Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightElectionschevron_rightAssembly Electionschevron_rightKeralachevron_rightKuttiadychevron_rightനാദാപുരത്ത് കനത്ത...

നാദാപുരത്ത് കനത്ത സുരക്ഷ; അ​ക്ര​മം ക​ർ​ശ​ന​മാ​യി നേ​രി​ടും

text_fields
bookmark_border
നാദാപുരത്ത് കനത്ത സുരക്ഷ; അ​ക്ര​മം ക​ർ​ശ​ന​മാ​യി നേ​രി​ടും
cancel
camera_alt

തെ​ര​ഞ്ഞെ​ടു​പ്പ് ചു​മ​ത​ല​ക്ക് നി​യോ​ഗി​ച്ച ക​ർ​ണാ​ട​ക പൊ​ലീ​സ് കു​റ്റ്യാ​ടി​യി​ൽ റൂ​ട്ട്മാ​ർ​ച്ച് ന​ട​ത്തു​ന്നു

നാ​ദാ​പു​രം: തെ​ര​ഞ്ഞെ​ടു​പ്പി​ൽ സം​ഘ​ർ​ഷം ഒ​ഴി​വാ​ക്കാ​ൻ നാ​ദാ​പു​ര​ത്ത് ക​ന​ത്ത സു​ര​ക്ഷ സം​വി​ധാ​നം ഒ​രു​ക്കി പൊ​ലീ​സും ജി​ല്ല ഭ​ര​ണ​കൂ​ട​വും. നാ​ദാ​പു​രം സ​ബ് ഡി​വി​ഷ​ൻ ര​ണ്ടു മേ​ഖ​ല​യാ​യി തി​രി​ച്ചു.

ക്ര​മ​സ​മാ​ധാ​ന പാ​ല​ന​ത്തി​ന് ര​ണ്ടു ഡി​വൈ.​എ​സ്.​പി​മാ​ർ​ക്കു ചു​മ​ത​ല ന​ൽ​കി. നാ​ദാ​പു​രം, വ​ള​യം പൊ​ലീ​സ് പ​രി​ധി​യി​ൽ നാ​ദാ​പു​രം ഡി​വൈ.​എ​സ്.​പി പി.​എ. ശി​വ​ദാ​സ​നും കു​റ്റ്യാ​ടി, തൊ​ട്ടി​ൽ​പാ​ലം സ്​​റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ഡി.​സി.​ആ​ർ.​ബി ഡി​വൈ.​എ​സ്.​പി കെ.​എ​സ്. ഷാ​ജി​ക്കു​മാ​ണ് ചു​മ​ത​ല. പോ​ളി​ങ്​ ദി​വ​സം 20 ബൂ​ത്തു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ഒ​രു സി.​ഐ, ര​ണ്ട് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ട്രോ​ളി​ങ്​ ന​ട​ത്തും. കൂ​ടാ​തെ പ്ര​ശ്ന​ബാ​ധി​ത മേ​ഖ​ല​ക​ളി​ൽ എ​സ്.​പി, ഡി.​ഐ.​ജി എ​ന്നി​വ​രു​ടെ പ്ര​ത്യേ​ക സ്ട്രൈ​ക്ക​ർ പാ​ർ​ട്ടി​യും ഉ​ണ്ടാ​കും.

അ​ഞ്ചി​ല​ധി​കം മാ​വോ​വാ​ദി​ സാ​ന്നി​ധ്യ​മു​ള്ള ബൂ​ത്തു​ക​ളാ​ണ് മ​ണ്ഡ​ല​ത്തി​ലു​ള്ള​ത്. ഇ​വി​ട​ങ്ങ​ളി​ൽ കേ​ന്ദ്ര പൊ​ലീ​സി​‍െൻറ​യും ത​ണ്ട​ർ ബോ​ൾ​ട്ടി​‍െൻറ​യും സാ​ന്നി​ധ്യ​മു​ണ്ടാ​കും. ര​ണ്ടു ക​മ്പ​നി ക​ർ​ണാ​ട​ക പൊ​ലീ​സ്, ഒ​രു ക​മ്പ​നി ബി.​എ​സ്.​എ​ഫ് ജ​വാ​ന്മാ​ർ എ​ന്നി​വ​ർ സു​ര​ക്ഷ ചു​മ​ത​ല​ക്കാ​യി നാ​ദാ​പു​ര​ത്ത് എ​ത്തി.

ര​ണ്ടു ക​മ്പ​നി​ക​ൾ​കൂ​ടി അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ എ​ത്തും. ഇ​തി​നു​പു​റ​മെ മ​ഹാ​രാ​ഷ്​​ട്ര പൊ​ലീ​സി​‍െൻറ 60 അം​ഗ സം​ഘം എ​ട​ച്ചേ​രി​യി​ൽ ക്യാ​മ്പ് ചെ​യ്യു​ന്നു​ണ്ട്. പോ​ളി​ങ്​ സ്​​റ്റേ​ഷ​‍െൻറ 200 മീ​റ്റ​ർ പ​രി​ധി​യി​ൽ ഒ​രാ​ളെ​യും അ​നു​വ​ദി​ക്കി​ല്ല. അ​നാ​വ​ശ്യ​മാ​യി കൂ​ട്ടം​കൂ​ടി നി​ൽ​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ന​ട​പ​ടി എ​ടു​ക്കും. സ​മാ​ധാ​ന​പൂ​ർ​ണ​മാ​യ വോ​ട്ടെ​ടു​പ്പി​ന് രാ​ഷ്​​ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും പൂ​ർ​ണ സ​ഹ​ക​ര​ണം നാ​ദാ​പു​രം ഡി​വൈ.​എ​സ്.​പി പി.​എ. ശി​വ​ദാ​സ​ൻ അ​ഭ്യ​ർ​ഥി​ച്ചു.

കു​റ്റ്യാ​ടി ടൗ​ണി​ൽ റൂ​ട്ട്മാ​ർ​ച്ച്

കു​റ്റ്യാ​ടി: ചൊ​വ്വാ​ഴ്ച​ത്തെ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള ഒ​രു​ക്കം പൂ​ർ​ത്തി​യാ​യി. കു​റ്റ്യാ​ടി പൊ​ലീ​സ് സ്േ​റ്റ​ഷ​ൻ പ​രി​ധി​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​ക്കാ​യി ഒ​രു ക​മ്പ​നി വീ​തം ക​ർ​ണാ​ട​ക പൊ​ലീ​സും ബി.​എ​സ്.​എ​ഫും എ​ത്തി​യി​ട്ടു​ണ്ട്.

ക​ർ​ണാ​ട​ക പൊ​ലീ​സ് കു​റ്റ്യാ​ടി ടൗ​ണി​ൽ റൂ​ട്ട്മാ​ർ​ച്ച് ന​ട​ത്തി. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ​ടെ പോ​ളി​ങ് ഒാ​ഫി​സ​ർ​മാ​ർ വോ​ട്ടി​ങ് സാ​മ​ഗ്രി​ക​ളു​മാ​യി ബൂ​ത്തു​ക​ളി​ലെ​ത്തും.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuttiadyNadapuramassembly election 2021
News Summary - High security at Nadapuram
Next Story