറഞ്ഞു.

ശാസ്തമംഗലം എൻ.എസ്​.എസ് ഹയർ സെക്കന്‍ഡറി സ്കൂളിലെ 90ാം നമ്പർ ബൂത്തിലാണ്​ സുരേഷ് ഗോപി വോട്ട് രേഖപ്പെടുത്തിയത്​. ഉച്ചക്ക്​ 1.30നാണ്​ സുരേഷ്​ ഗോപി വോട്ട്​ ചെയ്യാനെത്തിയത്​.

താൻ മത്സരിക്കുന്ന തൃശൂർ മണ്ഡലത്തിലെ വിവിധ ബുത്തുകളിലെത്തി വോട്ടർമാരെ കണ്ട ശേഷം അദ്ദേഹം ഹെലികോപ്​റ്ററിൽ തിരുവനന്തപുരത്തേക്ക്​ തിരിക്കുകയായിരുന്നു.

വോട്ട്​ ചെയ്​തിറങ്ങിയ നടനോട്​ വിവിധ വിഷയങ്ങളിൽ മാധ്യമപ്രവർത്തകർ ചോദ്യങ്ങൾ ചോദിച്ചെങ്കിലും അദ്ദേഹം ഉത്തരം നൽകാൻ തയാറായില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mediaactor suresh gopiassembly election 2021
News Summary - suresh gopi didn't respond to media
Next Story