Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightElectionschevron_rightAssembly Electionschevron_rightKeralachevron_rightKunnathurchevron_rightജനവാസ മേഖലയിൽ കള്ള്...

ജനവാസ മേഖലയിൽ കള്ള് ഷാപ്പ് തുറക്കാൻ നീക്കം

text_fields
bookmark_border
ജനവാസ മേഖലയിൽ കള്ള് ഷാപ്പ് തുറക്കാൻ നീക്കം
cancel
camera_alt

കു​ന്ന​ത്തൂ​രി​ൽ ക​ള്ള് ഷാ​പ്പ് സ്ഥാ​പി​ക്കാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രെ നാ​ട്ടു​കാ​ർ ന​ട​ത്തി​യ പ്ര​തി​ഷേ​ധം


കു​ന്ന​ത്തൂ​ർ: ജ​ന​വാ​സ മേ​ഖ​ല​യി​ൽ ക​ള്ള് ഷാ​പ്പ് തു​ട​ങ്ങാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​വു​മാ​യി നാ​ട്ടു​കാ​ർ രം​ഗ​ത്ത്. കു​ന്ന​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് 12-ാം വാ​ർ​ഡി​ൽ പു​ത്ത​ന​മ്പ​ലം റോ​ഡി​ൽ ക​രി​മ്പി​ൻ​പു​ഴ മ​ഹാ​ദേ​വ​ർ ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​മാ​ണ് അ​ന​ധി​കൃ​ത​മാ​യി ഷാ​പ്പ് സ്ഥാ​പി​ക്കാ​ൻ ശ്ര​മം ന​ട​ന്ന​ത്. പാ​ല​ക്കാ​ട് സ്വ​ദേ​ശി​യു​ടെ ലൈ​സ​ൻ​സി​ൽ തൊ​ടി​യൂ​ർ സ്വ​ദേ​ശി​യാ​യ ക​രാ​റു​കാ​ര​നാ​ണ് ര​ണ്ട് മാ​സം മു​മ്പ് ഷാ​പ്പ് സ്ഥാ​പി​ക്കാ​നെ​ത്തി​യ​ത്. തു​ട​ക്ക​ത്തി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​തോ​ടെ ക​രാ​റു​കാ​ര​ൻ പി​ന്മാ​റി​യി​രു​ന്നു. ക​ല​ക്ട​റു​ടെ​യും എ​ക്‌​സൈ​സി​ന്റെ​യു അ​നു​മ​തി​യോ​ടെ​യാ​ണ് ത​ങ്ങ​ൾ ഷാ​പ്പ് ന​ട​ത്താ​നെ​ത്തി​യ​തെ​ന്നും, പ​ഞ്ചാ​യ​ത്തി​ന്റെ​യോ നാ​ട്ടു​കാ​രു​ടെ​യോ അ​നു​മ​തി ആ​വ​ശ്യ​മി​ല്ലെ​ന്നു​മാ​യി​രു​ന്നു ക​രാ​റു​കാ​ര​ന്റെ നി​ല​പാ​ട്.

എ​ന്നാ​ൽ ക​ഴി​ഞ്ഞ ദി​വ​സം പാ​ല​ക്കാ​ട് ര​ജി​സ്‌​ട്രേ​ഷ​നി​ലു​ള്ള വാ​ഹ​ന​ത്തി​ൽ ക​ള്ള് നി​റ​ച്ച കു​പ്പി​ക​ളും ബോ​ർ​ഡും നി​രീ​ക്ഷ​ണ കാ​മ​റാ സം​വി​ധാ​ന​ങ്ങ​ളെ​ല്ലാം ഒ​രു​ക്കി ക​രാ​റു​കാ​ര​നും സം​ഘ​വും എ​ത്തു​ക​യാ​യി​രു​ന്നു. സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ പ്ര​ദേ​ശ​വാ​സി​ക​ൾ പ്ര​തി​ഷേ​ധ​വു​മാ​യെ​ത്തി​യ​തോ​ടെ സം​ഘ​ർ​ഷാ​വ​സ്ഥ ഉ​ട​ലെ​ടു​ത്തു. തു​ട​ർ​ന്ന് വാ​ർ​ഡ് മെം​ബ​ർ അ​നി​ല, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് പി.​ടി. അ​നു​പ​മ ഉ​ൾ​പ്പെ​ടെ മ​റ്റ് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളും സ്ഥ​ല​ത്തെ​ത്തി. ഇ​തി​നി​ട​യി​ലെ​ത്തി​യ പൊ​ലീ​സ് ഷാ​പ്പ് ന​ട​ത്തി​പ്പു​കാ​ർ​ക്ക് അ​നു​കൂ​ല​മാ​യ നി​ല​പാ​ടാ​ണ് സ്വീ​ക​രി​ച്ച​തെ​ന്നും പ്ര​ദേ​ശ​വാ​സി​ക​ളോ​ട് ത​ട്ടി​ക്ക​യ​റി​യ​താ​യും പ​രാ​തി​യു​ണ്ട്.

പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​തോ​ടെ ക​ട പൂ​ട്ടി താ​ക്കോ​ൽ ശാ​സ്‌​താം​കോ​ട്ട പൊ​ലീ​സി​ന് കൈ​മാ​റി. ഒ​രു ഭാ​ഗ​ത്ത് ക​ല്ല​ട​യാ​റും മ​റു​ഭാ​ഗ​ത്ത് ആ​ഴ​ത്തി​ൽ ചെ​ളി​യെ​ടു​ത്ത പാ​ട​ശേ​ഖ​ര​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ന്ന, ഏ​ത് നി​മി​ഷ​വും ദു​ര​ന്തം സം​ഭ​വി​ച്ചേ​ക്കാ​വു​ന്ന ഭാ​ഗ​ത്തെ പ്ര​ധാ​ന റോ​ഡി​നോ​ട് ചേ​ർ​ന്ന കാ​ല​ഹ​ര​ണ​പ്പെ​ട്ട കെ​ട്ടി​ട​ത്തി​ലാ​ണ് ഷാ​പ്പ് പ്ര​വ​ർ​ത്തി​ക്കാ​ൻ ശ്ര​മം ന​ട​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:toddy shopProtestsKollamillegal toddy shop
News Summary - Move to open toddy shop in residential area
Next Story