Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightElectionschevron_rightAssembly Electionschevron_rightKeralachevron_rightMalappuramchevron_rightസ്ഥാനാർഥികൾ ഇൻ ആൻഡ്​...

സ്ഥാനാർഥികൾ ഇൻ ആൻഡ്​ ​ഔട്ട്

text_fields
bookmark_border
m-swaraj,-riyas-mukkoli,-kna-khader
cancel

മ​ല​പ്പു​റം: ജി​ല്ല​യി​ൽ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലും ലോ​ക്സ​​ഭ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലും മ​ത്സ​രി​ക്കു​ന്ന​വ​രി​ൽ മ​റ്റ്​ ജി​ല്ല​ക്കാ​രും. ഇ​തു​പോ​ലെ മ​ല​പ്പു​റം​കാ​രാ​യ ചി​ല നേ​താ​ക്ക​ൾ മ​റ്റ്​ ജി​ല്ല​ക​ളി​ലും അ​ങ്ക​ത്തി​നു​ണ്ട്​. അ​ബ്​​ദു​റ​ഹി​മാ​ൻ ര​ണ്ട​ത്താ​ണി, കെ.​എ​ൻ.​എ. ഖാ​ദ​ർ, എ​ൻ. ഷം​സു​ദ്ദീ​ൻ, റി​യാ​സ്​ മു​ക്കോ​ളി, എം. ​സ്വ​​രാ​ജ്​ എ​ന്നി​വ​രാ​ണ്​ മ​റ്റു ജി​ല്ല​ക​ളി​ൽ​ മ​ത്സ​രി​ക്കു​ന്ന മ​ല​പ്പു​റം ജി​ല്ല​ക്കാ​ർ. ന​ജീ​ബ്​ കാ​ന്ത​പു​രം, പി.​കെ. ഫി​റോ​സ്, റ​സാ​ഖ്​ പാ​ലേ​രി, ഫി​റോ​സ്​ കു​ന്നം​പ​റ​മ്പി​ൽ എ​ന്നി​വ​രാ​ണ്​ മ​റ്റ്​ ജി​ല്ല​ക​ളി​ൽ​നി​ന്നു​ള്ള സ്ഥാ​നാ​ർ​ഥി​ക​ൾ.

അ​ബ്​​ദു​ൽ റ​ഹി​മാ​ൻ ര​ണ്ട​ത്താ​ണി മ​ത്സ​രി​ക്കു​ന്ന​ത്​ പു​ന​ലൂ​രി​ലാ​ണ്. അ​ഡ്വ. കെ.​എ​ൻ.​എ. ഖാ​ദ​ർ ഗു​രു​വാ​യൂ​രി​ൽ മു​സ്​​ലിം ലീ​ഗ്​ സ്ഥാ​നാ​ർ​ഥി​യാ​ണ്. കോ​ഡൂ​രി​ലാ​ണ്​​ അ​ദ്ദേ​ഹ​ത്തി​െൻറ വീ​ട്. മ​ണ്ണാ​ർ​ക്കാ​ട്​ മു​സ്​​ലിം ലീ​ഗ്​ സ്ഥാ​നാ​ർ​ഥി എ​ൻ. ഷം​സു​ദ്ദീ​ൻ തി​രൂ​ർ പ​റ​വ​ണ്ണ​യി​ലാ​ണ്.

പ​ട്ടാ​മ്പി മ​ണ്ഡ​ലം യു.​ഡി.​എ​ഫ്​ സ്ഥാ​നാ​ർ​ഥി​യും യൂ​ത്ത്​ കോ​ൺ​ഗ്ര​സ്​ വൈ​സ്​ പ്ര​സി​ഡ​ൻ​റു​മാ​യ റി​യാ​സ്​ മു​േ​ക്കാ​ളി​യു​ടെ​ വീ​ട്​ കൊ​ണ്ടോ​ട്ടി​യി​ലാ​ണ്​. തൃ​പ്പൂ​ണി​ത്തു​റ​യി​ലെ എ​ൽ.​ഡി.​എ​ഫ്​ സ്ഥാ​നാ​ർ​ഥി എം. ​സ്വ​രാ​ജി​െൻറ സ്വ​ദേ​ശം പോ​ത്തു​ക​ൽ​ ഭൂ​താ​ൻ കോ​ള​നി​യി​ലാ​ണ്​​. പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ യു.​ഡി.​എ​ഫ്​ സ്ഥാ​നാ​ർ​ഥി ന​ജീ​ബ്​ കാ​ന്ത​പു​രം കോ​ഴി​ക്കോ​ട്​ കാ​ന്ത​പു​രം ഉ​ണ്ണി​കു​ളം സ്വ​ദേ​ശി​യാ​ണ്. താ​നൂ​ർ യു.​ഡി.​എ​ഫ്​ സ്ഥാ​നാ​ർ​ഥി പി.​കെ. ഫി​റോ​സി​െൻറ വീ​ട്​​ കു​ന്ദ​മം​ഗ​ലം പ​തി​മം​ഗ​ല​ത്താ​ണ്​.

