Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightElectionschevron_rightAssembly Electionschevron_rightKeralachevron_rightKunnamkulamchevron_rightജ​യ​ശ​ങ്ക​റി​െൻറ...

ജ​യ​ശ​ങ്ക​റി​െൻറ വീടിന് നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ പ്ര​തി​ഷേ​ധം

text_fields
bookmark_border
ജ​യ​ശ​ങ്ക​റി​െൻറ വീടിന് നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ പ്ര​തി​ഷേ​ധം
cancel
camera_alt

കെ. ​ജ​യ​ശ​ങ്ക​റി‍െൻറ വീ​ടി​നു​നേ​രെ ന​ട​ന്ന ആ​ക്ര​മ​ണ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് എ​രു​മ​പ്പെ​ട്ടി​യി​ൽ യു.​ഡി.​എ​ഫ് ന​ട​ത്തി​യ പ്ര​ക​ട​നം

എ​രു​മ​പ്പെ​ട്ടി: കു​ന്നം​കു​ള​ത്തെ യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി കെ. ​ജ​യ​ശ​ങ്ക​റി‍െൻറ വീ​ട്​ ആ​ക്ര​മി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച് എ​രു​മ​പ്പെ​ട്ടി​യി​ൽ യു.​ഡി.​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ പ്ര​ക​ട​നം ന​ട​ത്തി. മ​ണ്ഡ​ലം ചെ​യ​ര്‍മാ​ന്‍ എം.​എ. ഉ​സ്​​മാ​ന്‍, പി.​എ​സ്. സു​നീ​ഷ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി.

വീ​ട് ആ​ക്ര​മി​ക്കു​ക​യും റീ​ത്ത് വെ​ക്കു​ക​യും ചെ​യ്​​ത​തി​ൽ കോ​ൺ​ഗ്ര​സ്​ ക​ട​ങ്ങോ​ട് മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​തി​ഷേ​ധി​ച്ചു. മ​ര​ത്തം​കോ​ടു​നി​ന്നും പ​ന്നി​ത്ത​ടം സെൻറ​ർ വ​രെ പ്ര​ക​ട​നം ന​ട​ത്തി. ഡി.​സി.​സി സെ​ക്ര​ട്ട​റി​മാ​രാ​യ ടി.​കെ. ശി​വ​ശ​ങ്ക​ര​ന്‍, വി.​കെ. ര​ഘു തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു.

വേ​ലൂ​ർ: അ​ക്ര​മ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് യു.​ഡി.​എ​ഫ് വേ​ലൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി റാ​ലി​യും പൊ​തു​യോ​ഗ​വും ന​ട​ത്തി. വേ​ലൂ​ർ ചു​ങ്കം സെൻറ​റി​ൽ നി​ന്നാ​രം​ഭി​ച്ച റാ​ലി ഹൈ​സ്കൂ​ൾ ജ​ങ്​​ഷ​നി​ൽ സ​മാ​പി​ച്ചു. യോ​ഗം യു.​ഡി.​എ​ഫ് മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ സു​രേ​ഷ് മ​മ്പ​റ​മ്പി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ൻ​റ് പി.​പി. യേ​ശു​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കു​ന്നം​കു​ളം: കു​ന്നം​കു​ളം മ​ണ്ഡ​ലം യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി കെ. ​ജ​യ​ശ​ങ്ക​റിെൻറ വീ​ട് ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ അ​ടി​യ​ന്ത​ര ന​ട​പ​ടി വേ​ണ​മെ​ന്ന് ഡി.​സി.​സി പ്ര​സി​ഡ​ൻ​റ് എം.​പി. വി​ൻ​സെൻറ്. ജ​യ​ശ​ങ്ക​റിെൻറ വീ​ട് സ​ന്ദ​ർ​ശി​ച്ച ശേ​ഷം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സ്ഥാ​നാ​ർ​ഥി​യു​ടെ കു​ടും​ബ​ങ്ങ​ളെ വേ​ട്ട​യാ​ടു​ക​യും ആ​ക്ര​മി​ക്കു​ക​യും ചെ​യ്യു​ന്ന രീ​തി ജ​നാ​ധി​പ​ത്യ​ത്തി​ന് ഭൂ​ഷ​ണ​മ​ല്ലെ​ന്ന് വി​ൻ​സെൻറ് പ​റ​ഞ്ഞു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsHOUSE ATTACKcongresscpm
News Summary - condemned attack on house
Next Story