Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightElectionschevron_rightAssembly Electionschevron_rightKeralachevron_rightKasaragodchevron_rightബൈക്ക്​...

ബൈക്ക്​ റാലിയില്ലെങ്കിലും റോഡ്​ ഷോയുമായി സ്​ഥാനാർഥികൾ

text_fields
bookmark_border
ബൈക്ക്​ റാലിയില്ലെങ്കിലും റോഡ്​ ഷോയുമായി സ്​ഥാനാർഥികൾ
cancel
camera_alt

1. ഉദുമ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി സി.എച്ച്. കുഞ്ഞമ്പുവി​െ​ൻറ തെരഞ്ഞെടുപ്പ് പ്രചാരണ സമാപനത്തി​െൻറ ഭാഗമായി പാലക്കുന്നിൽനിന്ന് ഉദുമയിലേക്ക് നടത്തിയ റോഡ്‌ ഷോ

2. പ​ര​സ്യ പ്ര​ചാ​ര​ണ​ത്തി​െൻറ അ​വ​സാ​ന വേ​ള​യി​ൽ ചെ​ർ​ക്ക​ള ടൗ​ണി​ൽ പ്ര​വ​ർ​ത്ത​ക​ർ​ക്കൊ​പ്പം

കാ​സ​ർ​കോ​ട്​ മ​ണ്ഡ​ലം യു.​ഡി.​എ​ഫ്​ സ്​​ഥാ​നാ​ർ​ഥി എ​ൻ.​എ. നെ​ല്ലി​ക്കു​ന്ന്

കാ​സ​ര്‍കോ​ട്: പ​ര​സ്യ​പ്ര​ചാ​ര​ണം അ​വ​സാ​നി​ച്ച​തോ​ടെ ഇ​നി നി​ശ്ശ​ബ്​​ദ​പ്ര​ചാ​ര​ണ​ത്തി​ലൂ​ടെ വോ​ട്ടു​റ​പ്പി​ക്കാ​ന്‍ മു​ന്ന​ണി​ക​ള്‍. വോ​ട്ട​ര്‍മാ​ര്‍ ചൊ​വ്വാ​ഴ്​​ച പോ​ളി​ങ് ബൂ​ത്തു​ക​ളി​ല്‍ പോ​കാ​നി​ര​ക്കെ, വീ​ടു​ക​ളി​ലു​ള്‍പ്പെ​ടെ എ​ത്തി സ്ഥാ​നാ​ര്‍ഥി​ക​ളും പ്ര​വ​ര്‍ത്ത​ക​രും അ​വ​സാ​ന​വ​ട്ട വോ​ട്ടു​റ​പ്പി​ക്കും. കോ​വി​ഡി​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ൽ കൊ​ട്ടി​ക്ക​ലാ​ശം പാ​ടി​ല്ലെ​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ന്‍ നി​ർ​ദേ​ശ​മു​ണ്ടാ​യി​രു​ന്ന​തി​നാ​ല്‍ വ​ലി​യ റാ​ലി​ക​ളും വാ​ദ്യ​മേ​ള​ങ്ങ​ളു​മി​ല്ലാ​തെ​യാ​യി​രു​ന്നു ഇ​ത്ത​വ​ണ​ത്തെ പ​ര​സ്യ​പ്ര​ചാ​ര​ണ​ത്തി​െൻറ കൊ​ടി​യി​റ​ക്കം.

ബൈ​ക്ക്​ റാ​ലി​ക​ളും നി​രോ​ധി​ച്ചി​രു​ന്നു. ക​ർ​ശ​ന​മാ​യ വി​ല​ക്കി​നി​ട​യി​ലും ആ​വേ​ശ​മൊ​ഴി​യാ​തെ​യാ​ണ്​ ജി​ല്ല​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി‍െൻറ കൊ​ട്ടി​ക്ക​ലാ​ശം അ​ര​ങ്ങേ​റി​യ​ത്.

കാ​സ​ർ​കോ​ട്​ മ​ണ്ഡ​ലം യു.​ഡി.​എ​ഫ്​ സ്​​ഥാ​നാ​ർ​ഥി പ​ക​ൽ കാ​സ​ർ​കോ​ട്​ ന​ഗ​ര​ത്തി​ൽ വോ​ട്ട​ഭ്യ​ർ​ഥി​ച്ചു. പ​ര​സ്യ പ്ര​ചാ​ര​ണ​ത്തി​െൻറ അ​വ​സാ​ന വേ​ള​യി​ൽ ചെ​ർ​ക്ക​ള ടൗ​ണി​ലാ​ണ്​ എ​ൻ.​എ. നെ​ല്ലി​ക്കു​ന്ന് റോ​ഡ്​ ഷോ​യി​ൽ വോ​ട്ട​ഭ്യ​ർ​ഥി​ച്ച​ത്. നി​ര​വ​ധി പ്ര​വ​ർ​ത്ത​ക​രും സ്​​ഥാ​നാ​ർ​ഥി​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

