Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightElectionschevron_rightAssembly Electionschevron_rightKeralachevron_rightകോ​ട്ട​യത്ത്​...

കോ​ട്ട​യത്ത്​ പോളിങ്​ കുറഞ്ഞു; ആരെ തുണക്കും?

text_fields
bookmark_border
Kottayam map
cancel

കോ​ട്ട​യം: കേ​ര​ള കോ​ൺ​ഗ്ര​സ്(​എം) ഇ​ട​ത്തേ​ക്ക്​ ചാ​ഞ്ഞ​ശേ​ഷ​മു​ള്ള ആ​ദ്യ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജി​ല്ല​യി​ലെ പോ​ളി​ങ്​ ശ​ത​മാ​ന​ത്തി​ൽ ഇ​ടി​വ്. അ​വ​സാ​ന​ക​ണ​ക്കു​ക​ൾ പു​റ​ത്തു​വ​ന്ന​തോ​ടെ 72.16 ശ​ത​മാ​ന​മാ​ണ്​ ജി​ല്ല​യി​ലെ പോ​ളി​ങ്.

ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തേ​ക്കാ​ൾ 5.03 ശ​ത​മാ​ന​ത്തി​െൻറ ക​​​ു​റ​വാ​ണ്​ ഇ​ത്ത​വ​ണ​യു​ണ്ടാ​യി​രി​ക്കു​ന്ന​ത്. മൊ​ത്ത​മു​ള്ള 15,93,575 വോ​ട്ട​ർ​മാ​രി​ൽ 11,49,901പേ​രാ​ണ്​ സ​മ്മ​തി​ദാ​നാ​വ​കാ​ശം നി​ർ​വ​ഹി​ച്ച​ത്. ഇ​തി​ൽ 5,86,432 പു​രു​ഷ​ൻ​മാ​രും 5,63,464 സ്​​ത്രീ​ക​ളു​മാ​ണ്. അ​ഞ്ച്​ ട്രാ​ൻ​സ്​​െ​ജ​ൻ​ഡേ​ഴ്​​സും വോ​ട്ട്​ രേ​ഖ​പ്പെ​ടു​ത്തി.

ജി​ല്ല​യി​ലെ എ​ല്ല നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ലും 2016 നെ ​അ​പേ​ക്ഷി​ച്ച്​ പോ​ളി​ങ്​ ശ​ത​മാ​ന​ത്തി​ൽ കു​റ​വു​ണ്ടാ​യി. ഈ ​കു​റ​വ്​ ​ ആ​ർ​ക്ക്​ തി​രി​ച്ച​ടി​യാ​കു​മെ​ന്ന ച​ർ​ച്ച​ക​ളും ജി​ല്ല​യി​ൽ ശ​ക്​​ത​മാ​ണ്.

ജി​ല്ല​യി​ലെ ഒ​മ്പ​ത്​ മ​ണ്ഡ​ല​ങ്ങ​ളി​ലും അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ ഒ​പ്പ​ത്തി​നൊ​പ്പ​മാ​യി​രു​ന്നു പ്ര​ചാ​ര​ണം. അ​തി​നാ​ൽ, ഇ​രു​മു​ന്ന​ണി​ക​ളും ആ​ത്​​മ​വി​ശ്വാ​സ​ത്തി​ലാ​ണ്. വൈ​ക്കം ഒ​ഴി​ച്ച്​ എ​ട്ട്​ സീ​റ്റു​ക​ളി​ലും യു.​ഡി.​എ​ഫ്​ പ്ര​തീ​ക്ഷ പു​ല​ർ​ത്തു​േ​മ്പാ​ൾ, പോ​യാ​ലും പു​തു​പ്പ​ള്ളി മാ​ത്ര​മേ കൈ​വി​ടു​ക​യു​ള്ളൂ​വെ​ന്നാ​ണ്​ എ​ൽ.​ഡി.​എ​ഫ്​ ക​ണ​ക്കു​കൂ​ട്ട​ൽ.

