Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightElectionschevron_rightAssembly Electionschevron_rightKeralachevron_rightKonnichevron_rightഇടതുപക്ഷത്തുറച്ച്​...

ഇടതുപക്ഷത്തുറച്ച്​ കോന്നി; സുരേന്ദ്രൻ മൂന്നാമത്

text_fields
bookmark_border
ഇടതുപക്ഷത്തുറച്ച്​ കോന്നി; സുരേന്ദ്രൻ മൂന്നാമത്
cancel

പത്തനംതിട്ട: 25 വർഷങ്ങൾക്ക്​ ശേഷം ഇടത്തോട്ട്​ ചുവട്​ മാറ്റിയ കോന്നിക്കാർ ആ ചുവട്​ പിന്നോട്ട്​ വക്കാൻ തയാറ​െല്ലന്ന്​ തെളിയിച്ചിരിക്കുകയാണ്​ സി.പി.എമ്മിലെ കെ.യു. ജനീഷ്​ കുമാറിനെ വീണ്ടും വിജയിപ്പിച്ചതിലൂടെ. 2019ൽ നടന്ന ഉപതെര​െഞ്ഞടുപ്പിൽ കോന്നിയിൽ കന്നിയങ്കത്തിനിറങ്ങിയ​ ജനീഷ്​ കുമാർ കോന്നിക്കാരുടെ മാനസ പുത്രനായി മാറുകയായിരുന്നു. മണ്ഡലത്തി​ന്​ എന്നും പുറത്തു നിന്നെത്തുന്നവരെ വിജയിപ്പിക്കുന്ന ചരിത്രമാണുണ്ടായിരുന്നത്​. ജനീഷ്​കുമാറിലൂടെ കോന്നിക്കാർ ആ ശീലവും മാറ്റുകയായിരുന്നു.

ഇത്തവണ മത്സരിച്ചവരിൽ ​കോൺഗ്രസിലെ റോബിൻ പീറ്ററും കോന്നി മണ്ഡലത്തിലെ ത​െന്ന വോട്ടറായിരുന്നു. ചരിത്രത്തിൽ ത​െന്ന ആദ്യമായാണ്​ കോന്നിക്ക്​ കോന്നിക്കാരനായ എം.എൽ.എയെ അന്ന്​ ലഭിച്ചത്​. 25 വർഷമായി കോൺഗ്രസിലെ അടൂർ പ്രകാശ്​ കൈയടക്കിവച്ചിരുന്ന മണ്ഡലം അടൂർ പ്രകാശ്​ എം.പിയായതോടെയാണ്​ കോന്നിയിൽ 2019ൽ ഉപതെര​െഞ്ഞടുപ്പ്​ നടന്നത്​. അന്ന്​ ഇടതുവശം ചേർന്ന കോന്നിക്കാർ ഒന്നര വർഷത്തിനു ശേഷവും അവിടെ തന്നെ നിൽക്കുന്നുവെന്നാണ്​ ഫലം തെളിയിക്കുന്നത്​.

ഉപതെര​െഞ്ഞടുപ്പിൽ കോൺഗ്രസിലെ സ്​ഥാനാർഥി നിർണയ​െത്ത ചൊല്ലി നടന്ന കലാപമാണ്​ കോന്നിക്കാരെ ഇടതു പാളയത്തിലെത്തിച്ചത്​. എം.എൽ.എ സ്​ഥാനം രാജിവച്ച അടൂർ പ്രകാശ്​ സ്​ഥാനാർഥിയായി നിർദേശിച്ചത്​ റോബിൻ പീറ്ററെയായിരുന്നു. കോൺഗ്രസ്​ സ്​ഥാനാർഥിയാക്കിയത്​ മുതിർന്ന നേതാവായ പി. മോഹൻ രാജിനെയും. ഇതേചൊല്ലി യു.ഡി.എഫിലുണ്ടായ പടലപിണക്കം പിടിവള്ളിയാക്കി ജനീഷ്​കുമാർ വിജയം കൈപ്പിടിയിലാക്കുകയായിരുന്നു.

ഉപതെര​െഞ്ഞടുപ്പിൽ കോന്നിയിൽ മത്സരിച്ച കെ. സുരേന്ദ്രൻ പാർലമെൻറ്​ തെര​െഞ്ഞടുപ്പിൽ നേടിയ വോട്ടിൽ നിന്നും പിന്നാക്കം പോയിരുന്നു. ഇത്തവണ മഞ്ചേശ്വരത്തും മത്സരിച്ചു. കോന്നിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി വന്നതോടെ കോന്നിയിൽ ബി.ജെ.പി പ്രവർത്തകർക്ക്​ വലിയ ആവേശമായിരുന്നു. എന്നിട്ടും സുരേന്ദ്രൻ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ku janeesh kumarassembly election 2021konni assembly election
News Summary - konni assembly election result 2021
Next Story