Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightElectionschevron_rightAssembly Electionschevron_rightKeralachevron_rightKannurchevron_rightയു.ഡി.എഫ്​ ക്യാമ്പിൽ...

യു.ഡി.എഫ്​ ക്യാമ്പിൽ ആവേശം; രാഹുൽ ഗാന്ധി ഇന്ന്​ കണ്ണൂരിൽ

text_fields
bookmark_border
rahul gandhi
cancel

ക​ണ്ണൂ​ർ: യു.​ഡി.​എ​ഫ്​ തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ചാ​ര​ണ​ത്തി​നാ​യി രാ​ഹു​ൽ ഗാ​ന്ധി ശ​നി​യാ​ഴ്​​ച ജി​ല്ല​യി​ലെ​ത്തും. ക​ടു​ത്ത മ​ത്സ​രം ന​ട​ക്കു​ന്ന ക​ണ്ണൂ​ർ, അ​ഴീ​​ക്കോ​ട്, പേ​രാ​വൂ​ർ മ​ണ്ഡ​ല​ങ്ങ​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ചാ​ര​ണ​ത്തി​നാ​യാ​ണ്​ അ​ദ്ദേ​ഹം ക​ണ്ണൂ​രി​ലെ​ത്തു​ന്ന​ത്. പൊ​തു​സ​മ്മേ​ള​ങ്ങ​ൾ​ക്ക്​ പു​റ​െ​മ റോ​ഡ്​ ഷോ​ക​ളി​ലും പ​െ​ങ്ക​ടു​ക്കും.

തെ​ര​ഞ്ഞെ​ടു​പ്പ്​ കൊ​ട്ടി​ക്ക​ലാ​ശ​ത്തി​ന്​ ഒ​രു ദി​വ​സം മാ​ത്രം അ​വ​ശേ​ഷി​ക്കെ ആ​വേ​ശം വാ​നോ​ള​മു​യ​ർ​ത്താ​ൻ വി​വി​ധ ദേ​ശീ​യ നേ​താ​ക്ക​ൾ ക​ണ്ണൂ​രി​ൽ ക്യാ​മ്പ്​ ചെ​യ്​​ത്​ പ്ര​ചാ​ര​ണ​ത്തി​ന്​ നേ​തൃ​ത്വം ന​ൽ​കു​ക​യാ​ണ്.

ഇ​ട​തു​ക്യാ​മ്പി​ൽ പ്ര​കാ​ശ്​ കാ​രാ​ട്ട്, എ​സ്. രാ​മ​ച​​ന്ദ്ര​ൻ​പി​ള്ള എ​ന്നി​വ​ർ ക​ണ്ണൂ​രി​ൽ ദി​വ​സ​ങ്ങ​ളാ​യി പ്ര​ചാ​ര​ണ​ത്തി​ൽ സ​ജീ​വ​മാ​ണ്. ശ​നി​യാ​ഴ്​​ച ഉ​ച്ച 2.30ന്​ ​ഇ​രി​ട്ടി എം.​ജി കോ​ള​ജ്​ ഗ്രൗ​ണ്ടി​ൽ രാ​ഹു​ൽ ഗാ​ന്ധി ഹെ​ലി​കോ​പ്​​ട​റി​ലി​റ​ങ്ങും. ഇ​വി​ടെ നി​ന്ന്​ കാ​ർ മാ​ർ​ഗം ഇ​രി​ട്ടി പ​ഴ​യ സ്​​റ്റാ​ൻ​ഡി​ലെ ഒാ​പ​ൺ ഒാ​ഡി​റ്റോ​റി​യ​ത്തി​ലെ​ത്തും. പേ​രാ​വൂ​ർ മ​ണ്ഡ​ലം യു.​ഡി.​എ​ഫ്​ സ്​​ഥാ​നാ​ർ​ഥി അ​ഡ്വ. സ​ണ്ണി ജോ​സ​ഫി​െൻറ പ്ര​ചാ​ര​ണ പൊ​തു​യോ​ഗ​ത്തി​ൽ സം​സാ​രി​ക്കും.

തു​ട​ർ​ന്ന് ഹെ​ലി​കോ​പ്​​ട​ർ മാ​ർ​ഗം നാ​ലോ​ടെ ആ​ല​ക്കോ​ട്​ എ​ൻ.​എ​സ്.​എ​സ്​ സ്​​കൂ​ൾ ഗ്രൗ​ണ്ടി​ലി​റ​ങ്ങും. തു​ട​ർ​ന്ന്​ അ​ര​ങ്ങം ക്ഷേ​ത്ര മൈ​താ​ന​ത്ത്​ ഇ​രി​ക്കൂ​ർ മ​ണ്ഡ​ലം യു.​ഡി.​എ​ഫ്​ സ്​​ഥാ​നാ​ർ​ഥി സ​ജീ​വ്​ ജോ​സ​ഫി​െൻറ പ്ര​ചാ​ര​ണ പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്കും.

5.20ന്​ ​ക​ണ്ണൂ​രി​ലെ​ത്തും. തു​ട​ർ​ന്ന്​ ക​ണ്ണൂ​ർ ന​ഗ​ര​ത്തി​ൽ ന​ട​ക്കു​ന്ന റോ​ഡ്​ ഷോ​യി​ൽ പ​െ​ങ്ക​ടു​ക്കും. ക​ണ്ണൂ​ർ, അ​ഴീ​ക്കോ​ട്​ മ​ണ്ഡ​ലം പ്ര​ചാ​ര​ണ പൊ​തു​യോ​ഗം ആ​യി​ക്ക​ര മാ​പ്പി​ള ബേ ​ഹാ​ർ​ബ​റി​ൽ ന​ട​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:assembly elections 2021
News Summary - Rahul Gandhi in Kannur today
Next Story