കൊ​ണ്ടോ​ട്ടി​യി​ലെ വെ​ൽ​െ​ഫ​യ​ർ പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി റ​സാ​ഖ്​ പാ​ലേ​രി കോ​ഴി​ക്കോ​ട്​ പാ​ലേ​രി ടൗ​ൺ സ്വ​ദേ​ശി​യാ​ണ്. ത​വ​നൂ​രി​ലെ യു.​ഡി.​എ​ഫ്​ സ്ഥാ​നാ​ർ​ഥി ഫി​റോ​സ്​ കു​ന്നം​പ​റ​മ്പി​ൽ പാ​ല​ക്കാ​ട്​ ആ​ല​ത്തൂ​ർ സ്വ​ദേ​ശി​യു​മാ​ണ്​.

ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്​: മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക്​ വോ​ട്ടി​ല്ല

മ​ല​പ്പു​റം: ലോ​ക്​​സ​ഭ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലെ മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക്​ മ​ണ്ഡ​ല​ത്തി​ൽ വോ​ട്ടി​ല്ല. ര​ണ്ട്​ സ്വ​ത​ന്ത്ര​ർ ഉ​ൾ​പ്പെ​ടെ ആ​റു​പേ​രാ​ണ് ജ​ന​വി​ധി തേ​ടു​ന്ന​ത്. മു​സ്​​ലിം ലീ​ഗ്​ ദേ​ശീ​യ വൈ​സ്​ പ്ര​സി​ഡ​ൻ​റാ​യ യു.​ഡി.​എ​ഫ്​ സ്ഥാ​നാ​ർ​ഥി എം.​പി. അ​ബ്​​ദു​സ്സ​മ​ദ്​ സ​മ​ദാ​നി​ക്ക്​ വോ​ട്ട്​ കോ​ട്ട​ക്ക​ൽ നി​യ​മ​സ​ഭ മ​ണ്ഡ​ല​ത്തി​ലാ​ണ്.

കോ​ട്ട​ക്ക​ൽ പൊ​ന്നാ​നി ലോ​ക്​​സ​ഭ മ​ണ്ഡ​ല​ത്തി​ലാ​ണ്. എ​സ്.​എ​ഫ്.​ഐ​ ദേ​ശീ​യ പ്ര​സി​ഡ​ൻ​റ്​ വി.​പി. സാ​നു വ​ളാ​​​ഞ്ചേ​രി സ്വ​ദേ​ശി​യാ​ണ്. വ​ളാ​ഞ്ചേ​രി മ​ണ്ഡ​ല​വും പൊ​ന്ന​​ാ​നി​യി​ലാ​ണ്. എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ഥി ബി.​ജെ.​പി ദേ​ശീ​യ വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ എ.​പി. അ​ബ്​​ദു​ല്ല​ക്കു​ട്ടി ക​ണ്ണൂ​ർ സ്വ​ദേ​ശി​യാ​ണ്. അ​ദ്ദേ​ഹ​ത്തി​നും ഇ​വി​ടെ വോ​ട്ടി​ല്ല.

എ​സ്.​ഡി.​പി.​ഐ ദേ​ശീ​യ സെ​ക്ര​ട്ട​റി ത​സ്​​ലീം റ​ഹ്​​മാ​നി ഡ​ൽ​ഹി സ്വ​ദേ​ശി​യാ​ണ്. സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​ക​ളാ​യി മ​ത്സ​രി​ക്കു​ന്ന തി​രൂ​ർ പൊ​ൻ​മു​ണ്ടം സ്വ​ദേ​ശി യൂ​നു​സ്​ സ​ലീം, നി​ല​മ്പൂ​ർ പു​ല്ലാ​നൂ​ർ സ്വ​ദേ​ശി അ​ഡ്വ. സാ​ദി​ഖ​ലി ത​ങ്ങ​ൾ എ​ന്നി​വ​ർ​ക്കും ഇ​വി​ടെ വോ​ട്ടി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Candidatesmalappuramassembly election 2021
News Summary - candidates in and out of malappuram
Next Story