Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightElectionschevron_rightAssembly Electionschevron_rightKeralachevron_rightMananthavadychevron_rightവാഹനത്തിനുനേരെ...

വാഹനത്തിനുനേരെ സി.പി.എം ആക്രമണം; പൊലീസ് സ്​റ്റേഷനു​ മുന്നിൽ പി.കെ. ജയലക്ഷ്​മിയുടെ സമരം

text_fields
bookmark_border
pk jayalakshmi protest
cancel
camera_alt

പി.​കെ. ജ​യ​ല​ക്ഷ്​​മി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ യു.​ഡി.​എ​ഫ്​ പ്ര​വ​ർ​ത്ത​ക​ർ പ​ന​മ​രം പൊ​ലീ​സ് സ്​​റ്റേ​ഷ​നു മു​ന്നി​ൽ സ​മ​രം ന​ട​ത്തു​ന്നു

പ​ന​മ​രം: മാ​ന​ന്ത​വാ​ടി മ​ണ്ഡ​ലം യു.​ഡി.​എ​ഫ്​ സ്​​ഥാ​നാ​ർ​ഥി​യും മു​ൻ മ​​ന്ത്രി​യു​മാ​യ പി.​കെ. ജ​യ​ല​ക്ഷ്​​മി​യു​ടെ പൈ​ല​റ്റ്​ വാ​ഹ​ന​ത്തി​നു​നേ​രെ സി.​പി.​എം പ്ര​വ​ർ​ത്ത​ക​ർ ആ​ക്ര​മ​ണം ന​ട​ത്തി​യ​താ​യി പ​രാ​തി.

പ​ന​മ​രം പു​ഞ്ച​വ​യ​ലി​ലെ റോ​ഡി​ൽ തി​ങ്ക​ളാ​ഴ്​​ച രാ​ത്രി 8.45നാ​ണ്​ സം​ഭ​വം. ആ​റം​ഗ​സം​ഘ​മാ​ണ്​ ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ലെ​ന്ന്​ യു.​ഡി.​എ​ഫ്​ പ്ര​വ​ർ​ത്ത​ക​ർ ആ​രോ​പി​ച്ചു.

ഉ​ച്ച​ഭാ​ഷി​ണി ഉ​പ​യോ​ഗ​ത്തി​ന്​ അ​നു​വ​ദി​ച്ച സ​മ​യം അ​വ​സാ​നി​ച്ചു​വെ​ന്ന് ആ​രോ​പി​ച്ച് റോ​ഡി​ൽ ത​ട​ഞ്ഞ് ഡ്രൈ​വ​റെ​യും മൈ​ക്ക് ഓ​പ​റേ​റ്റ​റെ​യും മ​ർ​ദി​ച്ചെ​ന്നാ​ണ്​ പ​രാ​തി.

അ​ക്ര​മി​ക​ളെ അ​റ​സ്​​റ്റ്​ ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ്ഥാ​നാ​ർ​ഥി ജ​യ​ല​ക്ഷ്​​മി​യും യു.​ഡി.​എ​ഫ് പ്ര​വ​ർ​ത്ത​ക​രും പ​ന​മ​രം പൊ​ലീ​സ് സ്​​റ്റേ​ഷ​ൻ ഉ​പ​രോ​ധം രാ​ത്രി 10.30നും ​തു​ട​ർ​ന്നു. ഉ​യ​ർ​ന്ന പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്​​ഥ​ർ സ്​​ഥ​ല​ത്തെ​ത്തി. ഒ​രു പ്ര​കോ​പ​ന​വും ഇ​ല്ലാ​തെ​യാ​ണ്​ ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന്​ ജ​യ​ല​ക്ഷ്​​മി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pk jayalakshmimananthavadyassembly election 2021
News Summary - CPM attack on vehicle; PK Jayalakshmi's struggle In front of police station
Next Story