Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightElectionschevron_rightAssembly Electionschevron_rightKeralachevron_rightKanhangadchevron_rightഇടതു സർക്കാറിനുള്ള...

ഇടതു സർക്കാറിനുള്ള അംഗീകാരമാണ്​ വിജയം– ഇ. ചന്ദ്രശേഖരൻ

text_fields
bookmark_border
E Chandrasekharan
cancel

കാസർകോട്​: മതേതര ​കേരളത്തി​െൻറ വിജയത്തിനൊപ്പം ഇടതു സർക്കാറിനുള്ള അംഗീകാരം കൂടിയാണ്​​ തെരഞ്ഞെടുപ്പ്​ വിജയമെന്ന്​ മന്ത്രി ഇ. ചന്ദ്രശേഖരൻ. കാസർകോട്​ പ്രസ്​ക്ലബി​െൻ മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വര്‍ഗീയ ശക്തികള്‍ക്ക്‌ കരുത്തു പകരാന്‍ ശ്രമിക്കുന്ന ബി.ജെ.പി ഉള്‍പ്പെടെയുള്ള പാര്‍ട്ടികളെ പരാജയപ്പെടുത്താന്‍ കഴിഞ്ഞുവെന്നതാണ്​ ഈ തെരഞ്ഞെടുപ്പി​െൻറ പ്രധാന നേട്ടം​. വർഗീയ ശക്തികളെ തോൽപിക്കുകയെന്നത്​ തെരഞ്ഞെടുപ്പിനു മു​േമ്പ എൽ.ഡി.എഫ്​ തീരുമാനിച്ചതാണ്​.

കേന്ദ്ര സര്‍ക്കാറിെൻറ നയത്തിന്‌ വ്യത്യസ്‌തമായ ഒരു ബദല്‍ നയം നടപ്പാക്കാൻ കഴിയുമെന്നതി​െൻറ ചൂണ്ടുപലക കൂടിയാണ്​ സംസ്​ഥാനത്ത്​ കൈവന്നത്​. അതുകൊണ്ടു​തന്നെ വരാനിരിക്കുന്ന നാളുകള്‍ എൽ.ഡി.എഫിനെ സംബന്ധിച്ചിടത്തോളം വലിയ ഉത്തരവാദിത്തമുണ്ട്‌. അഞ്ച്‌ ദുരന്തങ്ങളെയാണ്‌ ഇടതു സർക്കാർ നേരിട്ടത്‌. ദുരിതം പേറുന്ന ജനങ്ങള്‍ക്കൊപ്പംനിന്ന്​ അവർക്ക്​ ഒരു രക്ഷകനുണ്ട്‌ എന്ന്​ ബോധ്യപ്പെടുത്താന്‍ സർക്കാറിന്​ സാധിച്ചു. ഈ വിജയത്തില്‍ ഞങ്ങള്‍ ആഹ്ലാദിക്കുവെന്നും എന്നാല്‍ ഇതില്‍ മത്തുപിടിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

കാഞ്ഞങ്ങാട്‌ മണ്ഡലത്തിലെ വിജയത്തെ കുറിച്ച്‌ ഓരോരുത്തരും അവരവരുടെ ഭാവനക്കും ആഗ്രഹത്തിനും അനുസരിച്ച്‌ പലതും പ്രചരിപ്പിച്ചു. എന്നാൽ, അഞ്ച്​ വർഷം എം.എൽ.എ എന്ന നിലക്കും മന്ത്രിയെന്ന നിലക്കും എന്ത്​ ചെയ്​തുവെന്ന്​ നാട്ടുകാർക്ക്​ ബോധ്യമുണ്ട്​.

അതാണ്​ വൻ ഭൂരിപക്ഷത്തിൽ വീണ്ടും വിജയിക്കാൻ കാരണം. മണ്ഡലത്തിൽ തുടങ്ങിവെച്ച പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുന്നതിനാണ്​ കൂടുതൽ ശ്രദ്ധ പുലർത്തുക. കാസര്‍കോട്‌ മെഡിക്കല്‍ കോളജ്‌ നിർമാണത്തിന്‌ ജീവന്‍ വെച്ചത്‌ ഇടതു സര്‍ക്കാറി​െൻറ കാലത്താണ്‌.

ആര്‍ക്കുമത്​ നിഷേധിക്കാന്‍ കഴിയില്ല. അതിന്‌ ആവശ്യമായ രീതിയിലുള്ള കെട്ടിടങ്ങളും സൗകര്യവും ഒരുക്കിവരുകയാണ്‌. മെഡിക്കല്‍ കോളജി​െൻറ വികസനത്തിന്‌ സര്‍ക്കാര്‍ മുന്‍കൈയെടുത്തിട്ടുണ്ട്‌. മെഡിക്കല്‍ പഠനത്തിനെത്തുന്ന വിദ്യാര്‍ഥികള്‍ക്ക്‌ ഹോസ്​റ്റലും ക്വാര്‍ട്ടേഴ്‌സുകളും വേണം. കൂടുതല്‍ സൗകര്യങ്ങൾ ഇനിയും ഒരുക്കേണ്ടതുണ്ട്‌. ഇത്തരം നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കു​െമന്നും ഇ. ചന്ദ്രശേഖരൻ വിശദീകരിച്ചു.

മന്ത്രിപദവി പാർട്ടി​ തീരുമാനിക്കും

കാസർകോട്​: താൻ മന്ത്രിയാവണോ വേണ്ടയോ എന്നത്​ പാർട്ടിയാണ്​​ തീരുമാനിക്കുകയെന്ന്​ ഇ. ചന്ദ്രശേഖരൻ. സി.പി.ഐയും ഇടതു മുന്നണിയും തീരുമാനിച്ച​തുകൊണ്ടാണ്​ നേരത്തേ മന്ത്രിയായതെന്നും അതേക്കുറിച്ച്​ തനിക്ക്​ കൂടുതൽ പറയാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കാസർകോട്​ പ്രസ്​ക്ലബി​െൻറ മുഖാമുഖം പരിപാടിയിലാണ്​ റവന്യൂ മന്ത്രികൂടിയായ ഇ. ചന്ദ്രശേഖര​െൻറ പ്രതികരണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ldf governmentE Chandrasekharanassembly election 2021
News Summary - Victory is the recognition of the LDF government -E Chandrasekharan
Next Story