Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightElectionschevron_rightAssembly Electionschevron_rightKeralachevron_rightKottayamchevron_rightബാലറ്റ് വീട്ടിലെത്തി;...

ബാലറ്റ് വീട്ടിലെത്തി; ആഹ്ലാദം പങ്കുവെച്ച് മുതിര്‍ന്ന വോട്ടര്‍മാര്‍

text_fields
bookmark_border
ബാലറ്റ് വീട്ടിലെത്തി; ആഹ്ലാദം പങ്കുവെച്ച് മുതിര്‍ന്ന വോട്ടര്‍മാര്‍
cancel

രാ​മ​പു​രം: വീ​ട്ടി​ലി​രു​ന്ന് വോ​ട്ടു ചെ​യ്ത് ജ​നാ​ധി​പ​ത്യ പ്ര​ക്രി​യ​യി​ല്‍ പ​ങ്കാ​ളി​യാ​യ​തി​െൻറ സ​ന്തോ​ഷ​ത്തി​ലാ​ണ് രാ​മ​പു​രം വ​ള്ളോം​കോ​ട്ട് ഏ​ലി​ക്കു​ട്ടി ജോ​സ​ഫ്(93). വീ​ടി​നു പു​റ​ത്തേ​ക്ക്​ പോ​കാ​ന്‍ ശാ​രീ​രി​ക ബു​ദ്ധി​മു​ട്ടു​ള്ള​തി​നാ​ല്‍ വ​ര്‍ഷ​ങ്ങ​ളാ​യി ഏ​ലി​ക്കു​ട്ടി പ​ല തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും വോ​ട്ടു ചെ​യ്തി​ട്ടി​ല്ല.

നാ​ലു കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​യു​ള്ള മ​ഞ്ചാ​ടി​മ​റ്റ​ത്താ​ണ് ഏ​ലി​ക്കു​ട്ടി​യു​ടെ ബൂ​ത്ത്. ക​ഴി​ഞ്ഞ പ​ഞ്ചാ​യ​ത്ത്​ തെ​ര​ഞ്ഞെ​ടു​പ്പി​ലും അ​തി​നു മു​മ്പ് ന​ട​ന്ന ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലും അ​വ​ശ​ത മൂ​ലം വോ​ട്ട്​ ചെ​യ്തി​രു​ന്നി​ല്ല. രാ​മ​പു​രം വെ​ള്ളി​ലാ​പ്പ​ള്ളി മു​ക്കു​റ്റി​യി​ല്‍ ആ​ഗ​സ്​​തി​ക്കും (86) ഭാ​ര്യ അ​ന്ന​മ്മ​ക്കും (84) വീ​ട്ടി​ലി​രു​ന്ന് വോ​ട്ടു ചെ​യ്ത​ത് പ​റ​ഞ്ഞ​റി​യി​ക്കാ​നാ​വാ​ത്ത ആ​ഹ്ലാ​ദ​നി​മി​ഷ​ങ്ങ​ളാ​യി.

ശാ​രീ​രി​ക അ​വ​ശ​ത​ക​ള്‍ മൂ​ലം അ​ന്ന​മ്മ മു​ന്‍ കാ​ല​ങ്ങ​ളി​ല്‍ വോ​ട്ടു ചെ​യ്യാ​ന്‍ പോ​യി​രു​ന്നി​ല്ല. ആ​ഗ​സ്തി ഇ​തു​വ​രെ പ​തി​വാ​യി വോ​ട്ട് ചെ​യ്തി​രു​ന്നു. എ​ന്നാ​ല്‍, ഇ​ത്ത​വ​ണ ബാ​ല​റ്റ് പേ​പ്പ​ര്‍ വീ​ട്ടി​ലേ​ക്കെ​ത്തി​യ​ത് ര​ണ്ടു​പേ​ര്‍ക്കും വോ​ട്ടു ചെ​യ്യു​ന്ന​തി​ന് അ​വ​സ​ര​മൊ​രു​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:assembly elections 2021
Next Story