കോൺഗ്രസിെൻറ 'മലപ്പുറമായി' എറണാകുളം
text_fieldsകൊച്ചി: ഇടതുകാറ്റിൽ കാലിടറാതെ ഇത്തവണയും എറണാകുളം. 2016ലേതുപോലെ ഇടതിനെ അഞ്ചിടത്ത് ഒതുക്കിയാണ് യു.ഡി.എഫിെൻറ ജൈത്രയാത്ര. അതേസമയം, മലബാറിന് പുറത്തുണ്ടായിരുന്ന ഏക സീറ്റായ കളമശ്ശേരി നഷ്ടമായത് മുസ്ലിം ലീഗിന് കനത്ത തിരിച്ചടിയായി. ഡി.വൈ.എഫ്.െഎ സംസ്ഥാന സെക്രട്ടറി എം. സ്വരാജിൽനിന്ന് തൃപ്പൂണിത്തുറയും സി.പി.െഎയുടെ എൽദോ എബ്രഹാമിൽനിന്ന് മൂവാറ്റുപുഴയും പിടിച്ചെടുത്ത് കോൺഗ്രസ് നേട്ടമുണ്ടാക്കിയപ്പോൾ പുതിയ പരീക്ഷണമായ ട്വൻറി20യുെട സാന്നിധ്യംെകാണ്ട് ത്രികോണ മത്സരത്തിന് വേദിയായ കുന്നത്തുനാട്ടിൽ കോൺഗ്രസിന് സിറ്റിങ് സീറ്റ് നഷ്ടപ്പെട്ടു. കഴിഞ്ഞ തവണ ജയിച്ച കൊച്ചി, കോതമംഗലം, വൈപ്പിൻ മണ്ഡലങ്ങൾ എൽ.ഡി.എഫ് നിലനിർത്തി.
തൃക്കാക്കര, പിറവം, അങ്കമാലി, പറവൂർ, എറണാകുളം, ആലുവ മണ്ഡലങ്ങളിൽ യു.ഡി.എഫും വൈപ്പിനിലും കൊച്ചിയിലും കളമശ്ശേരിയിലും എൽ.ഡി.എഫും വിജയത്തിലേക്ക് നടന്നടുത്തത്. കോതമംഗലത്ത് ആദ്യ റൗണ്ടുകളിൽ എൽ.ഡി.എഫ് സ്ഥാനാർഥിയുടെ ഭൂരിപക്ഷം കുറവായിരുന്നെങ്കിലും അവസാനഘട്ടത്തിൽ തൃപ്തികരമായ രീതിയിലേക്ക് ഉയർന്നു.
അതേസമയം, മൂവാറ്റുപുഴയിൽ ആദ്യം മുന്നിൽ നിന്ന എൽ.ഡി.എഫ് പകുതി റൗണ്ട് എണ്ണിക്കഴിഞ്ഞപ്പോഴേക്കും പിന്നാക്കം പോയി. പെരുമ്പാവൂരിൽ തുടക്കം മുതലേ യു.ഡി.എഫ് മുൻപന്തിയിലായിരുന്നെങ്കിലും ചെറിയ ഭൂരിപക്ഷത്തിൽ വിജയത്തിലേക്കെത്തി. എന്നാൽ, കുന്നത്തുനാട്ടിലും തൃപ്പൂണിത്തുറയിലും അവസാനംവരെ അനിശ്ചിതാവസ്ഥ നിലനിന്നു.
അത്ഭുതം കാട്ടുമെന്ന് കരുതിയിരുന്ന ട്വൻറി20ക്ക് ഒരുഘട്ടത്തിൽപോലും ഒന്നാമത് എത്താനായില്ല. തൃപ്പൂണിത്തുറയിലെ ഉദ്വേഗം വൈകീട്ടുവരെ നീണ്ടു. ഒരുഘട്ടത്തിൽ എൽ.ഡി.എഫും യു.ഡി.എഫും ഏഴ് സീറ്റിൽ വീതം ലീഡ് നിലയിൽ തുല്യതയിലെത്തിയിരുന്നു.ഒടുവിൽ 2016ലേതുപോലെതന്നെയായി. യു.ഡി.എഫിലെ കേരള കോൺഗ്രസ് ജേക്കബിെൻറ പിറവത്ത് മാത്രമാണ് വിജയം കണ്ടത്. അതേസമയം, മുസ്ലിം ലീഗിന് നൽകിയ കളമശ്ശേരിയും കേരള കോൺഗ്രസ് ജോസഫിന് നൽകിയ കോതമംഗലവും കൈവിട്ടു.
ഒരുസീറ്റ് അധികം നേടി കോൺഗ്രസ് നില മെച്ചപ്പെടുത്തിയപ്പോൾ എൽ.ഡി.എഫിെൻറ അഞ്ച് സീറ്റും സി.പി.എമ്മിന് സ്വന്തമായി. ഘടകകക്ഷികളിൽ സി.പി.െഎക്ക് നൽകിയ സിറ്റിങ് സീറ്റായ മൂവാറ്റുപുഴ നിലനിർത്താനാല്ല. പറവൂരും ൈകവിട്ടു. കേരള കോൺഗ്രസ്-എമ്മിന് പിറവത്തും പെരുമ്പാവൂരും ജയിക്കാനായില്ല. ജനതാദൾ-എസ് മത്സരിച്ച അങ്കമാലി തിരിച്ചുപിടിക്കാനുമായില്ല.