Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightElectionschevron_rightAssembly Electionschevron_rightKeralachevron_rightKanhangadchevron_right'ചന്ദ്ര'മണ്ഡലത്തിൽ...

'ചന്ദ്ര'മണ്ഡലത്തിൽ 'സുര'യുദിക്കുമോ?

text_fields
bookmark_border
kanhangad candidates
cancel
camera_alt

ന​ന്മ​മ​രം ചാ​രി​റ്റ​ബി​ൾ ട്ര​സ്​​റ്റി​െൻറ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ കാഞ്ഞങ്ങാട്​ മണ്ഡലം സ്​​ഥാ​നാ​ർ​ഥി​ക​ളാ​യ ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ, പി.​വി. സു​രേ​ഷ്, എം. ​ബ​ൽ​രാ​ജ്​ എ​ന്നി​വ​ർ ഒ​രു​മി​ച്ച്​ ഭ​ക്ഷ​ണം ക​ഴി​ക്കുന്നു

കാ​ഞ്ഞ​ങ്ങാ​ട്: സം​സ്​​ഥാ​ന മ​ന്ത്രി​സ​ഭ​യി​ലെ ര​ണ്ടാ​മ​െൻറ മ​ണ്ഡ​ല​മാ​ണ്​ കാ​ഞ്ഞ​ങ്ങാ​ട്. 2011ലാ​ണ്​ ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ ആ​ദ്യം മ​ത്സ​രി​ച്ച​ത്. അ​ന്ന്​ 11,000 ആ​യി​രു​ന്നു ഭൂ​രി​പ​ക്ഷം. 2016ൽ ​വീ​ണ്ടും ച​ന്ദ്ര​ശേ​ഖ​ര​ൻ​ത​ന്നെ മ​ത്സ​രി​ച്ചു, ഭൂ​രി​പ​ക്ഷം -26000. ഇ​ര​ട്ടി​യി​ല​ധി​ക​മാ​യി.

കേ​വ​ലം ഇ​ട​തു​​പ​ക്ഷ​വോ​ട്ടി​െൻറ വ​ള​ർ​ച്ച മാ​ത്ര​മ​ല്ല, ച​ന്ദ്ര​ശേ​ഖ​ര​ൻ എ​ന്ന വ്യ​ക്​​തി പൊ​തു​സ​മൂ​ഹ​ത്തി​ൽ കാ​ണി​ച്ച രാ​ഷ്​​ട്രീ​യ ജീ​വി​ത​ത്തി​നു​ള്ള അം​ഗീ​കാ​രം കൂ​ടി​യാ​യി​രു​ന്നു ഭൂ​രി​പ​ക്ഷ​ത്തി​ലു​ണ്ടാ​യ വ​ർ​ധ​ന.

ഇ​ട​തു കേ​ന്ദ്ര​ങ്ങ​ളി​ൽ മാ​ത്രം എം.​എ​ൽ.​എ ഫ​ണ്ടും സ​ർ​ക്കാ​ർ വി​ക​സ​ന​വും എ​ത്തി​ക്കു​ന്ന പ​തി​വു രീ​തി​ക​ളി​ൽ നി​ന്നു​മാ​റി യു.​ഡി.​എ​ഫ്, ബി.​ജെ.​പി കേ​ന്ദ്ര​ങ്ങ​ളി​ൽ​ക്കൂ​ടി ഫ​ണ്ട്​ അ​നു​വ​ദി​ക്കു​ക​യെ​ന്ന ത​ന്ത്രം ഉ​പ​യോ​ഗി​ച്ച ച​ന്ദ്ര​ശേ​ഖ​ര​ൻ സ്വ​ന്തം നി​ല​യി​ൽ വോ​ട്ടു​സ​മാ​ഹ​രി​ച്ചു.

ഇ​പ്പോ​ൾ മ​ന്ത്രി സ്​​ഥാ​ന​ത്തു​നി​ന്നും ഇ​റ​ങ്ങി​യാ​ണ്​ അ​ങ്ക​ത്ത​ട്ടി​ലെ​ത്തു​ന്ന​ത്. 3530 കോ​ടി രൂ​പ​യു​ടെ നി​ക്ഷേ​പം കാ​ഞ്ഞ​ങ്ങാ​ട്​ മ​ണ്ഡ​ല​ത്തി​ൽ ന​ട​ത്തി​യി​ട്ടു​ണ്ട്​്​ എ​ന്ന​താ​ണ്​ എ​ൽ.​ഡി.​എ​ഫി‍െൻറ പ്ര​ധാ​ന പ്ര​ചാ​ര​ണം. യു.​ഡി.​എ​ഫ്​ കേ​ന്ദ്ര​ങ്ങ​ളി​ലെ വോ​ട്ടു​കൂ​ടി ല​ക്ഷ്യ​മി​ട്ട്​ വെ​ള്ള​രി​ക്കു​ണ്ടി​ൽ റ​വ​ന്യൂ ട​വ​ർ സ്​​ഥാ​പി​ച്ച​താ​ണ്​ പ്ര​ധാ​ന നേ​ട്ടം.

