Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജി​ല്ല ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള വ​ഴി പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​ന് യോ​ഗം 22ന്

text_fields
bookmark_border
​എം.​​എ​​ൽ.​​എ ഉ​​ദ്യോ​​ഗ​​സ്ഥ​​ർ​​ക്കൊ​​പ്പം സ്ഥ​​ലം സ​​ന്ദ​​ർ​​ശി​​ച്ചു
ജി​ല്ല ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള വ​ഴി പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​ന് യോ​ഗം 22ന്
cancel
camera_alt


ജില്ല ആശുപത്രിയിലേക്കുള്ള വഴി പ്രശ്നപരിഹാരത്തിന് ഗോവിന്ദൻ പള്ളിക്കാപ്പിൽ എം.എൽ.എയും നഗരസഭ ചെയർമാനും ദേശീയപാത അധികൃതരും നിർമാണകമ്പനി പ്രതിനിധികളും സ്ഥലം സന്ദർശിക്കുന്നു


കാ​​ഞ്ഞ​​ങ്ങാ​​ട്: ദേ​​ശീ​​യ​​പാ​​ത 66ൽ ​​നി​​ന്ന് ജി​​ല്ല ആ​​ശു​​പ​​ത്രി​​യി​​ലേ​​ക്കു​​ള്ള പ്ര​​ധാ​​ന പ്ര​​വേ​​ശ​​ന​​വ​​ഴി​​യി​​ൽ നി​​ല​​നി​​ൽ​​ക്കു​​ന്ന ഗ​​താ​​ഗ​​ത​​പ്ര​​ശ്ന​​ങ്ങ​​ൾ​​ക്കും അ​​നു​​ബ​​ന്ധ ബു​​ദ്ധി​​മു​​ട്ടു​​ക​​ൾ​​ക്കും ശാ​​ശ്വ​​ത പ​​രി​​ഹാ​​രം ക​​ണ്ടെ​​ത്തു​​ന്ന​​തി​​ന് കാ​​ഞ്ഞ​​ങ്ങാ​​ട് നി​​യോ​​ജ​​ക മ​​ണ്ഡ​​ലം എം.​​എ​​ൽ.​​എ അ​​ഡ്വ. ഗോ​​വി​​ന്ദ​​ൻ പ​​ള്ളി​​ക്കാ​​പ്പി​​ൽ, ന​​ഗ​​ര​​സ​​ഭ ചെ​​യ​​ർ​​മാ​​ൻ വി.​​വി. ര​​മേ​​ശ​​ൻ, ഹോ​​സ്‌​​ദു​​ർ​​ഗ് ത​​ഹ​​സി​​ൽ​​ദാ​​ർ ര​​മേ​​ശ​​ൻ പൊ​​യി​​നാ​​ച്ചി എ​​ന്നി​​വ​​ർ സ്ഥ​​ലം സ​​ന്ദ​​ർ​​ശി​​ച്ച് പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി.

