പൂഞ്ഞാറിലെ എൽ.ഡി.എഫ് പ്രചാരണ ജാഥയിലേക്ക് വാഹനം പാഞ്ഞുകയറി അപകടം; ഷോൺ ജോർജിനെതിരെ ആരോപണം
text_fieldsഈരാറ്റുപേട്ട: പൂഞ്ഞാറിലെ ഇടതു സ്ഥാനാർഥി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലിെൻറ പര്യടനത്തിെൻറ ഇടയിൽ പി.സി. ജോർജ് എം.എൽ.എയുടെ മകൻ ഷോൺ ജോർജ് വാഹനം ഇടിച്ചുകയറ്റിയെന്നാരോപണം. പൂഞ്ഞാർ പഞ്ചായത്തിലെ പര്യടനത്തിന് ഇടയിലാണ് സംഭവം. അമിത വേഗത്തിൽ വന്ന വാഹനം ഇടിക്കുകയായിരുന്നു.
നിർത്താതെ പോയ വാഹനത്തിെൻ നമ്പർ പ്രവർത്തകർ പരിശോധിച്ചപ്പോഴാണ് ഷോൺ ജോർജിെൻറ വാഹനമാണെന്ന് തിരിച്ചറിഞ്ഞത്. ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ പി.കെ. തോമസ് പുളിമൂട്ടിൽ, പി.ടി. ഷിബു പൊട്ടൻ പ്ലാക്കൽ എന്നിവരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതേസമയം, ആരോപണം ഷോൺ ജോർജ് നിഷേധിച്ചു. മദ്യപിച്ചെത്തിയ രണ്ടുപേർ സഞ്ചരിച്ചിരുന്ന ബൈക്ക് തെൻറ വാഹനത്തിലിടിക്കുകയായിരുന്നെന്നും അവരെ താനാണ് ആശുപത്രിയിലെത്തിച്ചതെന്നും ഷോൺ പറഞ്ഞു.
സംഭവത്തിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് പി.എം.സി ജങ്ഷനിൽനിന്ന് തെക്കേക്കര ചേന്നാട് കവലവരെ പ്രകടനം നടത്തി. ഇേതാടെ പി.സി. ജോർജിെൻറ വീട്ടിലേക്കുള്ള റോഡ് പൊലീസ് അടച്ചു.