Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightElectionschevron_rightAssembly Electionschevron_rightKeralachevron_rightNadapuramchevron_rightഇ.കെ. വിജയൻ...

ഇ.കെ. വിജയൻ മന്ത്രിസഭയിൽ ഇടംനേടിയേക്കും

text_fields
bookmark_border
EK Vijayan
cancel

നാ​ദാ​പു​രം: മ​ന്ത്രി​സ​ഭ രൂ​പ​വ​ത്​​ക​ര​ണ ച​ർ​ച്ച​ക​ൾ സ​ജീ​വ​മാ​യി​രി​ക്കേ നാ​ദാ​പു​ര​വും മ​ന്ത്രി​പ്പ​ട്ടി​ക​യി​ൽ ഇ​ടം​പി​ടി​ച്ചേ​ക്കും.

സി.​പി.​ഐ​യു​ടെ 17 എം.​എ​ൽ.​എ​മാ​രി​ൽ മ​ല​ബാ​റി​ൽ​നി​ന്ന്​ ര​ണ്ടു പേ​രാ​ണു​ള്ള​ത്. കാ​ഞ്ഞ​ങ്ങാ​ടു​നി​ന്ന് വി​ജ​യി​ച്ച മു​ൻ മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​നും നാ​ദാ​പു​രം എം.​എ​ൽ.​എ ഇ.​കെ. വി​ജ​യ​നും. സി.​പി.​ഐ​യു​ടെ പാ​ർ​ട്ടി ന​യം അ​നു​സ​രി​ച്ച് ഒ​റ്റ​ത്ത​വ​ണ മാ​ത്ര​മാ​ണ് മ​ന്ത്രി​സ്ഥാ​നം അ​നു​വ​ദി​ക്കു​ക.

ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ കാ​ലാ​വ​ധി ക​ഴി​ഞ്ഞ മ​ന്ത്രി​സ​ഭ​യി​ലെ അം​ഗ​മാ​ണ്. ഇ​ദ്ദേ​ഹ​ത്തെ വീ​ണ്ടും പ​രി​ഗ​ണി​ക്കു​ക​യാ​ണെ​ങ്കി​ൽ ക​ഴി​ഞ്ഞ​ത​വ​ണ പാ​ർ​ട്ടി ന​ട​പ്പി​ലാ​ക്കി​യ ടേം ​മാ​ന​ദ​ണ്ഡം ഉ​പേ​ക്ഷി​ക്കേ​ണ്ടി​വ​രും. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ.​കെ. വി​ജ​യ​ന് സാ​ധ്യ​ത ക​ൽ​പി​ക്ക​പ്പെ​ടു​ന്ന​ത്. 2006ൽ ​ബി​നോ​യ് വി​ശ്വം നാ​ദാ​പു​ര​ത്തു​നി​ന്ന്​ മ​ന്ത്രി​യാ​യി​രു​ന്നു.

ദീ​ർ​ഘ​കാ​ലം കോ​ഴി​ക്കോ​ട് ജി​ല്ല ​െസ​ക്ര​ട്ട​റി​യും നി​ല​വി​ൽ സം​സ്ഥാ​ന​സ​മി​തി അം​ഗ​വു​മാ​ണ്. മ​ണ്ഡ​ലം നി​ല​നി​ർ​ത്താ​ൻ ര​ണ്ടു​ത​വ​ണ മാ​ന​ദ​ണ്ഡ​ത്തി​ൽ ഇ​ള​വു​ന​ൽ​കി​യാ​ണ് നാ​ദാ​പു​ര​ത്ത് ഇ.​കെ. വി​ജ​യ​നെ വീ​ണ്ടും മ​ത്സ​രി​പ്പി​ച്ച​ത്. ഇ.​കെ. വി​ജ​യ​ൻ മ​ന്ത്രി​യാ​വ​ണ​മെ​ന്നാ​ണ്​ മ​ണ്ഡ​ല​ത്തി​െ​ല പ്ര​വ​ർ​ത്ത​ക​രു​ടെ പൊ​തു​വി​കാ​രം.

Show Full Article
TAGS:assembly election 2021 ek vijayan cpi 
News Summary - EK Vijayan will be CPI's minister from malabar
Next Story