ഇ​ട​ത്​-​വ​ല​ത്​ മു​ന്ന​ണി​ക​ൾ നാ​ലു​വീ​തം സീ​റ്റു​ക​ളി​ലും പൂ​ഞ്ഞാ​റി​ൽ പി.​സി. ജോ​ർ​ജി​നു​മാ​ണ്​ മു​ൻ​തൂ​ക്ക​മെ​ന്നാ​ണ്​ പൊ​ലീ​സ്​ ഇ​ൻ​റ​ലി​ജ​ൻ​സ്​ റി​പ്പോ​ർ​ട്ട്. എ​ന്നാ​ൽ, യു.​ഡി.​എ​ഫും എ​ൽ.​ഡി.​എ​ഫും ഇ​ത്​ ത​ള്ളു​ന്നു. പൂ​ഞ്ഞാ​റി​ൽ 3500 വോ​ട്ടി​ന്​ ജ​യി​ക്കു​മെ​ന്ന്​ യു.​ഡി.​എ​ഫ്​ അ​വ​കാ​ശ​പ്പെ​ടു​േ​മ്പാ​ൾ വി​ജ​യ​ത്തി​ൽ സം​ശ​യ​മി​ല്ലെ​ന്ന്​ എ​ൽ.​ഡി.​എ​ഫ്​ നേ​താ​ക്ക​ളും വ്യ​ക്​​ത​മാ​ക്കു​ന്നു.

എ​ന്നാ​ൽ, പോ​ളി​ങ്​ അ​വ​സാ​നി​ച്ച​തി​നു​പി​ന്നാ​ലെ പ​ട​ക്കം പൊ​ട്ടി​ച്ച്​ പി.​സി. ജോ​ർ​ജ്​ വി​ജ​യാ​ഘോ​ഷ​വും ന​ട​ത്തി. മൂ​ന്നു​പേ​രും വി​ജ​യം അ​വ​കാ​ശ​പ്പെ​ടു​ന്നു​ണ്ടെ​ങ്കി​ലും പ്ര​വ​ച​നം അ​സാ​ധ്യ​മാ​ണെ​ന്ന്​ നി​രീ​ക്ഷ​ക​ർ പ​റ​യു​ന്നു. എ​ൽ.​ഡി.​എ​ഫി​നൊ​പ്പം കേ​ര​ള കോ​ൺ​ഗ്ര​സും ചേ​ർ​ന്ന​ശേ​ഷ​മു​ള്ള ആ​ദ്യ തെ​ര​ഞ്ഞെ​ടു​പ്പാ​യ​തി​നാ​ൽ ജി​ല്ല​യി​ലെ സാ​ധ്യ​ത​ക​ൾ പ്ര​വ​ചി​ക്കാ​നാ​വി​ല്ലെ​ന്നാ​ണ്​​ രാ​ഷ്​​ട്രീ​യ നി​രീ​ക്ഷ​ക​രു​ടെ നി​ല​പാ​ട്.

പൂ​ഞ്ഞാ​റി​ൽ 72.47%

2016 നി​യ​മ​സ​ഭ- 79.15

2019 ലോ​ക്​​സ​ഭ- 77.27

കോ​ട്ട​യം: ജി​ല്ല​യി​ൽ ക​ടു​ത്ത മ​ത്സ​രം ന​ട​ന്ന പൂ​ഞ്ഞാ​റി​ൽ അ​വ​സാ​ന​ക​ണ​ക്കു​ക​ൾ പു​റ​ത്തു​വ​ന്ന​പ്പോ​ൾ 72.47 ശ​ത​മാ​ന​മാ​ണ്​ പോ​ളി​ങ്. മൊ​ത്ത​മു​ള്ള 1,89,091 വോ​ട്ട​ർ​മാ​രി​ൽ 1,37,033 പേ​രാ​ണ്​ വോ​ട്ട്​ ചെ​യ്​​ത​ത്. ഇ​തി​ൽ 71,623 പേ​ർ പു​രു​ഷ​ൻ​മാ​രും 65,410 പേ​ർ സ്​​ത്രീ​ക​ളു​മാ​ണ്.

