Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightElectionschevron_rightAssembly Electionschevron_rightKeralachevron_rightKattakkadachevron_rightഅ​ൽ​പം ഇ​ട​ത്​...

അ​ൽ​പം ഇ​ട​ത്​ ചാ​ഞ്ഞ്​ കാ​ട്ടാ​ക്ക​ട...

text_fields
bookmark_border
ib satheesh -malayinkeezhu venugopal
cancel

കാ​ട്ടാ​ക്ക​ട: ശ​ക്ത​മാ​യ ത്രി​കോ​ണ​മ​ത്സ​ര​ത്തി​ന്​ വേ​ദി​യാ​യ കാ​ട്ടാ​ക്ക​ട നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ല്‍ സീ​റ്റ് നി​ല​നി​ര്‍ത്തു​മെ​ന്ന് ഇ​ട​തു​മു​ന്ന​ണി​യും പി​ടി​ച്ചെ​ടു​ക്കു​മെ​ന്ന ആ​ത്മ​വി​ശ്വാ​സ​ത്തി​ല്‍ യു.​ഡി.​എ​ഫും. മൂ​ന്ന്​ ത​വ​ണ​യാ​യി തു​ട​ര്‍ച്ച​യാ​യി മ​ത്സ​രി​ക്കു​ന്ന എ​ന്‍.​ഡി.​എ സ്ഥാ​നാ​ർ​ഥി വി​ജ​യി​ക്കു​മെ​ന്ന അ​വ​കാ​ശ​വാ​ദ​വും ഉ​യ​രു​ന്നു.

എ​ന്നാ​ൽ, നേ​രി​യ മു​ന്‍തൂ​ക്കം ഇ​ട​തു സ്ഥാ​നാ​ർ​ഥി​യും സി​റ്റി​ങ് എം.​എ​ല്‍.​എ​യു​മാ​യ ​െഎ.​ബി. സ​തീ​ഷി​നാ​ണ്. സ​തീ​ഷ് വി​ജ​യി​ക്കു​മെ​ന്ന​താ​ണ് അ​വ​സാ​ന​വ​ട്ട ക​ണ​ക്കു​ക​ള്‍ നി​ര​ത്തി നേ​തൃ​ത്വം അ​വ​കാ​ശ​പ്പെ​ടു​ന്ന​തും. മൂ​വാ​യി​ര​ത്തി​ല​ധി​കം വോ​ട്ടി‍െൻറ ഭൂ​രി​പ​ക്ഷ​മാ​ണ് ഇ​ട​തു​കേ​ന്ദ്ര​ങ്ങ​ള്‍ അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്.എ​ന്നാ​ല്‍ ഭൂ​രി​പ​ക്ഷ സ​മു​ദാ​യ​ത്തി‍െൻറ ഏ​കീ​ക​ര​ണ​വും ഭ​ര​ണ​വി​രു​ദ്ധ​വി​കാ​ര​വും ചി​ല കേ​ന്ദ്ര​ങ്ങ​ളി​ലെ ഇ​ട​തു മു​ന്ന​ണി​യി​ലെ പ്ര​ശ്ന​ങ്ങ​ളും പ്രി​യ​ങ്ക ഗാ​ന്ധി​യു​ടെ കാ​ട്ടാ​ക്ക​ട സ​ന്ദ​ര്‍ശ​ന​വും മ​ല​യി​ന്‍കീ​ഴ് വേ​ണു​ഗോ​പാ​ലി‍െൻറ വി​ജ​യം ഉ​റ​പ്പാ​ണെ​ന്നാ​ണ് യു.​ഡി.​എ​ഫ് നേ​തൃ​ത്വം വി​ല​യി​രു​ത്തു​ന്ന​ത്. ചി​ല പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ അ​പ്ര​തീ​ക്ഷി​ത​മാ​യ മു​ന്നേ​റ്റ​മു​ണ്ടാ​യ​തും കോ​ണ്‍ഗ്ര​സി​െൻറ ആ​ത്മ​വി​ശ്വാ​സം കൂ​ട്ടു​ന്നു.

കാ​ട്ടാ​ക്ക​ട, പ​ള്ളി​ച്ച​ല്‍, വി​ള​പ്പി​ല്‍ പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ഇ​ട​തു​സ്ഥാ​നാ​ർ​ഥി​ക്ക്​ ശ​ക്ത​മാ​യ മേ​ല്‍കൈ ഉ​ണ്ടാ​കു​മെ​ന്നും ഇ​വി​ടെ​യു​ള്ള ലീ​ഡ് മ​റ്റ് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ സ​മ​നി​ല ക​ട​ന്നു​ക​യ​റാ​ന്‍ ക​ഴി​യു​മെ​ന്നു​മാ​ണ് എ​ല്‍.​ഡി.​എ​ഫ് വി​ശ്വാ​സി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ മ​ല​യി​ന്‍കീ​ഴ് , മാ​റ​ന​ല്ലൂ​ര്‍, വി​ള​വൂ​ര്‍ക്ക​ല്‍ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ മ​ല​യി​ന്‍കീ​ഴ്‌ വേ​ണു​ഗോ​പാ​ല്‍ ഏ​റെ മു​ന്നി​ല്‍ വ​രു​മെ​ന്ന പ്ര​തീ​ക്ഷ​യാ​ണ് യു.​ഡി.​എ​ഫി​ന്.

മൂ​ന്നു​ത​വ​ണ​യാ​യി ത​ട​ര്‍ച്ച​യാ​യി മ​ത്സ​രി​ക്കു​ന്ന​ത് വോ​ട്ട​ര്‍മാ​രു​ടെ ഇ​ട​യി​ല്‍ സു​പ​രി​ചി​ത​നാ​ക്കാ​ന്‍ ക​ഴി​ഞ്ഞ​താ​യും ഇ​ക്കു​റി കാ​ട്ടാ​ക്ക​ട നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ല്‍നി​ന്ന് വോ​ട്ട് ചെ​യ്യാ​നാ​യ​തും എ​ന്‍.​ഡി.​എ സ്ഥാ​നാ​ർ​ഥി പി.​കെ. കൃ​ഷ്ണ​ദാ​സി​ന് ശു​ഭ​പ്ര​തീ​ക്ഷ ന​ല്‍കു​ന്നു. മാ​റ​ന​ല്ലൂ​ര്‍, വി​ള​വൂ​ര്‍ക്ക​ല്‍ പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ശ​ക്ത​മാ​യ മു​ന്നേ​റ്റ​മു​ണ്ടാ​കു​മെ​ന്നാ​ണ് ബി.​ജെ.​പി ക​ണ​ക്കൂ​ട്ടു​ന്ന​ത്. ഇ​ക്കു​റി 72.22 ശ​ത​മാ​നം പേ​രാ​ണ് വോ​ട്ട് ചെ​യ്ത​ത്. വോ​ട്ടി​ങ് ശ​ത​മാ​ന​ത്തി​ലെ കു​റ​വ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ ച​ങ്കി​ടി​പ്പ് കൂ​ട്ടി​യി​രി​ക്കു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayinkeezhu venugopalasembly election 2021Kattakkada constituancyib satheesh
News Summary - Kattakkada Election trends
Next Story