തെരഞ്ഞെടുപ്പിൽ സംഭവിച്ചത് പിണറായിസമെന്ന് പി.സി ജോർജ്
text_fieldsപൂഞ്ഞാർ: ഈ തെരഞ്ഞെടുപ്പിൽ സംഭവിച്ചത് പിണറായിസമാണെന്നും യഥാര്‍ത്ഥത്തില്‍ കേരളത്തിലെ ഇടതുപക്ഷത്തിന്റെ വിജയം പിണറായി വിജയന്‍റെ വിജയമാണെന്നും പി.സി ജോര്‍ജ്. പൂഞ്ഞാറില്‍ തന്നെ രണ്ടാം സ്ഥാനത്തെത്തിച്ച ജനങ്ങള്‍ക്ക് പി.സി ജോര്‍ജ് നന്ദി അറിയിച്ചു.
പിണറായി വിജയന്റെ ഭൂരിപക്ഷം 50000 നാണ്. ഈ കഴിഞ്ഞ 5 വര്‍ഷത്തെ ഇടതുപക്ഷത്തിന്റെ നേട്ടമാണ്. ഈ തെരഞ്ഞെടുപ്പ് പിണറായിസം ആണ്. കൊറോണയെ നേരിടാന്‍ അദ്ദേഹം കാണിച്ച ശ്രമം ചെറുതല്ല. പ്രളയത്തിലും ഒപ്പം നിന്നു. ഒരാളേയും പട്ടിണിക്കിട്ടില്ല. എൽ.ഡി.എഫ് സ്ഥാനാര്‍ത്ഥിയാരാണോ അവര്‍ക്ക് ജനം വോട്ട് ചെയ്തു. സ്ഥാനാര്‍ത്ഥിയെ നോക്കിയില്ല. പിണറായിയുടെ വലിയ നേട്ടമാണിത്. പി.സി ജോർജ് പറഞ്ഞു.
മേഴ്‌സിക്കുട്ടിയമ്മയെയും ജലീലിനെപ്പറ്റിയും ജനത്തിന് പരാതി ഉണ്ടായിരുന്നു. ജനം ബോധവാന്മാരാണ്. കെ.ടി ജലീലിനേയും മേഴ്‌സികുട്ടിയമ്മയേയും തോല്‍പ്പിച്ചു. പി.സി ജോർജ് പറഞ്ഞു.
പൂഞ്ഞാറില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ നാലായിരത്തില്‍പരം വോട്ടുകള്‍ക്കാണ് ജയിച്ചത്.