2016ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ 79.15 ശ​ത​മാ​ന​മാ​യി​രു​ന്നു പോ​ളി​ങ്. ഇ​തു​മാ​യി താ​ര​ത​മ്യം ചെ​യ്യു​േ​മ്പാ​ൾ 6.68 ശ​ത​മാ​ന​ത്തി​െൻറ കു​റ​വാ​ണ്​ അ​നു​ഭ​വ​പ്പെ​ട്ട​ത്. പോ​ളി​ങ്​ ശ​ത​മാ​ന​ത്തി​ലെ കു​റ​വി​ൽ മു​ന്ന​ണി​ക​ളെ​ല്ലാം ആ​ശ​ങ്ക​യി​ലാ​ണ്.

വാ​ശി​യേ​റി​യ പ്ര​ചാ​ര​ണം ന​ട​ന്നി​ട്ടും ഇ​തി​ന​നു​സ​രി​ച്ച്​ പോ​ളി​ങ്​ വ​ർ​ധി​ച്ചി​ട്ടി​ല്ല. ഇ​ത്​ ആ​രെ ബാ​ധി​ക്കു​മെ​ന്ന​തി​ലും അ​നി​ശ്ചി​ത​ത്വ​മാ​ണ്. ഇ​വി​ടെ ഇ​ട​ത്-​വ​ല​ത്​ മു​ന്ന​ണി​ക​ൾ​ക്കൊ​പ്പം പി.​സി. ജോ​ർ​ജും ആ​ത്​​മ​വി​ശ്വാ​സ​ത്തി​ലാ​ണ്.

പാ​ലാ​യി​ലും കു​റ​വ്; 72.56% ​

2016 നി​യ​മ​സ​ഭ- 77.25

2019 ലോ​ക്​​സ​ഭ- 72.68

ജി​ല്ല​യി​ൽ ക​ടു​ത്ത​മ​ത്സ​രം ന​ട​ന്ന പാ​ലാ​യി​ലും വോ​ട്ടി​ങ്​ ശ​ത​മാ​ന​ത്തി​ൽ ഇ​ടി​വ്. 72.56 ശ​ത​മാ​നം പേ​രാ​ണ്​ ഇ​വി​ടെ ​േവാ​ട്ട്​ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. മൊ​ത്ത​മു​ള്ള 1,84,857 വോ​ട്ട​ർ​മാ​രി​ൽ 1,34,126 പേ​ർ വോ​ട്ടു​ചെ​യ്​​തു. 2016നെ ​അ​പേ​ക്ഷി​ച്ച്​ 4.69 ശ​ത​മാ​ന​ത്തി​െൻറ കു​റ​വാ​ണു​ണ്ടാ​യി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം ലോ​ക്​​സ​ഭ​യു​മാ​യി വ​ലി​യ കു​റ​വു​മു​ണ്ടാ​യി​ട്ടി​ല്ല. ഇ​ത്​ യു.​ഡി.​എ​ഫി​ന്​ ആ​ശ്വാ​സം പ​ക​രു​േ​മ്പാ​ൾ, വോ​ട്ടു​ദി​ന​ത്തി​ലെ മ​ഴ ​ ഇ​വ​രെ ആ​ശ​ങ്ക​യി​ലാ​ഴ്​​ത്തു​ന്നു​ണ്ട്. മ​ഴ​യെ തു​ട​ർ​ന്ന്​ യു.​ഡി.​എ​ഫ്​ വോ​ട്ടു​ക​ൾ ചെ​യ്യാ​തെ പോ​യേ​ക്കാ​മെ​ന്ന​ സം​ശ​യ​വും ഇ​വ​ർ ഉ​ന്ന​യി​ക്കു​ന്നു.

