Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightElectionschevron_rightAssembly Electionschevron_rightKeralachevron_rightPerambrachevron_rightകോണ്‍ഗ്രസ് വിമതർ...

കോണ്‍ഗ്രസ് വിമതർ എൻ.സി.പിയില്‍ ചേര്‍ന്നു

text_fields
bookmark_border
കോണ്‍ഗ്രസ് വിമതർ എൻ.സി.പിയില്‍ ചേര്‍ന്നു
cancel
camera_alt

കോൺഗ്രസിൽനിന്ന് രാജിവെച്ചവർക്ക് എ.കെ. ശശീന്ദ്രൻ എൻ.സി.പി പതാക കൈമാറുന്നു

പേ​രാ​മ്പ്ര: കോ​ൺ​ഗ്ര​സ്​ വി​മ​ത​രി​ൽ ഒ​രു​വി​ഭാ​ഗം എ​ൻ.​സി.​പി​യി​ൽ ചേ​ർ​ന്നു. പേ​രാ​മ്പ്ര​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ല്‍ എ​ന്‍.​സി.​പി ദേ​ശീ​യ നി​ർ​വാ​ഹ​ക സ​മി​തി അം​ഗം എ.​കെ. ശ​ശീ​ന്ദ്ര​ന്‍ ഇ​വ​രെ സ്വീ​ക​രി​ച്ചു.

യു.​ഡി.​എ​ഫ് മു​ൻ നി​യോ​ജ​ക മ​ണ്ഡ​ലം ചെ​യ​ർ​മാ​നും കോ​ൺ​ഗ്ര​സ് പേ​രാ​മ്പ്ര മ​ണ്ഡ​ലം മു​ൻ പ്ര​സി​ഡ​ൻ​റു​മാ​യ പി.​പി. രാ​മ​കൃ​ഷ്ണ​ൻ, കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് സെ​ക്ര​ട്ട​റി പ്ര​തീ​ഷ് ന​ടു​ക്ക​ണ്ടി, പ്ര​വാ​സി കോ​ൺ​ഗ്ര​സ് ജി​ല്ല സെ​ക്ര​ട്ട​റി കെ.​ടി. അ​ബൂ​ബ​ക്ക​ർ, മ​ണ്ഡ​ലം ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ ക​ക്ക​റേ​മ്മ​ൽ നാ​രാ​യ​ണ​ൻ നാ​യ​ർ, രാ​ജ​ൻ ന​ടു​ക്ക​ണ്ടി, അ​ഷ്റ​ഫ് ചാ​ലി​ൽ, കെ.​കെ. ഭാ​സ്ക​ര​ൻ, ബാ​ബു കൈ​താ​വി​ൽ, ര​മേ​ശ​ൻ എ​ട​വ​രാ​ട്, അ​ഡ്വ. കെ.​ജെ. മേ​രി, സി.​പി. പ്രേ​മ​ൻ, ബൂ​ത്ത് പ്ര​സി​ഡ​ൻ​റു​മാ​രാ​യ സ​ന്തോ​ഷ് അ​രി​പു​രം, സ്മി​തേ​ഷ്, ഗി​രീ​ഷ്, വി.​പി. ഗ​ണേ​ശ് തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് കോ​ൺ​ഗ്ര​സ് വി​ട്ട​ത്.

മ​ണ്ഡ​ല​ത്തി​ലെ 10 പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍നി​ന്ന്​ കോ​ണ്‍ഗ്ര​സ് അ​നു​ഭാ​വി​ക​ള്‍ പാ​ര്‍ട്ടി വി​ട്ട് എ​ന്‍.​സി.​പി​യോ​ടൊ​പ്പം ചേ​രാ​ന്‍ ത​യാ​റെ​ടു​ക്കു​ക​യാ​ണെ​ന്നും ജി​ല്ല​യി​ലെ കോ​ണ്‍ഗ്ര​സ് നേ​തൃ​ത്വ​ത്തി​‍െൻറ ത​ന്‍പ്ര​മാ​ണി​ത്വ​ത്തി​ലും ജ​നാ​ധി​പ​ത്യ​വി​രു​ദ്ധ​ത​യി​ലും പ്ര​തി​ഷേ​ധി​ച്ച് ഇ​നി​യും പ്ര​വ​ർ​ത്ത​ക​ർ എ​ന്‍.​സി.​പി​യി​ലേ​ക്ക് വ​രു​മെ​ന്നും പി.​പി. രാ​മ​കൃ​ഷ്ണ​ന്‍ പ​റ​ഞ്ഞു.

എ​ന്‍.​സി.​പി നേ​താ​ക്ക​ളാ​യ അ​ഡ്വ. പി.​എം. സു​രേ​ഷ് ബാ​ബു, മു​ക്കം മു​ഹ​മ്മ​ദ്, പി.​കെ.​എം. ബാ​ല​കൃ​ഷ്ണ​ന്‍, കു​ഞ്ഞി​ക്ക​ണ്ണ​ന്‍, കി​ഴ​ക്ക​യി​ല്‍ ബാ​ല​ന്‍, കു​ന്ന​ത്ത് അ​നി​ത എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ncpcongressassembly election 2021
News Summary - Congress rebels join NCP
Next Story