Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightElectionschevron_rightAssembly Electionschevron_rightKeralachevron_rightPerinthalmannachevron_rightവിദ്യാർഥികൾക്ക് പുതിയ...

വിദ്യാർഥികൾക്ക് പുതിയ സ്വപ്നങ്ങൾ പകർന്ന് ശശി തരൂർ

text_fields
bookmark_border
വിദ്യാർഥികൾക്ക് പുതിയ സ്വപ്നങ്ങൾ പകർന്ന് ശശി തരൂർ
cancel

പെ​രി​ന്ത​ല്‍മ​ണ്ണ: വ്യ​വ​സാ​യ സൗ​ഹൃ​ദ സം​സ്ഥാ​ന​മാ​യി മാ​റു​ന്ന​തി​നാ​യി ഇ​ന്‍വെ​സ്​​റ്റ്​ പ്രൊ​ട്ട​ക്​​ഷ​ന്‍ ആ​ക്ട് ന​ട​പ്പാ​ക്കു​ന്ന ആ​ദ്യ സം​സ്ഥാ​ന​മാ​യി കേ​ര​ളം മാ​റു​മെ​ന്ന് ശ​ശി ത​രൂ​ര്‍ എം.​പി. രാ​ജ്യ​വും വ​ള​ർ​ച്ച​യും യു​വാ​ക്ക​ളു​ടെ പ​ങ്കും വി​ദ്യാ​ഭ്യാ​സ​ത്തി​െൻറ പു​തി​യ സാ​ധ്യ​ത​ക​ളും വൈ​ജ്ഞാ​നി​ക വി​പ്ല​വ​വും അ​ട​ക്കം പ​ങ്കു​വെ​ച്ച് വി​ദ്യാ​ർ​ഥി​ക​ളു​മാ​യി അ​ദ്ദേ​ഹം സം​വ​ദി​ച്ചു. പെ​രി​ന്ത​ല്‍മ​ണ്ണ മ​ണ്ഡ​ലം യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി ന​ജീ​ബ് കാ​ന്ത​പു​ര​ത്തി​െൻറ വി​ദ്യാ​ര്‍ഥി, യു​വ​ജ​ന സം​ര​ക്ഷി​ത പ​ദ്ധ​തി​യാ​യ 'ക്രി​യ' (കെ.​ആ​ര്‍.​ഇ.​എ) പ​ദ്ധ​തി​യു​ടെ സൈ​ന്‍അ​പ് പ​രി​പാ​ടി​യി​ലാ​ണ് വി​ദ്യാ​ര്‍ഥി​ക​ളു​മാ​യി സം​വ​ദി​ച്ച​ത്.

വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് മാ​തൃ​ക പ​ദ്ധ​തി​ക​ള്‍ ന​ട​പ്പാ​ക്കി ആ​ഗോ​ള വി​ദ്യാ​ര്‍ഥി സ​മൂ​ഹ​ത്തെ ആ​ക​ർ​ഷി​ക്കു​ന്ന വി​ദ്യാ​ഭ്യാ​സ ഹ​ബാ​യി സം​സ്ഥാ​നം മാ​റ​ണം.

സാ​മ്പ​ത്തി​ക പ​രാ​ധീ​ന​ത​ക​ള്‍ കാ​ര​ണം ഉ​ണ്ടാ​യി​ട്ടു​ള്ള ഡി​ജി​റ്റ​ല്‍ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ ല​ഭ്യ​ത​ക്കു​റ​വ് പ​രി​ഹ​രി​ക്ക​ണം. ഇ​ൻ​റ​ര്‍നെ​റ്റ് ക​ണ​ക്ടി​വി​റ്റി​യോ​ടെ ടാ​ബു​ക​ള്‍ ല​ഭ്യ​മാ​ക്കാ​നാ​വ​ണ​മെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

വേ​ങ്ങൂ​ര്‍ എം.​ഇ.​എ എ​ൻ​ജി​നീ​യ​റി​ങ്​ കോ​ള​ജി​ലാ​ണ് സം​ഗ​മം ന​ട​ത്തി​യ​ത്. സ്ഥാ​നാ​ർ​ഥി ന​ജീ​ബ് കാ​ന്ത​പു​രം, പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍, മു​ന​വ്വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍, പി.​വി. അ​ബ്​​ദു​ല്‍ വ​ഹാ​ബ്, സി. ​സേ​തു​മാ​ധ​വ​ന്‍, വി. ​ബാ​ബു​രാ​ജ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

ശ​ശി ത​രൂ​രി​െൻറ റോ​ഡ് ഷോ....

​വേ​ങ്ങ​ര: യു.​ഡി.​എ​ഫ് മ​ല​പ്പു​റം ലോ​ക്സ​ഭ സ്ഥാ​നാ​ർ​ഥി എം.​പി. അ​ബ്​​ദു​സ്സ​മ​ദ് സ​മ​ദാ​നി, വേ​ങ്ങ​ര നി​യ​മ​സ​ഭ മ​ണ്ഡ​ലം സ്ഥാ​നാ​ർ​ഥി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി എ​ന്നി​വ​രു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണാ​ർ​ഥം ശ​ശി ത​രൂ​ർ എം.​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ റോ​ഡ് ഷോ ​ന​ട​ത്തി. കാ​രാ​ത്തോ​ട് മു​ത​ൽ ക​ച്ചേ​രി​പ്പ​ടി വ​രെ​യാ​യി​രു​ന്നു നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ റോ​ഡ് ഷോ. ​സ്ഥാ​നാ​ർ​ഥി​ക​ളാ​യ കു​ഞ്ഞാ​ലി​ക്കു​ട്ടി​യും സ​മ​ദാ​നി​യും കൂ​ടെ​യു​ണ്ടാ​യി​രു​ന്നു. നൂ​റു​ക​ണ​ക്കി​ന് പ്ര​വ​ർ​ത്ത​ക​ർ ബൈ​ക്കു​ക​ളി​ലും കാ​റു​ക​ളി​ലും മ​റ്റു തു​റ​ന്ന വാ​ഹ​ന​ങ്ങ​ളി​ലു​മാ​യി പ​ങ്കു​ചേ​ർ​ന്നു. യു.​ഡി.​എ​ഫ്. നേ​താ​ക്ക​ളാ​യ ചെ​റീ​ത്, എം.​എം. കു​ട്ടി മൗ​ല​വി, ടി.​കെ. മൊ​യ്തീ​ൻ കു​ട്ടി, എ.​കെ.​എ. ന​സീ​ർ, പി.​കെ. അ​സ്​​ലു, ഇ.​കെ. കു​ഞ്ഞാ​ലി, ചാ​ക്കീ​രി അ​ബ്​​ദു​ൽ ഹ​ഖ്, കെ.​കെ. മ​ൻ​സൂ​ർ കോ​യ ത​ങ്ങ​ൾ, ര​മേ​ശ് നാ​രാ​യ​ണ​ൻ, റ​വാ​സ് ആ​ട്ടി​രി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:assembly election 2021
News Summary - Shashi Tharoor gives new dreams to students
Next Story