Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വിവാഹ വാഗ്ദാനം നൽകി പീഡനം; യുവാവ് അറസ്റ്റിൽ
text_fieldsbookmark_border
നെടുമങ്ങാട്: വിവാഹ വാഗ്ദാനം നൽകി പീഡനം നടത്തിയ യുവാവ് അറസ്റ്റിൽ. പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകി 2019 ജനുവരി മുതൽ ലൈംഗികമായി പീഡിപ്പിച്ചും യുവതിയുടെ നഗ്നചിത്രങ്ങളും വിഡിയോകളും മൊബൈൽ ഫോണിൽ എടുത്തതിന് ശേഷം യുവതിയെ ഭീഷണിപ്പെടുത്തി 150000 രൂപ കൈക്കലാക്കുകയും ചെയ്ത പരാതിയിൽ എറണാകുളം ചെല്ലാനം മാളികപ്പറമ്പ് കുരിശിങ്കൽ ഹൗസിൽ നോബിൽ പ്രകാശ് (23) ആണ് അറസ്റ്റിലായത്.
നെടുമങ്ങാട് ഡിവൈ.എസ്.പിയുടെ നിർദേശപ്രകാരം വലിയമല പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കെ.എൻ മനോജ്, എസ്.െഎ സാബു, എ.എസ്.െഎ ബിജു, എസ്.സി.പി.ഒ സുേരഷ് ബാബു, സി.പി.ഒ ദീപ, സുമീർ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

