Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightElectionschevron_rightAssembly Electionschevron_rightKeralachevron_rightKottayamchevron_rightസഭകളെയും സമുദായ...

സഭകളെയും സമുദായ സംഘടനക​ളെയും പാട്ടിലാക്കാൻ മുന്നണികൾ

text_fields
bookmark_border
nss
cancel

കോ​ട്ട​യം: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്​ അ​ഞ്ചു​ദി​വ​സം ശേ​ഷി​ക്കേ സ​ഭ-​സാ​മു​ദാ​യി​ക നേ​തൃ​ത്വ​ങ്ങ​ളെ പാ​ട്ടി​ലാ​ക്കാ​ൻ മു​ന്ന​ണി​ക​ൾ നെ​​ട്ടോ​ട്ട​ത്തി​ൽ. ക്രൈ​സ്​​ത​വ, ഹൈ​ന്ദ​വ വോ​ട്ടു​ക​ളി​ലാ​ണ്​ ഭൂ​രി​പ​ക്ഷ​ത്തി​നും നോ​ട്ടം. ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ എ​ൻ.​എ​സ്.​എ​സു​മാ​യി ഇ​ട​ഞ്ഞ ഇ​ട​തു​മു​ന്ന​ണി​യും വി​ഷ​യം ച​ർ​ച്ച​യാ​ക്കി​യ യു.​ഡി.​എ​ഫും ബി.​ജെ.​പി​യും ഒ​ന്നു​പോ​ലെ എ​ൻ.​എ​സ്.​എ​സ്​ വോ​ട്ട്​ ഉ​റ​പ്പി​ക്കാ​നു​ള്ള തീ​വ്ര​ശ്ര​മ​ത്തി​ലാ​ണ്. എ​ൻ.​എ​സ്.​എ​സ്​ നേ​തൃ​ത്വ​ത്തെ വ​രു​തി​യി​ലാ​ക്കാ​നു​ള്ള നി​യോ​ഗം സം​ഘ​ട​ന​യു​മാ​യി അ​ടു​ത്ത ബ​ന്ധം പു​ല​ർ​ത്തു​ന്ന ദേ​ശീ​യ-​സം​സ്​​ഥാ​ന നേ​താ​ക്ക​ൾ​ക്കാ​ണ്. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലും എ​ൻ.​എ​സ്.​എ​സ്​ സ​മ​ദൂ​ര​ത്തി​ലാ​ണെ​ന്ന്​ നേ​തൃ​ത്വം വ്യ​ക്​​ത​മാ​ക്കി​യെ​ങ്കി​ലും ഇ​ഞ്ചോ​ടി​ഞ്ച്​ പൊ​രു​തു​ന്ന മ​ണ്ഡ​ല​ങ്ങ​ളി​ലെ മു​ന്ന​ണി സ്​​ഥാ​നാ​ർ​ഥി​ക​ളു​ടെ ആ​ശ​ങ്ക വി​​ട്ടൊ​ഴി​യു​ന്നി​ല്ല.

ശ​ബ​രി​മ​ല വി​വാ​ദ​ത്തി​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ൽ എ​ൻ.​എ​സ്.​എ​സു​മാ​യി നീ​ക്കു​പോ​ക്കൊ​ന്നും വേ​ണ്ടെ​ന്നാ​യി​രു​ന്നു സി.​പി.​എം തീ​രു​മാ​ന​മെ​ങ്കി​ലും കൈ​വെ​ള്ള​യി​ലു​ള്ള ഭ​ര​ണം നി​സ്സാ​ര കാ​ര​ണ​ങ്ങ​ളു​ടെ പേ​രി​ൽ ക​ള​ഞ്ഞു​കു​ളി​ക്ക​രു​തെ​ന്ന്​ അ​ഭി​പ്രാ​യ​മു​ള്ള​വ​രാ​ണ്​ പു​തി​യ നീ​ക്ക​ത്തി​ന്​ പി​ന്നി​ൽ. എ​ന്നാ​ൽ, ആ​ർ​ക്കും ഇ​തു​വ​രെ എ​ൻ.​എ​സ്.​എ​സ്​ വാ​തി​ൽ തു​റ​ന്നു​കൊ​ടു​ത്തി​ട്ടി​ല്ല. എ​സ്.​എ​ൻ.​ഡി.​പി യോ​ഗം നി​ല​പാ​ട്​ പ​ര​സ്യ​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ങ്കി​ലും ഈ​ഴ​വ വോ​ട്ടു​ക​ളി​ൽ ഇ​ട​തു​മു​ന്ന​ണി വ​ലി​യ പ്ര​തീ​ക്ഷ​യി​ലാ​ണ്.