അ​പ​ര​െൻറ സാ​ന്നി​ധ്യ​വും ഇ​വ​രെ അ​ങ്ക​ലാ​പ്പി​ലാ​ക്കു​ന്നു. എ​ന്നാ​ൽ, വി​ജ​യ​ത്തി​ൽ ഇ​വ​ർ​ക്ക്​ സം​ശ​യ​മി​ല്ല. ഇ​ട​ത്​- കേ​ര​ള കോ​ൺ​ഗ്ര​സ്​ വോ​ട്ടു​ക​ൾ ചേ​രു​േ​മ്പാ​ൾ വി​ജ​യം ഉ​റ​പ്പാ​ണെ​ന്ന്​ ​കേ​ര​ള കോ​ൺ​ഗ്ര​സ്​ നേ​താ​ക്ക​ൾ പ​റ​യു​ന്നു. പോ​ളി​ങ്​ ശ​ത​മാ​ന​ത്തി​ലെ കു​റ​വ്​ ബാ​ധി​ക്കി​െ​ല്ല​ന്നു​ം ഇ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

ച​ങ്ങ​നാ​ശ്ശേ​രി​യി​ൽ 70.30%

2016 നി​യ​മ​സ​ഭ- 75.25

2019 ലോ​ക്​​സ​ഭ- 72.62

ച​ങ്ങ​നാ​ശ്ശേ​രി​യി​ൽ 70.30 ശ​ത​മാ​ന​മാ​ണ്​ പോ​ളി​ങ്. മൊ​ത്ത​മു​ള്ള 1,71,497 വോ​ട്ട​ർ​മാ​രി​ൽ 1,20,562 പേ​രാ​ണ്​ വോ​ട്ട്​ ചെ​യ്​​ത​ത്. ക​ഴി​ഞ്ഞ ത​വ​ണ 75.25 ശ​ത​മാ​ന​യി​രു​ന്നു പോ​ളി​ങ്. അ​ഞ്ചു​ശ​ത​മാ​ന​ത്തോ​ള​മാ​ണ്​ ഇ​ത്ത​വ​ണ​ത്തെ കു​റ​വ്. ഇ​ത്​ ബാ​ധി​ക്കി​ല്ലെ​ന്ന്​ ആ​ത്​​മ​വി​ശ്വാ​സ​ത്തി​ലാ​ണ്​ ഇ​ട​ത്​-​വ​ല​ത്​ മു​ന്ന​ണി​ക​ൾ.

ര​ണ്ടു​സ്​​ഥാ​നാ​ർ​ഥി​ക​ൾ​ക്കും ആ​ത്​​മ​വി​ശ്വാ​സ​ത്തി​ൽ ഒ​ട്ടും​കു​റ​വി​ല്ല. ഒ​പ്പ​ത്തി​നൊ​പ്പം മ​ത്സ​രം ന​ട​ന്ന ഇ​വി​ട​ത്തെ സാ​ധ്യ​ത​ക​ൾ പ്ര​വ​ച​നാ​തീ​ത​മാ​ണ്. കേ​ര​ള കോ​ൺ​ഗ്ര​സു​ക​ൾ ത​മ്മി​ലു​ള്ള ഏ​റ്റു​മു​ട്ട​ലാ​യ​തി​നാ​ൽ ഫ​ലം സം​സ്​​ഥാ​ന​ത​ല​ത്തി​ലും ശ്ര​ദ്ധേ​യ​മാ​കും.

വൈ​ക്ക​ത്ത്​ 75.61

2016 നി​യ​മ​സ​ഭ- 80.75

2019 ലോ​ക്​​സ​ഭ- 79.85

ജി​ല്ല​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ പോ​ളി​ങ് ശ​ത​മാ​നം വൈ​ക്ക​ത്ത്. 75.61 ശ​ത​മാ​നം പേ​ർ ഇ​വി​ടെ വോ​ട്ട്​ രേ​ഖ​പ്പെ​ടു​ത്തി. മൊ​ത്ത​മു​ള്ള 1,64,469 വോ​ട്ട​ർ​മാ​രി​ൽ 1,24,356 സ​മ്മ​തി​ദാ​ന​വ​കാ​ശം വി​നി​യോ​ഗി​ച്ചു. ഇ​തി​ൽ 63,240 പു​രു​ഷ​ൻ​മാ​രും 61,114 സ്​​ത്രീ​ക​ളു​മാ​ണ്.

