പോളിങ് കുറഞ്ഞെങ്കിലും 'തരംഗ'മെന്ന് മുന്നണികൾ
text_fieldsപത്തനംതിട്ട: ജില്ലയിൽ ഇരുമുന്നണിയും പ്രതീക്ഷിക്കുന്നത് അനുകൂല തരംഗം. അതേസമയം പോളിങ് ശതമാനം സൂചിപ്പിക്കുന്നത് തരംഗസാധ്യതയിെല്ലന്നും.
അതേസമയം വിധിയെഴുതിയതിൽ നിർണായക പങ്കുവഹിച്ചത് മത, സാമുദായിക പരിഗണനകളാണെന്നാണ് വിലയിരുത്തെപ്പടുന്നത്.
മുൻ തെരെഞ്ഞടുപ്പുകളെ അപേക്ഷിച്ച് ഇത്തവണ ജില്ലയിൽ പോളിങ് വളരെ കുറവായിരുന്നു. ജില്ലയിലെ ജനങ്ങൾ വോട്ടിടുന്നതിൽ വിമുഖത കൂടുതലുള്ളവരാണ്. മിക്കവാറും തെരെഞ്ഞടുപ്പുകളിലെല്ലാം ജില്ല പോളിങ് ശതമാനത്തിൽ ഏറ്റവും പിന്നിലാകുകയാണ് പതിവ്. ഇത്തവണ അവസാനെത്ത കണക്കനുസരിച്ച് 67.18 ശതമാനമാണ് േപാളിങ്.
അപ്പോഴും സംസ്ഥാനത്ത് ഏറ്റവും പിന്നിൽ തെന്ന. 2016 ലെ നിയമസഭ തെരഞ്ഞെടുപ്പില് 71.67 ശതമാനമായിരുന്നു ജില്ലയിലെ പോളിങ്. അന്ന് അടൂർ ഒഴികെ മറ്റ് നാലു മണ്ഡലങ്ങളിലും എൽ.ഡി.എഫ് വിജയിച്ചു. 2019ലെ പാർലമെൻറ് തെരഞ്ഞെടുപ്പിൽ 74.19 ശതമാനമായിരുന്നു പോളിങ്. അന്ന് വിജയം യു.ഡി.എഫിനായിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ശബരിമല വിഷയമാണ് ജില്ലയിൽ ഏറെ ചർച്ച ചെയ്തത്.
പ്രചാരണത്തിന് ജില്ലയിലെത്തിയ രാഹുൽ ഗാന്ധിയും പ്രധാന മന്ത്രി നരേന്ദ്ര മോദിയും പ്രസംഗങ്ങളിൽ ഊന്നൽ നൽകിയത് ശബരിമല വിശ്വാസ സംരക്ഷണത്തിനായിരുന്നു. കോന്നിയിലെത്തിയ മോദി ശരണം വിളിച്ചത് സംസ്ഥാനത്ത് മുഴുവൻ ചർച്ചയായി. അതിനെ വികസന, ക്ഷേമ പ്രവർത്തനങ്ങൾ അണിനിരത്തി എൽ.ഡി.എഫിന് പ്രതിരോധിക്കാനായി.
മത, സമുദായ സംഘടനകളുടെ നിലപാടുകൾക്കനുസരിച്ചുണ്ടായ ധ്രുവീകരണമാണ് വോട്ടുകുത്തലിൽ നിർണായക സ്വാധീനം ചെലുത്തിയതെന്നാണ് പോളിങ് അവസാനിച്ചപ്പോൾ വ്യക്തമാകുന്നത്. എസ്.എൻ.ഡി.പി, എസ്.ഡി.പി.ഐ എന്നിവ ഒഴികെ മറ്റ് പ്രമുഖ മത, ജാതി സംഘടനകളെല്ലാം എൽ.ഡി.എഫിനെ എതിർക്കുന്ന നിലപാടാണ് സ്വീകരിച്ചത്. അത് എൽ.ഡി.എഫ് ക്യാമ്പുകളിൽ ആശങ്ക പരത്തുന്നു.
റാന്നിയിലും േകാന്നിയിലും ക്രൈസ്തവ േവാട്ടുകൾ ഏകീകരിച്ചു. ഇവിെട രണ്ടിടത്തും യു.ഡി.എഫിേൻറത് ക്രൈസ്തവ സ്ഥാനാർഥികളായിരുന്നു. എൻ.ഡി.എക്കും എൽ.ഡി.എഫിനും ഹിന്ദു സ്ഥാനാർഥികളായിരുന്നു. അതിൽ മൂന്നു േപർ ഈഴവരും ഒരാൾ നായരും.