മ​ധ്യ​കേ​ര​ള​ത്തി​ലും മ​ല​ബാ​റി​ലെ ചി​ല മ​ണ്ഡ​ല​ങ്ങ​ളി​ലും നി​ർ​ണാ​യ​ക സ്വാ​ധീ​ന​മു​ള്ള ക്രൈ​സ്​​ത​വ വോ​ട്ടു​ക​ൾ ഉ​റ​പ്പി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളും മു​ന്ന​ണി​ക​ൾ തു​ട​രു​ക​യാ​ണ്. ഓ​ർ​ത്ത​ഡോ​ക്​​സ്​-​യാ​ക്കോ​ബാ​യ സ​ഭ ത​ർ​ക്കം മു​ന്ന​ണി​ക​ൾ​ക്കെ​ല്ലാം ത​ല​വേ​ദ​ന​യാ​ണ്. ഇ​ട​തു​മു​ന്ന​ണി​യും ബി.​ജെ.​പി​യും ന​ട​ത്തി​യ അ​നു​ന​യ​നീ​ക്ക​ങ്ങ​ൾ പ​രാ​ജ​യ​മാ​യി​രു​ന്നു. സ​ഭ നേ​തൃ​ത്വ​ത്തെ പ്ര​ധാ​ന​മ​ന്ത്രി​ക്ക്​ മു​ന്നി​ലെ​ത്തി​ച്ചി​ട്ടും പ്ര​ശ്​​നം പ​രി​ഹ​രി​ക്ക​പ്പെ​ട്ടി​ല്ല. സ​ഭ​ക​ളു​ടെ പി​ന്തു​ണ എ​ങ്ങ​നെ​യും ഉ​റ​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന​വ​ട്ട ശ്ര​മ​ങ്ങ​ളി​ലാ​ണ്​ ഇ​രു​കൂ​ട്ട​രും. എ​ന്നാ​ൽ, സ​ഭാ​ത​ർ​ക്ക​ത്തി​ൽ യു.​ഡി.​എ​ഫ്​ പ​ക്ഷം ചേ​രാ​ത്ത​തി​നാ​ൽ സ​ഭ​ക​ൾ സ​ഹാ​യി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​​ യു.​ഡി.​എ​ഫി​നു​ണ്ട്. ഉ​മ്മ​ൻ ചാ​ണ്ടി ക​ള​ത്തി​ൽ സ​ജീ​വ​മാ​യ​തോ​ടെ ഓ​ർ​ത്ത​ഡോ​ക്​​സ്​ സ​ഭ യു.​ഡി.​എ​ഫി​നെ ക​ണ്ണ​ട​ച്ച്​ എ​തി​ർ​ക്കു​ന്നി​ല്ല. അ​തേ​സ​മ​യം യാ​ക്കോ​ബാ​യ പ​ക്ഷം ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ്വീ​ക​രി​ച്ച ഇ​ട​ത്​ അ​നു​കൂ​ല നി​ല​പാ​ട്​ ഇ​പ്പോ​ഴും തു​ട​രു​ന്നു​ണ്ട്. പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ ശ​ക്​​ത​മാ​യ സ്വാ​ധീ​ന​മു​ള്ള മാ​ർ​ത്തോ​മ സ​ഭ​യും പ​ര​സ്യ​നി​ല​പാ​ടൊ​ന്നും എ​ടു​ത്തി​ട്ടി​ല്ല.