കാ​സ​ർ​കോ​ട്‌ മ​ണ്ഡ​ലം എ​ൽ.​ഡി.​എ​ഫ്‌ സ്ഥാ​നാ​ർ​ഥി എം.​എ. ല​ത്തീ​ഫ് ഈ​സ്‌​റ്റ​ർ ദി​ന​മാ​യ ഞാ​യ​റാ​ഴ്‌​ച വി​വി​ധ​യി​ട​ങ്ങ​ളി​ലെ ക്രി​സ്‌​ത്യ​ൻ പ​ള്ളി​ക​ൾ സ​ന്ദ​ർ​ശി​ച്ച്‌ വോ​ട്ടു​തേ​ടി. രാ​വി​ലെ പു​ലി​ക്കു​ന്ന്‌ പ​ള്ളി​യി​ൽ​നി​ന്നാ​ണ്‌ പ​ര്യ​ട​നം തു​ട​ങ്ങി​യ​ത്‌. ചാ​ല മ​ഖ്‌​ബ​റ​യും സ​ന്ദ​ർ​ശി​ച്ചു. കാ​സ​ർ​കോ​ട്‌ ന​ഗ​ര​ത്തി​ലെ വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ലു​മെ​ത്തി വോ​ട്ട​ഭ്യ​ർ​ഥി​ച്ചു. എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ഥി അ​ഡ്വ. കെ. ​ശ്രീ​കാ​ന്തി​െൻറ പ​ര​സ്യ പ്ര​ചാ​ര​ണം നീ​ർ​ച്ചാ​ലി​ലാ​ണ്​ സ​മാ​പി​ച്ച​ത്.

കാ​ഞ്ഞ​ങ്ങാ​ട് മ​ണ്ഡ​ല​ത്തി​ലെ ബി.​ജെ.​പി സ്ഥാ​നാ​ർ​ഥി എം. ​ബ​ൽ​രാ​ജി‍െൻറ നേ​തൃ​ത്വ​ത്തി​ൽ പ്ര​ചാ​ര​ണ​ത്തി‍െൻറ അ​വ​സാ​ന മ​ണി​ക്കൂ​റി​ൽ നി​ര​വ​ധി ആ​ളു​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച് ന​ഗ​ര​ത്തി​ലൂ​ടെ പ്ര​ക​ട​നം ന​ട​ത്തി.

ഇ​ത് തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ‍െൻറ നി​ർ​ദേ​ശ​ങ്ങ​ളു​ടെ ലം​ഘ​ന​മാ​ണെ​ന്നാ​രോ​പി​ച്ച് തൊ​ട്ടു​പി​ന്നാ​ലെ യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി പി.​വി. സു​രേ​ഷി‍െൻറ നേ​തൃ​ത്വ​ത്തി​ലും പ്ര​ക​ട​നം ന​ട​ന്നു. എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി ഇ. ​ച​ന്ദ്ര​ശേ​ഖ​ര‍െൻറ പ്ര​ചാ​ര​ണം ഗൃ​ഹ​സ​ന്ദ​ർ​ശ​ന​ങ്ങ​ളും പൊ​തു​യോ​ഗ​വും ന​ട​ത്തി​യാ​ണ് അ​വ​സാ​നി​പ്പി​ച്ച​ത്.

ഉ​ദു​മ മ​ണ്ഡ​ലം എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി സി.​എ​ച്ച്. കു​ഞ്ഞ​മ്പു​വി​െൻറ തെ​ര​ഞ്ഞെ​ടു​പ്പ് പ​ര​സ്യ പ്ര​ച​ര​ണ​ത്തി​െൻറ സ​മാ​പ​ന​ത്തി​െൻറ ഭാ​ഗ​മാ​യി പാ​ല​ക്കു​ന്നി​ൽ​നി​ന്ന് ഉ​ദു​മ​യി​ലേ​ക്ക് റോ​ഡ്‌ ഷോ ​സം​ഘ​ടി​പ്പി​ച്ചു നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ അ​ണി​നി​രു​ന്നു. രാ​വി​ലെ സ്ഥാ​നാ​ർ​ഥി മു​ളി​യാ​ർ, ചെ​മ്മ​നാ​ട്‌, ഉ​ദു​മ, ബേ​ഡ​ഡു​ക്ക പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വീ​ടു​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളെ​ത്തി വോ​ട്ട​ഭ്യ​ർ​ഥി​ച്ചു.

അ​തി​നി​ടെ, ഉ​ദു​മ മ​ണ്ഡ​ല​ത്തി​ലെ യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി ബാ​ല​കൃ​ഷ്ണ​ൻ പെ​രി​യ​യു​ടെ പ്ര​ചാ​ര​ണ​വാ​ഹ​നം ഉ​ദു​മ​യി​ൽ വ​ച്ച് ഒ​രു സം​ഘം ആ​ളു​ക​ൾ അ​ടി​ച്ചു​ത​ക​ർ​ത്ത​താ​യി പ​രാ​തി​യു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:assembly election 2021
News Summary - kasarkod Candidates with road show
Next Story