Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightElectionschevron_rightAssembly Electionschevron_rightKeralachevron_rightPattambichevron_rightപ്ലസ് ടു തുല്യതാ...

പ്ലസ് ടു തുല്യതാ പരീക്ഷയിൽ അഭിമാന നേട്ടവുമായി ദമ്പതികൾ

text_fields
bookmark_border
പ്ലസ് ടു തുല്യതാ പരീക്ഷയിൽ അഭിമാന നേട്ടവുമായി ദമ്പതികൾ
cancel

പട്ടാമ്പി: സാക്ഷരതാ മിഷൻ പ്ലസ് ടു തുല്യതാ പരീക്ഷ വിജയ തിളക്കത്തിലാണ് സുബൈർ , സൽമ ദമ്പതികൾ. ഓങ്ങല്ലൂർ പഞ്ചായത്തിലെ മരുതൂർ ഇറക്കിങ്ങൽ സുബൈർ (34 ) വയസ്സ് സൽമ (27 ) ദമ്പതികളാണ് മികച്ച മാർക്കോടെ പ്ലസ് ടു തുല്യത പരീക്ഷ എഴുതി വിജയിച്ചത്. 2005ൽ ഹൈസ്ക്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ഇവർ കുടുംബ ജീവിതത്തിൻ്റ പ്രാരാബ്ദ തിരക്കിൽ സാക്ഷരതാ മിഷൻ്റെ തുല്യതാ ക്ലാസ്സിനെ കുറിച്ച് അറിഞ്ഞ്.

2019 ൽ തുല്യതാ പ്ലസ് വൺ പ0നം തുടങ്ങി. തുല്യതാ കോ ഓർഡിനേറ്റർമാരായ പി വി.ദേവി , ശശികല എന്നിവരുടെ സഹായവും അധ്യാപകരുടെ വാത്സല്യത്തോടെയുള്ള പഠിപ്പിക്കലും ,സഹപാഠികളുടെ പിന്തുണയും വിജയത്തിന് സഹായകമായതായി ഇരുവരും പറഞ്ഞു. മഹാമാരി മൂലം ഓൺലൈനായും ഓഫ് ലൈനായുമാണ് പഠനം നടന്നതെങ്കിലും നല്ല വിജയം കൈവരിക്കാനായി . മക്കളായ ഫാത്തിമ സൻ ഹ ,ഫാത്തിമ ശിഫ എന്നിവരോടൊപ്പം വൈകുന്നേരങ്ങളിൽ പ0ന തിരക്കിലായിരുന്നു കഴിഞ്ഞ രണ്ടു വർഷം . ഇനിയും തുടർന്ന് പഠിക്കാൻ ആഗ്രഹിക്കുന്നുവെന്ന്​ ഇരുവരും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:plus two exam
News Summary - Couple with proud achievement in Plus Two Equality Exam
Next Story