െഎഡി കാർഡ് മറന്ന് കെ.പി. കുഞ്ഞമ്മദ്കുട്ടി
text_fieldsകുറ്റ്യാടി: ഇടതുമുന്നണി സ്ഥാനാർഥി കെ.പി. കുഞ്ഞമ്മദ്കുട്ടി കുറ്റ്യാടി എം.െഎ.യു.പി സ്കൂളിലെ 72ാം നമ്പർ ബൂത്തിെലത്തി രാവിലെ 7.15ന് വോട്ട് രേഖപ്പെടുത്തി.
ടൗണിലെ വീട്ടിൽനിന്ന് നടന്നാണ് എത്തിയത്. ബൂത്തിനകത്ത് കയറി പേരുവിളിച്ച് പോളിങ് ഒാഫിസർ െഎഡി കാർഡിന് ചോദിച്ചപ്പോഴാണ് കാർഡ് എടുത്തിട്ടില്ലെന്ന് മനസ്സിലായത്. തുടർന്ന് വീട്ടിൽ തിരികെ പോയി എടുക്കാമെന്നായി അദ്ദേഹം.
'മാഷെ എല്ലാവർക്കും അറിയാവുന്നതല്ലേ' എന്ന് യു.ഡി.എഫിെൻറ പോളിങ് ഏജൻറും അയൽവാസിയുമായ എ.സി. ഖാലിദ് പറഞ്ഞതോടെ ഒാഫിസർ രജിസ്റ്ററിൽ ഒപ്പുവെപ്പിച്ച് വിരലിൽ മഷി പുരട്ടി വോട്ട് ചെയ്യാൻ സൗകര്യമൊരുക്കുകയായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

