Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightElectionschevron_rightAssembly Electionschevron_rightKeralachevron_rightഅനാഥാലയത്തിലെ...

അനാഥാലയത്തിലെ കുഞ്ഞുങ്ങ​ൾക്കൊപ്പം ഈസ്റ്റർ ആഘോഷിച്ച്​ രാഹുൽ; 'ഓൺലൈനായി' ഒപ്പം ചേർന്ന്​ പ്രിയങ്ക

text_fields
bookmark_border
rahul gandhi easter lunch
cancel

കൽപറ്റ: നിയമസഭ തെരഞ്ഞെടുപ്പ്​ അസന്നമായിരിക്കേ യു.ഡി.എഫ്​ പ്രവർത്തകർക്ക്​ ആവേശം നൽകിക്കൊണ്ട്​ രാഹുൽ ഗാന്ധി കേരളത്തിൽ പ്രചാരണത്തിന്​ ചുക്കാൻ പിടിക്കുകയാണ്​.

പരസ്യ പ്രചാരണം അവസാനിക്കുന്ന ദിനമായ ഇന്ന്​ രാവിലെ തിരുനെല്ലി ക്ഷേത്രം സന്ദർശിച്ച രാഹുൽ പിന്നീട്​ പോയത്​ കൽപറ്റയിലുള്ള ജീവൻ ജ്യോതി ചിൽഡ്രൻസ്​ ഹോമിലേക്കായിരുന്നു.

ജീവൻ ജ്യോതിയിലെ കുട്ടിക​ൾക്കൊപ്പമായിരുന്നു രാഹുൽ ഗാന്ധിയുടെ ഉച്ചയൂൺ. കുട്ടികൾക്കൊപ്പമിരുന്ന്​ ഭക്ഷണം കഴിച്ച രാഹുൽ സഹോദരിയായ പ്രിയങ്കയെ വിഡിയോ കോൾ വഴി അതിഥിയാക്കി. കുട്ടികളുമായി പ്രിയങ്ക സംസാരിക്കുന്നത്​ വിഡിയോയിൽ കാണാം.

'ജീവൻ ജ്യോതി ചിൽഡ്രൻസ് ഹോമിലെ എന്‍റെ പുതിയ കൂട്ടുകാർക്കൊപ്പമായിരുന്നു സ്​പെഷ്യൽ ഈസ്റ്റർ ഉച്ചയൂൺ. അതിനിടെ ഒരു വെർച്വൽ അതിഥിയും ഞങ്ങളോടെപ്പം ചേർന്നു.

ഇത്തരമൊരു ശുഭദിനം ആഘോഷിക്കാൻ ഇതിലും നല്ലൊരു മാർഗമില്ല. നിങ്ങൾക്കും കുടുംബത്തിനും സ്നേഹവും സമാധാനവും നിറഞ്ഞ ഈസ്റ്റർ ആശംസകൾ നേരുന്നു' -രാഹുൽ ഗാന്ധി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

എ.ഐ.സി.സി ജനറൽ സെക്രട്ടറിയായ പ്രിയങ്ക ഗാന്ധി കോവിഡ്​ ബാധിതരുമായി സമ്പർക്കം പുലർത്തിയതിനെത്തുടർന്ന്​ നിരീക്ഷണത്തിലാണ്. പരസ്യ പ്രചാരണം അവസാനിക്കുന്ന വേളയിൽ കോഴിക്കോട്​ നഗരത്തിൽ രാഹുലിന്‍റെ കൂറ്റൻ റോഡ്​ഷോ അരങ്ങേറി.

കോഴിക്കോട്​ നോർത്ത്,​ സൗത്ത്, ബേപ്പൂർ​ മണ്ഡലങ്ങളിലെ യു.ഡി.എഫ്​ സ്​ഥാനാർഥികൾക്ക്​ വോട്ടഭ്യർഥിക്കാനായാണ്​ രാഹുൽ നഗരത്തിലെത്തിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:easterPriyanka gandhiassembly election 2021Rahul Gandhi
News Summary - Rahul Gandhi had Easter lunch with Jeevan Jyothi Orphanage inmates priyanka joined virtually
Next Story