കാ​ഞ്ഞ​ങ്ങാ​ട്​ അ​മ്മ​യും കു​ഞ്ഞും ആ​ശു​പ​ത്രി, ടൗ​ൺ സ്​​ക്വ​യ​ർ പ​ദ്ധ​തി, പ​ര​പ്പ​യി​ൽ ട്രൈ​ബ​ൽ ഒാ​ഫി​സ്, കോ​ട്ട​ച്ചേ​രി മേ​ൽ​പാ​ലം എ​ന്നി​വ​യാ​ണ്​ ഇ​ട​തു പ​ര്യ​ട​ന​ത്തി​െൻറ മ​ണ്ഡ​ലം​ത​ല പ്ര​ചാ​ര​ണ​ത്തി​െൻറ കാ​ത​ൽ. പി​ന്നാ​ലെ സം​സ്​​ഥാ​ന സ​ർ​ക്കാ​റി‍െൻറ പൊ​തു​നേ​ട്ട​ങ്ങ​ളും. ഒ​ന്നാം​ഘ​ട്ട​ത്തി​ൽ മ​ണ്ഡ​ല​ത്തി​ലെ പ്ര​ധാ​ന സ്​​ഥാ​പ​ന​ങ്ങ​ൾ, വ്യ​ക്​​തി​ക​ൾ എ​ന്നി​ങ്ങ​നെ സ​ന്ദ​ർ​ശി​ച്ച ച​ന്ദ്ര​ശേ​ഖ​ര​ൻ, ര​ണ്ടാം​ഘ​ട്ട​ത്തി​ൽ ഒ​രു ദി​വ​സം ഒ​രു പ​ഞ്ചാ​യ​ത്ത്​ എ​ന്ന നി​ല​യി​ൽ പ​ര്യ​ട​നം ന​ട​ത്തി.

മൂ​ന്നാം​ഘ​ട്ട​ത്തി​ൽ പൊ​തു​യോ​ഗ​ങ്ങ​ളി​ലേ​ക്ക്​ ക​ട​ക്കു​ന്ന ചി​ട്ട​യാ​യ രീ​തി​ക​ളാ​ണു​ള്ള​ത്. മ​ന്ത്രി​യാ​ണ് സ്​​ഥാ​നാ​ർ​ഥി​യെ​ന്ന​തി​െൻറ ഒാ​ള​വും ഒ​ച്ച​യും എ​ല്ലാ മ​ണ്ഡ​ല​ത്തി​ലു​ണ്ട്. കാ​ഞ്ഞ​ങ്ങാ​ട്​ എം.​എ​ൻ. സ്​​മാ​ര​ക​ത്തോ​ട​നു​ബ​ന്ധി​ച്ച്​ പ്ര​ത്യേ​ക ഒാ​ൺ​ലൈ​ൻ 'വാ​ർ റൂ​മും' പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.

കോ​ൺ​ഗ്ര​സി​ലെ പു​തി​യ ത​ല​മു​റ​യു​ടെ പ്ര​തീ​ക​മാ​ണ്​ പി.​വി. സു​രേ​ഷ്. ഡി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​ണ്. സ്വ​ന്തം മ​ണ്ഡ​ല​മാ​ണ്​ സു​രേ​ഷി​ന്​ കാ​ഞ്ഞ​ങ്ങാ​ട്. മ​ണ്ഡ​ല​ത്ത​ി​ലെ 'ച​ന്ദ്ര'​പ്ര​ഭ​യെ 'സു​ര' പ്ര​ഭ​യാ​ക്കാ​ൻ സു​രേ​ഷി​നു ക​ഴി​യു​മോ​യെ​ന്നാ​ണ്​ കാ​ണേ​ണ്ട​ത്. യു.​ഡി.​എ​ഫി​നു ക​ട​ന്നു​ചെ​ല്ലാ​ൻ പ്ര​യാ​സ​മു​ള്ള നെ​ടു​േ​ങ്കാ​ട്ട​ക​ൾ​കൊ​ണ്ട്​ നി​റ​ഞ്ഞ​താ​ണ്​ കാ​ഞ്ഞ​ങ്ങാ​ട്​ മ​ണ്ഡ​ല​മെ​ങ്കി​ലും 'മ​ന്ത്രി'​യെ​ന്ന പ​ദ​വി ത​ന്നെ​യാ​ണ്​ യു.​ഡി.​എ​ഫി​െൻറ പ്ര​ചാ​ര​ണാ​യു​ധം.

