Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightElectionschevron_rightAssembly Electionschevron_rightKeralachevron_rightKundarachevron_rightകുണ്ടറ വീണത്...

കുണ്ടറ വീണത് സി.പി.എമ്മിൽ പൊട്ടിത്തെറിയാകും

text_fields
bookmark_border
കുണ്ടറ വീണത് സി.പി.എമ്മിൽ പൊട്ടിത്തെറിയാകും
cancel

കു​ണ്ട​റ: എ​ൽ.​ഡി.​എ​ഫ് വ​ൻ വി​ജ​യം നേ​ടി​യ​പ്പോ​ൾ കു​ണ്ട​റ​യി​ലു​ണ്ടാ​യ വ​ൻ വീ​ഴ്ച സി.​പി.​എ​മ്മി​ലും ഇ​ട​ത് മു​ന്ന​ണി​യി​ലും പൊ​ട്ടി​ത്തെ​റി​ക്ക് കാ​ര​ണ​മാ​കും. 2016 ൽ 30,460 ​വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തോ​ടെ വി​ജ​യി​ച്ച ​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ​യു​ടെ പ​രാ​ജ​യം സി.​പി.​എ​മ്മി​ന് സം​സ്ഥാ​ന​ത്ത് ത​ന്നെ വ​ലി​യ ക്ഷീ​ണ​മു​ണ്ടാ​ക്കും. മ​ന്ത്രി​യും പാ​ർ​ട്ടി​യു​ടെ മു​തി​ർ​ന്ന നേ​താ​വു​മാ​യ അ​വ​രു​ടെ പ​രാ​ജ​യം സി.​പി.​എ​മ്മി​ന്​ വ​ൻ തി​രി​ച്ച​ടി​യാ​ണ്.

എ​ത്ര​യൊ​ക്കെ അ​ട്ടി​മ​റി ന​ട​ന്നാ​ലും അ​യ്യാ​യി​ര​ത്തി​നും പ​തി​നാ​യി​ര​ത്തി​നും മ​ധ്യേ ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യി​ക്കു​മെ​ന്ന ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​യി​രു​ന്നു പാ​ർ​ട്ടി. അ​പ്ര​തീ​ക്ഷി​ത​മാ​യി ഉ​ണ്ടാ​യ തോ​ൽ​വി​യു​ടെ കാ​ര​ണ​ങ്ങ​ൾ തേ​ടു​േ​മ്പാ​ൾ, അ​തി​ന് ബി.​ജെ.​പി.​യു​ടെ വോ​ട്ടി​നെ പ​രി​ച​യാ​ക്കി ര​ക്ഷ​പ്പെ​ടാ​ൻ പാ​ർ​ട്ടി​ക്ക് ക​ഴി​യി​ല്ല. പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ര​ണ്ടെ​ണ്ണം ഒ​ഴി​കെ, മ​റ്റെ​ല്ലാ​യി​ട​ത്തും എ​ൽ.​ഡി.​എ​ഫ് ഭ​ര​ണ​മാ​ണ്. നേ​ര​ത്തെ ത​ന്നെ ഇ​ട​ത് മു​ന്ന​ണി തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളും സ​ജീ​വ​മാ​ക്കി​യി​രു​ന്നു. എ​ൻ.​ഡി.​എ​യു​ടെ സ്ഥാ​നാ​ർ​ഥി ബി.​ഡി.​ജെ.​എ​സാ​ണെ​ന്ന​ത് ആ​ത്മ​വി​ശ്വാ​സം വ​ർ​ധി​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

ഏ​റെ അ​നി​ശ്ചി​ത​ത്വ​ത്തി​ന് ഒ​ടു​വി​ലാ​ണ് യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി പി.​സി. വി​ഷ്ണു​നാ​ഥ് എ​ത്തു​ന്ന​ത്. വോ​ട്ടെ​ടു​പ്പ് അ​ടു​ക്കും തോ​റും പാ​ർ​ട്ടി​ക്കു​ള്ളി​ലെ അ​സ്വാ​ര​സ്യ​ങ്ങ​ളും മു​ന്ന​ണി​ക്കു​ള്ളി​ലെ അ​ന്ത​ർ​ധാ​ര​ക​ളും പ്ര​വ​ർ​ത്തി​ച്ചി​രു​ന്നെ​ങ്കി​ലും അ​വ പ​രി​ഹ​രി​ക്കാ​ൻ പാ​ർ​ട്ടി​ക്കാ​യി​ല്ല. മ​ണ്ഡ​ല​ത്തി​ലെ ഒ​രു പ​ഞ്ചാ​യ​ത്തി​ലും എ​ണ്ണ​ൽ തു​ട​ങ്ങി​യി​ട്ട് ഒ​രി​ക്ക​ൽ പോ​ലും ലീ​ഡി​ലെ​ത്താ​ൻ മേ​ഴ്സി​ക്കു​ട്ടി​യ​മ്മ​ക്ക് ക​ഴി​ഞ്ഞി​ല്ല. ഇ​തി​നെ സ്വാ​ഭാ​വി​ക​ത​യാ​യി വി​ല​യി​രു​ത്താ​ൻ ക​ഴി​യി​ല്ല. ബി.​ജെ.​പി.​യു​ടെ വോ​ട്ട് വി​ഹി​ത​ത്തി​ൽ വ​ന്ന 15,000 വോ​ട്ടിെൻറ മാ​റ്റം മാ​ത്ര​മ​ല്ല അ​ത്ര​ത്തോ​ള​മോ അ​തി​ൽ അ​ധി​ക​മോ വോ​ട്ട് സ്വ​ന്തം മു​ന്ന​ണി​യി​ൽ നി​ന്ന് ചോ​രാ​തെ ഇ​ങ്ങ​നെ പ​രാ​ജ​യ​പ്പെ​ടാ​ൻ ക​ഴി​യി​ല്ലെ​ന്ന വി​ല​യി​രു​ത്ത​ലും ഉ​ണ്ട്.

കു​ണ്ട​റ മ​ണ്ഡ​ല​ത്തി​ൽ പ​രാ​ജ​യ​പ്പെ​ട്ട എ​ൽ.​ഡി.​എ​ഫ്​ സ്ഥാ​നാ​ർ​ഥി ജെ. ​മേ​ഴ്​​സി​ക്കു​ട്ടി​യ​മ്മ ജി​ല്ല ക​മ്മി​റ്റി ഓ​ഫി​സി​ലി​രു​ന്ന്​ തെ​ര​ഞ്ഞെ​ടു​പ്പ്​ ഫ​ലം ടി.​വി​യി​ൽ കാ​ണു​ന്നു. സി.​പി.​എം ജി​ല്ല സെ​ക്ര​ട്ട​റി എ​സ്. സു​ദേ​വ​ൻ സ​മീ​പം

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kundaraJ Mercykuttyammacongressudfldfcpmassembly election 2021BJP
News Summary - kerala assembly election result 2021 kundara
Next Story