Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightElectionschevron_rightAssembly Electionschevron_rightKeralachevron_rightKazhakkoottamchevron_rightതാ​ന്‍...

താ​ന്‍ അ​മേ​രി​ക്ക​യി​ല്‍ പോ​യ​ത് സ്വ​ര്‍ണം ക​ട​ത്താ​ന​ല്ല –ഡോ.​ ലാ​ല്‍

text_fields
bookmark_border
Dr. SS Lal
cancel

തി​രു​വ​ന​ന്ത​പു​രം: താ​ന്‍ അ​മേ​രി​ക്ക​യി​ല്‍ പോ​യ​ത് സ്വ​ര്‍ണം ക​ട​ത്താ​നോ ഡോ​ള​ര്‍ ക​ട​ത്താ​നോ അ​ല്ലെ​ന്ന് ക​ഴ​ക്കൂ​ട്ട​ത്തെ യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി ഡോ. ​എ​സ്.​എ​സ്. ലാ​ല്‍.

ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന​യി​ലും അ​മേ​രി​ക്ക ഉ​ള്‍പ്പെ​ടെ നൂ​റോ​ളം രാ​ജ്യ​ങ്ങ​ളി​ലും രാ​ജ്യ​ത്തി​െൻറ പ്ര​തി​നി​ധി​യാ​യി പോ​യ​ത് ത​ട്ടി​ക്കൂ​ട്ട് അ​വാ​ര്‍ഡു​ക​ള്‍ വാ​ങ്ങാ​നു​മ​ല്ല. രാ​ജ്യ​ത്തി​െൻറ യ​ശ​സ്സ്​ ഉ​യ​ര്‍ത്തി പൊ​തു​ജ​നാ​രോ​ഗ്യ​രം​ഗ​ത്ത് ഇ​ന്ത്യ​യി​ല്‍ കോ​ടി​ക്ക​ണ​ക്കി​ന് ഡോ​ള​ര്‍ എ​ത്തി​ക്കാ​നാ​ണ് താ​ന്‍ ഈ ​രാ​ജ്യ​ങ്ങ​ളി​ല്‍ പ​ണി​യെ​ടു​ത്ത​തെ​ന്നും ഡോ.​എ​സ്.​എ​സ്. ലാ​ല്‍ പ​റ​ഞ്ഞു. അ​മേ​രി​ക്ക​യി​ല്‍ നി​ന്നു​ള്ള കെ​ട്ടി​യി​റ​ക്ക് സ്ഥാ​നാ​ർ​ഥി​യെ​യാ​ണ് ക​ഴ​ക്കൂ​ട്ട​ത്ത് ഇ​റ​ക്കി​യ​തെ​ന്ന എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​ടെ പ​രാ​മ​ര്‍ശ​ത്തി​ന് മ​റു​പ​ടി ന​ല്‍കു​ക​യാ​യി​രു​ന്നു ലാ​ല്‍.

ത​ല​സ്ഥാ​ന​ത്തെ പേ​ട്ട സ​ര്‍ക്കാ​ര്‍ സ്‌​കൂ​ള്‍, മാ​ര്‍ ഇ​വാ​നി​യോ​സ് കോ​ള​ജ്, യൂ​നി​വേ​ഴ്‌​സി​റ്റി കോ​ള​ജി​ലും ക​ഴ​ക്കൂ​ട്ടം മ​ണ്ഡ​ല​ത്തി​ല്‍ സ്ഥി​തി ചെ​യ്യു​ന്ന ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലും വി​ദ്യാ​ഭ്യാ​സം പൂ​ര്‍ത്തി​യാ​ക്കി തി​രു​വ​ന​ന്ത​പു​ര​ത്ത് ജോ​ലി ചെ​യ്ത താ​നും ത​െൻറ കു​ടും​ബ​വും എ​ങ്ങ​നെ കെ​ട്ടി​യി​റ​ക്കി സ്ഥാ​നാ​ർ​ഥി​യാ​കു​മെ​ന്നും ഡോ. ​എ​സ്.​എ​സ്. ലാ​ല്‍ ചോ​ദി​ച്ചു.

ക​ഴ​ക്കൂ​ട്ട​ത്ത് സി.​പി.​എം-​ബി.​ജെ.​പി ബ​ന്ധം പ​ര​സ്യ​മാ​യ ര​ഹ​സ്യ​മാ​ണ്. ക​ഴ​ക്കൂ​ട്ട​ത്ത് വി​ക​സ​ന​ത്തി​െൻറ രാ​ഷ്​​ട്രീ​യ​മാ​ണ് താ​ന്‍ ച​ര്‍ച്ച​ക്ക്​ വെ​ക്കു​ന്ന​ത്.

കോ​ണ്‍ഗ്ര​സ് എം.​എ​ല്‍.​എ ആ​യി​രു​ന്ന എം.​എ. വാ​ഹി​ദ് തു​ട​ങ്ങി​വെ​ച്ച പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ പൂ​ര്‍ത്തി​യാ​ക്കി​യ​ത​ല്ലാ​തെ ടൂ​റി​സം മ​ന്ത്രി എ​ന്ന നി​ല​യി​ല്‍ ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​െൻറ ഏ​റ്റ​വും വ​ലി​യ പ​രാ​ജ​യ​മാ​ണ് ആ​ക്കു​ളം കാ​യ​ലി​െൻറ ശോ​ച്യാ​വ​സ്ഥ​യെ​ന്നും ഡോ. ​എ​സ്.​എ​സ്. ലാ​ല്‍ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gold smugglingamericass lalassembly election 2021
News Summary - he went to united states for gold smuggling says dr SS Lal
Next Story