Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightElectionschevron_rightAssembly Electionschevron_rightKeralachevron_rightKalpettachevron_rightകൈപ്പത്തിക്ക്​ കുത്തിയ...

കൈപ്പത്തിക്ക്​ കുത്തിയ വോട്ട്​ താമരക്ക്​; കമ്പളക്കാട്ട്​ ​വോ​ട്ടെടുപ്പ്​ പുനരാരംഭിച്ചു

text_fields
bookmark_border
കൈപ്പത്തിക്ക്​ കുത്തിയ വോട്ട്​ താമരക്ക്​; കമ്പളക്കാട്ട്​ ​വോ​ട്ടെടുപ്പ്​ പുനരാരംഭിച്ചു
cancel

കൽപറ്റ: കൈപ്പത്തി ചിഹ്നത്തിൽ ചെയ്യുന്ന വോട്ട് താമര ചിഹ്നത്തിലേക്ക് പോകുന്നുവെന്ന ആരോപണത്തെ തുടർന്ന് പോളിങ് നിർത്തിവെച്ച കൽപറ്റ മണ്ഡലത്തിലെ കമ്പളക്കാട് ബൂത്തിൽ വോട്ടിങ് പുനരാരംഭിച്ചു.

തെരഞ്ഞെടുപ്പ് ഉദ്യോഗസ്​ഥരും രാഷ്​ട്രീയ പാർട്ടി പ്രതിനിധികളും നടത്തിയ പരിശോധനയിൽ വോട്ടിങ് മെഷീന് തകരാറില്ല എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പോളിങ് പുനരാരംഭിച്ചത്.

കൈപ്പത്തി ചിഹ്നത്തിന്​ രേഖപ്പെടുത്തിയ വോട്ട്​ താമരക്കും സ്വതന്ത്ര സ്​ഥാനാർഥിയുടെ ആന ചിഹ്നത്തിനുമാണ്​ പോയതെന്ന്​ ആരോപിച്ചായിരുന്നു വോട്ടർമാർ ബഹളം വെച്ചത്​. കണിയാമ്പറ്റ പഞ്ചായത്തിലെ 54ാം നമ്പർ ബൂത്തായ അൻസാരിയ കോംപ്ലക്സിലാണ്​ സംഭവം.

പോളിങ് കുറച്ച്​ സമയത്തേക്ക്​ നിർത്തിവെച്ച് ബൂത്ത് ഏജന്‍റുമാരുടെ സാന്നിധ്യത്തിലായിരുന്ന രണ്ട് തവണ പരിശോധന നടത്തിയത്​. ഇതിൽ കുഴപ്പമൊന്നും കണ്ടില്ല. പിന്നീട് 10 പുരുഷന്മാർക്കും 10 വനിതകൾക്കുംവോട്ട് ചെയ്യാൻ അനുവദിച്ചപ്പോഴും കുഴപ്പം കണ്ടില്ല.

പിന്നാലെ യു.ഡി.എഫ് സ്ഥാനാർഥി ടി. സിദ്ദിഖിന്‍റെ സാന്നിധ്യത്തിൽ അധികൃതർ യന്ത്രം പരിശോധിക്കുകയും കുഴപ്പമില്ലെന്ന് ഉറപ്പാക്കുകയും ചെയ്തു. ഇതേത്തുടർന്നാണ്​ വോ​ട്ടെടുപ്പ്​ പുനരാരംഭിച്ചത്​. പരാതി ഉന്നയിച്ചവര്‍ക്ക് ഓപ്പണ്‍ വോട്ടിനുള്ള അവസരമൊരുക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kalpettaPollingkambalakkadassembly election 2021
News Summary - polling restarted in kambalakkad booth after congress vote went to bjp
Next Story