ഹോ​​സ്‌​​ദു​​ർ​​ഗ് താ​​ലൂ​​ക്ക് ഡെ​​പ്യൂ​​ട്ടി ത​​ഹ​​സി​​ൽ​​ദാ​​ർ തു​​ള​​സി രാ​​ജ്, ദേ​​ശീ​​യ​​പാ​​ത അ​​തോ​​റി​​റ്റി പ്ര​​തി​​നി​​ധി വേ​​ണു​​ഗോ​​പാ​​ൽ, മേ​​ഘ ക​​ൺ​​സ്ട്ര​​ക്ഷ​​ൻ പ്ര​​തി​​നി​​ധി​​ക​​ളാ​​യ മാ​​ധ​​വ​​ൻ, നാ​​ഗ​​സു​​ബ്ര​​ഹ്മ​​ണ്യം എ​​ന്നി​​വ​​രും എം.​​എ​​ൽ.​​എ​​ക്കൊ​​പ്പം സ്ഥ​​ലം സ​​ന്ദ​​ർ​​ശി​​ച്ചു. പ്ര​​ദേ​​ശ​​ത്തെ നി​​ല​​വി​​ലെ സ്ഥി​​തി​​ഗ​​തി​​ക​​ൾ നേ​​രി​​ട്ട് വി​​ല​​യി​​രു​​ത്തു​​ക​​യും ഗ​​താ​​ഗ​​തം സു​​ഗ​​മ​​മാ​​ക്കു​​ന്ന​​തി​​നും യാ​​ത്ര​​ക്കാ​​രും രോ​​ഗി​​ക​​ളും നേ​​രി​​ടു​​ന്ന ബു​​ദ്ധി​​മു​​ട്ടു​​ക​​ൾ ഒ​​ഴി​​വാ​​ക്കു​​ന്ന​​തി​​നു​​മു​​ള്ള വി​​വി​​ധ സാ​​ധ്യ​​ത​​ക​​ൾ സം​​ഘം പ​​രി​​ശോ​​ധി​​ക്കു​​ക​​യും ചെ​​യ്തു. പ്ര​​ശ്ന​​ത്തി​​ന് കൂ​​ടു​​ത​​ൽ കൃ​​ത്യ​​വും പ്രാ​​യോ​​ഗി​​ക​​വു​​മാ​​യ പ​​രി​​ഹാ​​രം ക​​ണ്ടെ​​ത്തു​​ന്ന​​തി​​നാ​​യി ജി​​ല്ല പ​​ഞ്ചാ​​യ​​ത്ത്, ന​​ഗ​​ര​​സ​​ഭ ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ൾ, റ​​വ​​ന്യൂ വ​​കു​​പ്പ്, ദേ​​ശീ​​യ​​പാ​​ത അ​​തോ​​റി​​റ്റി, മേ​​ഘ ക​​ൺ​​സ്ട്ര​​ക്ഷ​​ന്റെ പ്ര​​ധാ​​ന ചു​​മ​​ത​​ല​​ക്കാ​​ർ എ​​ന്നി​​വ​​രെ പ​​ങ്കെ​​ടു​​പ്പി​​ച്ച് വി​​പു​​ല​​മാ​​യ യോ​​ഗം സെ​​പ്റ്റം​​ബ​​ർ 22ന് ​​വി​​ളി​​ച്ചു​​ചേ​​ർ​​ക്കാ​​ൻ തീ​​രു​​മാ​​നി​​ച്ചു. ജ​​ന​​ങ്ങ​​ൾ​​ക്കും രോ​​ഗി​​ക​​ൾ​​ക്കും വാ​​ഹ​​ന​​യാ​​ത്ര​​ക്കാ​​ർ​​ക്കും ഉ​​ണ്ടാ​​കു​​ന്ന ബു​​ദ്ധി​​മു​​ട്ടു​​ക​​ൾ പ​​ര​​മാ​​വ​​ധി കു​​റ​​ക്കു​​ന്ന​​തി​​നും പ്ര​​ദേ​​ശ​​ത്തെ ഗ​​താ​​ഗ​​ത​​സം​​വി​​ധാ​​നം കൂ​​ടു​​ത​​ൽ കാ​​ര്യ​​ക്ഷ​​മ​​മാ​​ക്കു​​ന്ന​​തി​​നും ആ​​വ​​ശ്യ​​മാ​​യ ന​​ട​​പ​​ടി​​ക​​ൾ ഏ​​കോ​​പി​​പ്പി​​ക്കു​​മെ​​ന്ന് അ​​ഡ്വ. ഗോ​​വി​​ന്ദ​​ൻ പ​​ള്ളി​​ക്കാ​​പ്പി​​ൽ എം.​​എ​​ൽ.​​എ അ​​റി​​യി​​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - MLA Inspects National Highway Road
Next Story