ക​ഴി​ഞ്ഞ ത​വ​ണ​ത്തേ​ക്കാ​ൾ പോ​ളി​ങ്​ ശ​ത​മാ​നം കു​റ​ഞ്ഞെ​ങ്കി​ലും വൈ​ക്കം അ​തി​െൻറ പാ​ര​മ്പ​ര്യം കാ​ത്തു സൂ​ക്ഷി​ക്കു​മെ​ന്ന്​ ഇ​ട​ത് നേ​താ​ക്ക​ൾ പ​റ​യു​ന്നു. ചി​ട്ട​യാ​യ പ്ര​വ​ർ​ത്ത​ന​മാ​ണ് ന​ട​ത്തി​യ​ത്. മു​ൻ​കാ​ല​ങ്ങ​ളി​ൽ ഉ​ണ്ടാ​യ​തി​നേ​ക്കാ​ൾ മി​ക​ച്ച ഭൂ​രി​പ​ക്ഷം എ​ൽ.​ഡി.​എ​ഫ് നേ​ടു​മെ​ന്നും ഇ​വ​ർ പ​റ​യു​ന്നു. യു.​ഡി.​എ​ഫ്​ ത​രം​ഗം ആ​ഞ്ഞ​ടി​ക്കു​മെ​ന്നും വൈ​ക്കം ഒ​പ്പം നി​ൽ​ക്കു​മെ​ന്നു​മാ​ണ്​ കോ​ൺ​ഗ്ര​സ്​ നേ​താ​ക്ക​ളു​ടെ പ്ര​തീ​ക്ഷ.

കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ 72.13%

2016 നി​യ​മ​സ​ഭ- 76.1

2019 ലോ​ക്​​സ​ഭ- 77.96

കേ​ര​ള കോ​ൺ​ഗ്ര​സും​ കോ​ൺ​ഗ്ര​സും ഏ​റ്റു​മു​ട്ടി​യ കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ 72.13 ശ​ത​മാ​നം പോ​ളി​ങ്. മൊ​ത്ത​മു​ള്ള 1,89,091 വോ​ട്ട​ർ​മാ​രി​ൽ1,34,649 പേ​ർ ബൂ​ത്തി​ലെ​ത്തി.

ഇ​തി​ൽ 68,334 പു​രു​ഷ​ൻ​മാ​രും 66,315 സ്​​ത്രീ​ക​ളു​മാ​ണ്. മു​ൻ കേ​ന്ദ്ര​മ​ന്ത്രി അ​ൽ​ഫോ​ൺ​സ്​ ക​ണ്ണ​ന്താ​നം മ​ത്സ​രി​ച്ച ഇ​വി​ടെ ബി.​ജെ.​പി​ക്കും വ​ലി​യ പ്ര​തീ​ക്ഷ​ക​ളാ​ണു​ള്ള​ത്. കൈ​പ്പ​ത്തി ചി​ഹ്​​ന​ത്തി​ൽ കോ​ൺ​ഗ്ര​സ്​ സ്​​ഥാ​നാ​ർ​ഥി എ​ത്തി​യ​തി​െൻറ ആ​വേ​ശം പ്ര​വ​ർ​ത്ത​ക​രി​ൽ പ്ര​ക​ട​മാ​യി​രു​ന്നെ​ങ്കി​ലും പോ​ളി​ങി​നു​ശേ​ഷ​വും എ​ൽ.​ഡി.​എ​ഫ്​ ആ​ത്​​മ​വി​ശ്വാ​സ​ത്തി​ൽ ഒ​ട്ടും​കു​റ​വി​ല്ല.

പു​തു​പ്പ​ള്ളി​യി​ലും ഇ​ടി​വ്​

2016 നി​യ​മ​സ​ഭ- 77.14

2019 ലോ​ക്​​സ​ഭ- 75.45

പു​തു​പ്പ​ള്ളി​യി​ൽ 73.22 ശ​ത​മാ​ന​മാ​ണ്​ പോ​ളി​ങ്. മൊ​ത്തം വോ​ട്ട​ർ​മാ​രി​ൽ 1,75,959 പേ​രി​ൽ 1,28,842 പേ​ർ വോ​ട്ടു​ചെ​യ്​​തു. ഇ​തി​ൽ 65722 പേ​ർ പു​രു​ഷ​ൻ​മാ​ർ 63,119 സ്​​ത്രീ​ക​ളു​മാ​ണ്. ഇ​വി​ട​ത്തെ പോ​ളി​ങ്​ ശ​ത​മാ​ന​ത്തി​ലെ കു​റ​വ്​ എ​ൽ.​ഡി.​എ​ഫി​ന്​ സ​ന്തോ​ഷം പ​ക​രു​ന്നു​ണ്ട്.

