Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightElectionschevron_rightAssembly Electionschevron_rightKeralachevron_rightKundarachevron_rightസി.പി.എം ആദ്യം അവരുടെ...

സി.പി.എം ആദ്യം അവരുടെ വോട്ടുചോർച്ച അന്വേഷിക്ക​​ട്ടെയെന്ന്​ പി.സി. വിഷ്​ണുനാഥ്​

text_fields
bookmark_border
pc vishnunath
cancel

കൊല്ലം: കുണ്ടറയിൽ വോട്ടുകച്ചവടമെന്ന ആക്ഷേപം ജനങ്ങളെ അപമാനിക്കലാണെന്ന്​ പി.സി. വിഷ്​ണുനാഥ്​. കഴിഞ്ഞ തവണത്തേതിൽനിന്ന്​ 35000 വോട്ടി​െൻറ മാറ്റമാണ്​ അവിടെയുണ്ടായത്. അത്തരത്തിൽ മണ്ഡലത്തിലെ അഞ്ചിൽ ഒരാൾ വോട്ട്​ വിൽപനക്ക്​ ​െവച്ചിരിക്കുന്നവരാണെന്നാണ്​ മുഖ്യമന്ത്രിയുൾ​െപ്പടെയുള്ളവർ ആക്ഷേപിക്കുന്നത്​.

കൊല്ലം പ്രസ്​ ക്ലബി​െൻറ 'കേരളീയം 2021' പരിപാടിയിൽ സംസാരിക്കുയായിരുന്നു അദ്ദേഹം. കുണ്ടറയിലെ ജനങ്ങളെ ഇത്തരത്തിൽ ആക്ഷേപിക്കുന്നത്​ തുടർന്നാൽ ഇതിലും വലിയ തിരിച്ചടിയാകും ഇനിയുണ്ടാകുക. മേഴ്​​സിക്കുട്ടിയമ്മക്ക്​ കഴിഞ്ഞതവണ കിട്ടിയ വോട്ടിൽ വന്ന ചേർച്ചയാണ്​ സി.പി.എം ആദ്യം അന്വേഷിക്കേണ്ടത്​.

അടിസ്ഥാന ജനവിഭാഗം വോട്ടു​െചയ്യാത്തതാണ്​ അവരുടെ തോൽവിക്ക്​ കാരണം. കശുവണ്ടി തൊഴിലാളികളുടെ വോട്ടാണ്​ തനിക്ക്​ ഏറ്റവും കൂടുതൽ കിട്ടിയത്​. അനുഭവ പരിചയമുള്ള മുൻഗാമി എന്നനിലയിൽ, മേഴ്​​സിക്കുട്ടിയമ്മയുടെ സഹായം കൂടി തേടിക്കൊണ്ടാകും ത​െൻറ പ്രവർത്തനം. ഗതാഗതക്കുരുക്കിൽ ശ്വാസംമുട്ടുന്ന നാടാണ്​ കുണ്ടറ. അത്​ പരിഹരിക്കുന്നതിനാകും മുൻഗണന നൽകുക. റെയിൽവേ മേൽപ്പാലമാണ്​ പരിഹാരം. അതിനുള്ള ശ്രമങ്ങൾ നടത്തും.

കശുവണ്ടി ഫാക്​ടറികൾ മിക്കതും അടഞ്ഞുകിടക്കുകയാണ്​. അത്​ തുറക്കുക സാധാരണ ജനങ്ങളുടെ ജീവൽപ്രശ്​നങ്ങളിൽ പ്രധാനമാണ്​.

മത്സ്യത്തൊഴിലാളികളുടെ വിഷയങ്ങൾ, കുടിവെള്ളക്ഷാമം, വ്യവസായമേഖലയുടെ തകർച്ച എന്നിവക്ക്​ പരിഹാരം കാണാനുള്ള നടപടികളും ആവിഷ്​കരിക്കും. ആഴക്കടൽ മത്സ്യബന്ധന കരാർ വിവാദം ഏശിയെന്നതാണ്​ തീരദേശമണ്ഡലങ്ങളിലെ എൽ.ഡി.എഫി​െൻറ മോശം പ്രകടനം വ്യക്തമാക്കുന്നത്​. സംസ്ഥാനതലത്തിലെ യു.ഡി.എഫ്​ തോൽവിയുടെ കാരണങ്ങൾ ആഴത്തിൽ പഠിച്ച്​ പരിഹാരം തേടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PC Vishnunadhvote leakCPMassembly election 2021
News Summary - cpm should investigate their vote leak says pc vishnunath
Next Story