കോന്നിയിൽ ഈഴവ സമുദായത്തിൽപെട്ട കെ. സുരേന്ദ്രനും ജനീഷ് കുമാറും ഈഴവ വോട്ടുകൾ പങ്കിട്ടു. ക്രൈസ്തവ വോട്ടുകൾക്കൊപ്പം ഭൂരിപക്ഷം എൻ.എസ്.എസ് വോട്ടുകൾ കൂടി ലഭിച്ചിട്ടുണ്ടെന്നും അതിനാൽ വിജയം തങ്ങൾക്കാവുമെന്നുമാണ് യു.ഡി.എഫ് കണക്ക്കൂട്ടൽ.
റാന്നിയിൽ എൻ.എസ്.എസ് വോട്ടുകൾ ഭൂരിഭാഗവും നേടാനായെന്നാണ് എൽ.ഡി.എഫ് വൃത്തങ്ങൾ പറയുന്നത്. അവിടെ എസ്.എൻ.ഡി.പി വോട്ടുകൾ കൂടുതൽ ഉറപ്പിച്ചത് ബി.ഡി.ജെ.എസിലെ കെ. പത്മകുമാറാണ്.
തങ്ങളുെട സമുദായത്തിൽ നിന്നുള്ള രാജു എബ്രഹാമിന് ഇക്കുറി സീറ്റ്നിേഷധിച്ചതിെൻറ പ്രതിേഷധം ക്നാനായ സഭയിലുണ്ട്. ഈ സമുദായത്തിൽ നിന്ന് േവാട്ടുകൾ ഏെറയും പോൾ ചെയ്തിട്ടില്ല. ആറന്മുളയിൽ ഓർത്തേഡാക്സ് േവാട്ടുകൾ എൻ.ഡി.എ സ്ഥാനാർഥി ബിജു മാത്യൂവിനും എൽ.ഡി.എഫ് സ്ഥാനാർഥി വീണ േജാർജിനുമായി വിഭജിച്ചപ്പോൾ എൻ.എസ്.എസിെൻറയും ബി.െജ.പിയുെട ഒരു വിഭാഗത്തിെൻറയും േവാട്ടുകൾ ശിവദാസൻ നായർക്ക് ലഭിച്ചുവെന്നാണ് കണക്കാക്കുന്നത്.
ആറന്മുള മണ്ഡലത്തിൽ കഴിതവണ എൽ.ഡി.എഫിനൊപ്പം നിന്ന മുസ്ലിം സമുദായത്തിൽ ഭൂരിഭാഗവും ഇത്തവണ കെ. ശിവദാസൻ നായർക്കൊപ്പമായിരുന്നു.
അടൂരിൽ േതാൽപിക്കാൻ കഴിയില്ലെന്ന് യു.ഡി.എഫ്േപാലും വിചാരിച്ചിരുന്ന ചിറ്റയം േഗാപകുമാറിന് അവസാന നിമിഷം കാലിടറുന്നതിെൻറ സൂചനകളാണ് പുറത്തുവന്നത്. യു.ഡി.എഫിലെ എം.ജി കണ്ണനെതിരെ അഴിച്ചുവിട്ട ൈസബർ ആക്രമണവും വ്യക്തിഹത്യ പ്രചാരണവുമാണ് അവസാനം എൽ.ഡി.എഫിന് തിരിച്ചടിയായത്.
രക്താർബുദ ബാധിതനായ മകനുമായി കണ്ണൻ ആർ.സി.സിയിൽ ചികിത്സക്ക് േപായത് വാർത്തയായതിനെതിരെ എൽ.ഡി.എഫ് സൈബർ പോരാളികൾ അപവാദ പ്രചാരണം നടത്തുകയായിരുന്നു. ഒപ്പം നോട്ടീസും ഇറക്കി. കണ്ണൻ കുഞ്ഞിെൻറ രോഗം െവച്ച് മുതലെടുപ്പിന് ശ്രമിക്കുകയാണെന്നായിരുന്നു പ്രചാരണം. ഇത് വലിയ പ്രതിഷേധമാണ് വോട്ടർമാരിൽ സൃഷ്ടിച്ചത്.
തിരുവല്ലയിൽ സീറ്റ് നിഷേധിക്കെപ്പട്ട േജാസഫ്എം പുതുേശരിയും വിക്ടർ ടി. േതാമസും അതിെൻറ പേരിൽ കാലുവാരലിന് തുനിയാതിരുന്നത് കുഞ്ഞുകോശി പോളിന് തുണയായതായാണ് കരുതുന്നത്.
ഓർത്തേഡാക്സ് സമുദായാംഗമായ കുഞ്ഞുേകാശി േപാളിനുേവണ്ടി സഭ ഒറ്റക്കെട്ടായി നിലകൊണ്ടുവെന്നാണ് യു.ഡി.എഫ് കേന്ദ്രങ്ങൾ പറയുന്നത്. മാത്യൂ ടി. േതാമസിെനതിരെ വോട്ടർമാരിൽ പ്രതിഷേധം ശക്തമായിരുന്നു. സി.പി.എമ്മിലും എതിർപ്പുകളുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

