Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightElectionschevron_rightAssembly Electionschevron_rightKeralachevron_rightKannurchevron_rightക​ണ്ണൂ​രിൽ 'നോട്ട' ദി ...

ക​ണ്ണൂ​രിൽ 'നോട്ട' ദി പോയൻറ്​; വോട്ടുകൾ 8088

text_fields
bookmark_border
nota
cancel

ക​ണ്ണൂ​ർ: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​ര​രം​ഗ​ത്തി​ല്ലെ​ങ്കി​ലും ജി​ല്ല​യി​ൽ നോ​ട്ട നേ​ടി​യ​ത്​ 8,088 വോ​ട്ടു​ക​ൾ. ത​ല​ശ്ശേ​രി​യി​ലാ​ണ്​ നോ​ട്ട​യു​ടെ ശ​ക്തി​കേ​ന്ദ്രം. 2313 വോ​ട്ടു​ക​ളാ​ണ്​ ത​ല​ശ്ശേ​രി​യി​ൽ നോ​ട്ട​യു​ടെ പെ​ട്ടി​യി​ലാ​യ​ത്. ആ​കെ പോ​ൾ ചെ​യ്​​ത വോ​ട്ടു​ക​ളു​ടെ 1.74 ശ​ത​മാ​നം വ​രു​മി​ത്.

404 വോ​ട്ടു​ക​ൾ പ​തി​ഞ്ഞ പേ​രാ​വൂ​രി​ലാ​ണ്​ നോ​ട്ട​ കു​റ​ഞ്ഞ പ്ര​ക​ട​നം കാ​ഴ്​​ച​വെ​ച്ച​ത്. തെ​ര​ഞ്ഞെ​ടു​പ്പി​നി​റ​ങ്ങി​യ അ​പ​ര​ന്മാ​രും മോ​ശ​മി​ല്ലാ​ത്ത വോ​ട്ടു​ക​ൾ നേ​ടി. 18 പേ​രാ​ണ് ഇ​ത്ത​ര​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ്​ ഗോ​ദ​യി​ലി​റ​ങ്ങി​യ​ത്. എ​തി​ർ സ്ഥാ​നാ​ർ​ഥി​യു​ടെ പേ​രും ഇ​നീ​ഷ്യ​ലു​മൊ​ത്ത അ​പ​ര​ന്മാ​രെ സം​ഘ​ടി​പ്പി​ക്കാ​ൻ അ​ണി​ക​ൾ ന​ട​ത്തി​യ പ്ര​യ​ത്​​ന​ത്തി​ന് ഫ​ല​മു​ണ്ടാ​യെ​ന്ന ത​ര​ത്തി​ലാ​ണ്​ അ​പ​ര​വോ​ട്ടു​ക​ളു​ടെ ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. ​5,916 വോ​ട്ടു​ക​ളാ​ണ്​ അ​പ​ര​ന്മാ​രു​ടെ ക്രെ​ഡി​റ്റി​ലു​ള്ള​ത്.

പ​യ്യ​ന്നൂ​ർ ഒ​ഴി​കെ എ​ല്ലാ മ​ണ്ഡ​ല​ങ്ങ​ളി​ലും അ​പ​ര​ന്മാ​ർ മ​ത്സ​രി​ക്കാ​നി​റ​ങ്ങി. ​ഏ​റ്റ​വും കൂ​ടു​ത​ൽ അ​പ​ര​ന്മാ​ർ മ​ത്സ​ര​ത്തി​നി​റ​ങ്ങി​യ​തി​െൻറ റെ​ക്കോ​ഡ്​ പേ​രാ​വൂ​രി​ലാ​ണ്.

യു.​ഡി.​എ​ഫി​ലെ സ​ണ്ണി ജോ​സ​ഫി​െൻറ​യും എ​ൽ.​ഡി.​എ​ഫ്​ സ്​​ഥാ​നാ​ർ​ഥി സ​ക്കീ​ർ ഹു​സൈ​െൻറ​യും അ​പ​ര​നാ​യി​റ​ങ്ങി​യ​ത്​ ര​ണ്ടു​വീ​തം പേ​രാ​ണ്.​ സ​ക്കീ​ർ​മാ​ർ 359 വോ​ട്ടും സ​ണ്ണി​മാ​ർ 171 വോ​ട്ടും നേ​ടി. കൂ​ത്തു​പ​റ​മ്പി​ലെ എ​ൽ.​ഡി.​എ​ഫ്​ സ്ഥാ​നാ​ർ​ഥി കെ.​പി. മോ​ഹ​ന​െൻറ അ​പ​ര​ൻ മോ​ഹ​ന​ൻ കു​ഞ്ഞി​പ​റ​മ്പ​ത്ത്​ മീ​ത്ത​ലാ​ണ്​ ഏ​റ്റ​വും കൂ​ടു​ത​ൽ വോ​ട്ടു​ക​ൾ നേ​ടി​യ​ത്.

1360 വോ​ട്ടു​ക​ൾ നേ​ടി​യ അ​പ​ര മോ​ഹ​ന​ൻ ആ​കെ പോ​ൾ ചെ​യ്​​ത വോ​ട്ടി​െൻറ 0.87 ശ​ത​മാ​ന​മാ​ണ്​ അ​ടി​ച്ചെ​ടു​ത്ത​ത്. ഇ​വി​ടെ നോ​ട്ട​ പോ​ലും 0.32 ശ​ത​മാ​ന​ത്തി​ലൊ​തു​ങ്ങി​യി​രു​ന്നു.

കൂ​ത്തു​പ​റ​മ്പി​ൽ ര​ണ്ട്​ മോ​ഹ​ന​ന്മാ​രും ചേ​ർ​ന്ന്​ 1,903 വോ​ട്ടു​ക​ളാ​ണ്​ മ​റി​ച്ച​ത്. അ​ഴീ​ക്കോ​ട്ട്​​ അ​പ​ര​നാ​യി​റ​ങ്ങി​യ കെ.​എം. ഷാ​ജി 277 വോ​ട്ടു​ക​ളാ​ണ്​ നേ​ടി​യ​ത്. ശ​ക്ത​മാ​യ മ​ത്സ​രം ന​ട​ന്ന അ​ഴീ​ക്കോ​ട്, പേ​രാ​വൂ​ർ മ​ണ്ഡ​ല​ങ്ങ​ളി​ൽ അ​പ​ര​ന്മാ​ർ സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക്​ ഉ​യ​ർ​ത്തി​യ വെ​ല്ലു​വി​ളി ചി​ല്ല​റ​യൊ​ന്നു​മ​ല്ല.

Show Full Article
TAGS:nota Votes Kannur 
News Summary - in kannur NOTA get 8088 votes
Next Story