ആ​ഴ​ക്ക​ട​ൽ മ​ത്സ്യ​ബ​ന്ധ​ന വി​വാ​ദ​മാ​ണ്​ ല​ത്തീ​ൻ സ​ഭ​യെ ഇ​ട​തു​മു​ന്ന​ണി​ക്ക്​ എ​തി​രാ​ക്കി​യ​ത്. തീ​ര​ദേ​ശ മേ​ഖ​ല​യി​ല​ട​ക്കം 40 മ​ണ്ഡ​ല​ങ്ങ​ളി​ൽ ഇ​വ​ർ നി​ർ​ണാ​യ​ക​മാ​ണ്. ത​ങ്ങ​ളെ സ​ഹാ​യി​ക്കു​ന്ന​വ​രെ പി​ന്തു​ണ​ക്കു​മെ​ന്ന നി​ല​പാ​ടി​ലാ​ണ്​ ക​േ​ത്താ​ലി​ക്ക വി​ഭാ​ഗം. മു​ൻ​കാ​ല​ങ്ങ​ളി​ൽ​നി​ന്ന്​ വ്യ​ത്യ​സ്​​ത​മാ​യി ഒാ​രോ രൂ​പ​ത​യും ഇ​തി​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ൽ നി​ല​പാ​ട്​ രൂ​പ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്​. തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ഖ്യാ​പ​നം വ​രും​മു​മ്പു​ത​ന്നെ ക​ത്തോ​ലി​ക്ക സ​ഭ ക​ടു​ത്ത യു.​ഡി.​എ​ഫ്​ വി​രു​ദ്ധ നി​ല​പാ​ടെ​ടു​ത്തി​രു​ന്നു. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​വ​ർ ഇ​ട​തു​മു​ന്ന​ണി​യെ കൈ​യ​യ​ച്ച്​ സ​ഹാ​യി​ച്ചു. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടേ​ണ്ട​വ​രു​ടെ പ​ട്ടി​ക സ​ഭ ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ ദി​വ​സം കോ​ട്ട​യ​ത്തെ​ത്തി​യ രാ​ഹു​ൽ ഗാ​ന്ധി കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത അ​ധ്യ​ക്ഷ​നു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി​യി​രു​ന്നു. ഇ​രു​കേ​ര​ള കോ​ൺ​ഗ്ര​സു​ക​ൾ​ക്കും യു.​ഡി.​എ​ഫി​നും സ​ഭ​ക​ളു​ടെ സ​ഹാ​യം ല​ഭി​​ച്ചേ​ക്കാം. മ​ധ്യ​കേ​ര​ള​ത്തി​ലെ പ​ല​മ​ണ്ഡ​ല​ങ്ങ​ളി​ലും യു.​ഡി.​എ​ഫ്​ സ്​​ഥാ​നാ​ർ​ഥി​ക​ൾ സ​ഭ​യു​ടെ പി​ന്തു​ണ പ്ര​തീ​ക്ഷി​ക്കു​ന്നു. കോ​ട്ട​യം, പാ​ലാ, ക​ടു​ത്തു​രു​ത്തി, ച​ങ്ങ​നാ​ശ്ശേ​രി, ഏ​റ്റു​മാ​നൂ​ർ, പൂ​ഞ്ഞാ​ർ, ഇ​ടു​ക്കി, തൊ​ടു​പു​ഴ, പീ​രു​മേ​ട്​, കാ​ഞ്ഞി​ര​പ്പ​ള്ളി, ഇ​രി​ങ്ങാ​ല​ക്കു​ട, ഒ​ല്ലൂ​ർ, തി​രു​വ​മ്പാ​ടി, ഇ​രി​ക്കൂ​ർ, കു​ട്ട​നാ​ട്​, റാ​ന്നി ഇ​ങ്ങ​നെ​പോ​കു​ന്നു ക​ത്തോ​ലി​ക്ക സ​ഭ​യു​ടെ പി​ന്തു​ണ അ​നി​വാ​ര്യ​മാ​യ മ​ണ്ഡ​ല​ങ്ങ​ൾ.

Show Full Article
TAGS:political alliance Community leaders 
News Summary - political alliances try to tackle both churches and cast leaderships
Next Story