മൊ​ത്ത​മു​ള്ള ക​ണ​ക്കി​ൽ കു​റ​വു​ണ്ടാ​യെ​ങ്കി​ലും യാ​ക്കോ​ബാ​യ വി​ശ്വാ​സി​ക​ൾ ഏ​റെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ​പേ​ർ ബൂ​ത്തു​ക​ളി​ലെ​ത്തി. ഇ​ത്​ അ​നു​കൂ​ല​മാ​കു​മെ​ന്നാ​ണ്​ എ​ൽ.​ഡി.​എ​ഫ്​ ക​ണ​ക്കു​കൂ​ട്ട​ൽ. മ​ണ​ർ​കാ​ട്​ പ​ഞ്ചാ​യ​ത്തി​ൽ ഇ​വ​ർ ലീ​ഡ​​ും പ്ര​തീ​ക്ഷി​ക്കു​ന്നു. എ​ന്നാ​ൽ, യാ​ക്കോ​ബാ​യ സ​ഭ വി​ശ്വാ​സി​ക​ൾ അ​ട​ക്കം ഒ​പ്പം നി​ന്ന​താ​യാ​ണ്​​ യു.​ഡി.​എ​ഫ്​ അ​വ​കാ​ശ​വാ​ദം.

ഏ​റ്റു​മാ​നൂ​ർ-72.99

2016 നി​യ​മ​സ​ഭ- 79.69

2019 ലോ​ക്​​സ​ഭ- 77.25

കോ​ൺ​ഗ്ര​സ്​ സീ​റ്റ്​ നി​േ​ഷ​ധി​ച്ച​തി​നെ​തു​ട​ർ​ന്ന്​ ല​തി​ക സു​ഭാ​ഷ്​ സ്വ​ത​ന്ത്ര​യാ​യി മ​ത്സ​രി​ച്ച്​ ഏ​റ്റു​മാ​നൂ​രി​ൽ 72.99 ശ​ത​മാ​ന​മാ​ണ്​ പോ​ളി​ങ്. മു​ൻ​വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച്​ ഇ​ടി​വു​ണ്ടാ​യി.

മൊ​ത്ത​മു​ള്ള 1,68,034 ​േവാ​ട്ട​ർ​മാ​രി​ൽ 1,22,647 പേ​ർ വോ​ട്ട്​ ചെ​യ്​​തു. ഇ​തി​ൽ പു​രു​ഷ​ൻ​മാ​ർ-62661, സ്​​ത്രീ​ക​ൾ-59986 എ​ന്നി​ങ്ങ​നെ​യാ​ണ്​ ക​ണ​ക്ക്. പോ​ളി​ങ്​ ശ​ത​മാ​ന​ത്തി​ലെ ഏ​റ്റ​ക്കു​റ​ച്ചി​ലു​ക​ൾ ബാ​ധി​ക്കി​ല്ലെ​ന്ന്​ ഇ​ട​ത്​-​വ​ല​ത്​ മു​ന്ന​ണി​ക​ൾ പ​റ​യു​ന്നു. ഇ​രു​കൂ​ട്ട​രും ആ​ത്​​മ​വി​ശ്വാ​സ​ത്തി​ലാ​ണ്. ഇ​തി​നൊ​പ്പം ല​തി​ക സു​ഭാ​ഷ് എ​ത്ര വോ​ട്ടു​ക​ൾ പി​ടി​ക്കു​മെ​ന്ന​തും ആ​കാ​ക്ഷ​യു​യ​ർ​ത്തു​ന്നു.

