Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightElectionschevron_rightAssembly Electionschevron_rightKeralachevron_rightKayamkulamchevron_rightഅരിത ബാബുവിന്‍റെ...

അരിത ബാബുവിന്‍റെ വീടിന് നേരെ അക്രമം; ഫേസ്​ബുക്ക്​ ലൈവിട്ടശേഷം സി.പി.എം അനുഭാവി ജനലുകൾ അടിച്ചു തകർത്തു -VIDEO

text_fields
bookmark_border
അരിത ബാബുവിന്‍റെ വീടിന് നേരെ അക്രമം; ഫേസ്​ബുക്ക്​ ലൈവിട്ടശേഷം സി.പി.എം അനുഭാവി ജനലുകൾ അടിച്ചു തകർത്തു -VIDEO
cancel

ആലപ്പുഴ: ഫേസ്​ബുക്കിൽ​ ലൈവിട്ട ശേഷം കായംകുളത്തെ യു.ഡി.എഫ് സ്ഥാനാർഥി അരിത ബാബുവിന്‍റെ വീടിന് നേരെ അക്രമം. സംഭവത്തിൽ സി.പി.എം അനുഭാവിയായ ബാനർജി സലീമിനെ പൊലീസ്​ കസ്റ്റഡിയിലെടുത്തു.

വീടും പരിസരവും ഫേസ്​ബുക്കിൽ​ ലൈവിൽ കാണിച്ച ശേഷമാണ്​ പിറക്​ വശ​ത്തെ മൂന്ന്​ ജനാലകളുടെ ചില്ല്​ അടിച്ചു തകർത്തത്. ബുധനാ​ഴ്ച വൈകീട്ട്​ 4 മണിയോടെയായിരുന്നു അക്രമം. യു.ഡി.എഫ്​ കായംകുളത്ത്​ സംഘടിപ്പിച്ച 'അരിതാരവം' പരിപാടിയിൽ പ​ങ്കെടുക്കാൻ വീട്ടുകാർ പോയതിനാൽ വീട്ടിൽ ആരുമുണ്ടായിരുന്നില്ല.

ഇടത്​ സൈബർ പോരാളിയാണ്​ അക്രമിയെന്നും സംഭവത്തിനുപിന്നിലെ ഗൂഡാലോചന അന്വേഷിക്കണമെന്നും കോൺഗ്രസ്​ ആവശ്യപ്പെട്ടു. ചൊവ്വാഴ്ച അരിതയുടെ വീട്ടിൽ പ്രിയങ്കഗാന്ധി വന്നിരുന്നു. അരിതയോടൊപ്പം ​േറാഡ്​ ഷോയിലും പ്രിയങ്ക പ​ങ്കെടുത്തിരുന്നു. അരിതയുടെ ജനപിന്തുണയിൽ വിറളിപൂണ്ടവരാണ് അക്രമത്തിനു പിന്നിലെന്ന് കോൺഗ്രസ് ആരോപിച്ചു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kayamkulamcongressassembly election 2021CPMAritha Babu
News Summary - CPM supporter attack Aritha Babu's house
Next Story