3530 കോ​ടി​യു​ടെ ക​ണ​ക്ക്​ അ​വ​ത​രി​പ്പി​ച്ചു​കൊ​ണ്ട്​ നീ​ങ്ങു​ന്ന എ​ൽ.​ഡി.​എ​ഫി​നെ​തി​രെ യു.​ഡി.​എ​ഫ്​ നീ​ങ്ങു​ന്ന​ത്​ 'ആ ​കോ​ടി​ക​ൾ എ​വി​ടെ​യെ​ന്ന ചോ​ദ്യ​വു​മാ​യാ​ണ്. കാ​ഞ്ഞ​ങ്ങാ​ട്​ മ​ണ്ഡ​ല​ത്തി​ൽ യു.​ഡി.​എ​ഫി​െൻറ പ്ര​ധാ​ന വോ​ട്ടു​ബാ​ങ്ക്​ മ​ല​യോ​ര​മാ​ണ്. മ​ല​യോ​ര​ത്തെ ക്രി​സ്​​ത്യ​ൻ ന്യൂ​ന​പ​ക്ഷ വോ​ട്ടു​ക​ളി​ലും തീ​ര​ദേ​ശ​ത്തെ മു​സ്​​ലിം ന്യൂ​ന​പ​ക്ഷ വോ​ട്ടു​ക​ളി​ലു​മാ​ണ്​ സു​രേ​ഷി​െൻറ പ്ര​തീ​ക്ഷ.

ഇ​തി​നു​പു​റ​മെ ചി​ല സ​മു​ദാ​യ വോ​ട്ടു​ക​ളി​ലും ക​ണ്ണു​ണ്ട്. പൂ​രം നാ​ളി​ൽ പൂ​ര​ക്ക​ളി ക​ളി​ച്ചും പൂ​ര​ക്ക​ളി​യു​ടെ ക​ഴ​ക​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചും മെ​യ്​ വ​ഴ​ക്കം പ്ര​ക​ടി​പ്പി​ക്കു​ന്ന സു​രേ​ഷ്,​ വോ​ട്ടു വി​പു​ല​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ത്തു​ന്നു​ണ്ട്. 26000 വോ​ട്ടി​െൻറ വ​ലി​യ മാ​ർ​ജി​ൻ ഇ​ത്ത​വ​ണ കു​റ​ക്കാ​മെ​ന്നാ​ണ്​ യു.​ഡി.​എ​ഫ്​ ക​ണ​ക്കു​കൂ​ട്ട​ൽ. എ​ന്നാ​ൽ, അ​ട്ടി​മ​റി​യും​വ​രെ കു​റ​ക്കാ​നു​ള്ള ത​ന്ത്ര​ങ്ങ​ളാ​ണ്​ സു​രേ​ഷി​നു​മു​ന്നി​ൽ തു​റ​ക്കാ​നു​ള്ള​ത്​്.

കാ​ഞ്ഞ​ങ്ങാ​ട്​ ന​ഗ​ര​ത്തി​ലെ വ്യാ​പാ​ര പ്ര​മു​ഖ​നാ​ണ്​ ബി.​ജെ.​പി സ്​​ഥാ​നാ​ർ​ഥി എം. ​ബ​ൽ​രാ​ജ്. ത്രി​കോ​ണ മ​ത്സ​ര​ത്തി​ന്​ സാ​ധ്യ​ത​യി​ല്ലാ​ത്ത മ​ണ്ഡ​ല​മാ​ണ്​ കാ​ഞ്ഞ​ങ്ങാ​ട്. കാ​ഞ്ഞ​ങ്ങാ​ട്​ ന​ഗ​ര​ത്തി​ൽ​നി​ന്നും വ​ലി​യ തോ​തി​ൽ വോ​ട്ട്​ ബ​ൽ​രാ​ജ്​ പ്ര​തീ​ക്ഷി​ക്കു​ന്നു​ണ്ട്.

Show Full Article
TAGS:assembly election 2021 kanhangad E Chandrashekaran 
News Summary - kanhangad constituency may not face a triangular competition
Next Story