കോ​ട്ട​യം-72.57

2016 നി​യ​മ​സ​ഭ- 78.07

2019 ലോ​ക്​​സ​ഭ- 76.54

കോ​ട്ട​യം നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ 72.57 ശ​ത​മാ​ന​മാ​ണ്​ പോ​ളി​ങ്. ജ​ന​കീ​യ​രാ​യ സ്​​ഥാ​നാ​ർ​ഥി​ക​ൾ മ​ത്സ​രി​ച്ച കോ​ട്ട​യ​ത്ത്​​ പോ​ളി​ങ്​ ശ​ത​മാ​ന​ത്തി​ലെ കു​റ​വ്​ ബാ​ധി​ക്കി​െ​ല്ല​ന്ന്​ ​ ഇ​രു​സ്​​ഥാ​നാ​ർ​ഥി​ക​ളും പ​റ​യു​ന്നു.

ഇ​ട​ത്​ സ്ഥാ​നാ​ർ​ഥി 10,000 വോ​ട്ടി​െൻറ ഭൂ​രി​പ​ക്ഷം അ​വ​കാ​ശ​പ്പെ​ടു​േ​മ്പാ​ൾ ക​ഴി​ഞ്ഞ ത​വ​ണ​ത്തെ ഭൂ​രി​പ​ക്ഷം മ​റി​ക​ട​ക്കു​മെ​ന്നാ​ണ്​ യു.​ഡി.​എ​ഫ്​ വ്യ​ക്​​ത​മാ​ക്കു​ന്ന​ത്. വോ​ട്ടി​ങ്​ ക​ണ​ക്ക്​ ഇ​ങ്ങ​നെ: മൊ​ത്തം ​േവാ​ട്ട​ർ​മാ​ർ-1,65,261, വോ​ട്ട്​ ചെ​യ്​​ത​ത്​-119937. പു​രു​ഷ​ൻ​മാ​ർ-60150, സ്​​ത്രീ​ക​ൾ-59787

ക​ടു​ത്തു​രു​ത്തി​യി​ൽ നേ​രി​യ കു​റ​വ്​ മാ​ത്രം; 68.05

2016 നി​യ​മ​സ​ഭ- 69.39

2019 ലോ​ക്​​സ​ഭ- 71.11

മൊ​ത്ത​മു​ള്ള 1,87,725 വോ​ട്ട​ർ​മാ​രി​ൽ12,749 പേ​രാ​ണ്​ ക​ടു​ത്തു​രു​ത്തി​യി​ൽ ബൂ​ത്തി​ലെ​ത്തി​യ​ത്. കേ​ര​ള കോ​ൺ​ഗ്ര​സു​ക​ളു​ടെ പോ​രാ​ട്ടം ന​ട​ക്കു​ന്ന ഇ​വി​ട​ത്തെ വി​ജ​യം ഇ​രു​വ​ർ​ക്കും നി​ർ​ണാ​യ​മാ​ണ്.

ഇ​വ​രു​ടെ ശ​ക്​​തി​യു​ടെ വി​ളം​ബ​ര​വു​മാ​കും. പോ​ളി​ങ്​​ ശ​ത​മാ​നം കു​റ​യു​ക​യെ​ന്ന​താ​ണ്​ മ​ണ്ഡ​ല​ത്തി​െൻറ പൊ​തു​സ്വ​ഭാ​വ​മെ​ന്നും ഇ​ത്ത​വ​ണ വ​ലി​യ മാ​റ്റ​ങ്ങ​ളൊ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നു​മാ​ണ്​ ഇ​ട​ത്​- വ​ല​ത്​ മു​ന്ന​ണി​ക​ൾ പ​റ​യു​ന്ന​ത്​. വാ​ശി​യേ​റി​യ​പോ​രാ​ട്ടം ന​ട​ന്ന ഇ​വി​െ​ട ഇ​രു​മു​​ന്ന​ണി​ക​ളും വി​ജ​യം അ​വ​കാ​ശ​പ്പെ​ടു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kottayampolling percentageassembly election 2021
News Summary - polling percentage decline in kottayam also
Next Story