Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightElectionschevron_rightAssembly Electionschevron_rightKeralachevron_rightKalamasserychevron_rightമുക്കുപണ്ടമെന്ന്​...

മുക്കുപണ്ടമെന്ന്​ കരുതിയത്​ സ്വർണം; ഉടമക്ക്​ നൽകി ഓട്ടോ ഡ്രൈവർ

text_fields
bookmark_border
മുക്കുപണ്ടമെന്ന്​ കരുതിയത്​ സ്വർണം; ഉടമക്ക്​ നൽകി ഓട്ടോ ഡ്രൈവർ
cancel

ക​ള​മ​ശ്ശേ​രി: റോ​ഡി​ൽ​നി​ന്ന്​ മു​ക്കു​പ​ണ്ട​മെ​ന്ന് ക​രു​തി വാ​ഹ​ന​ത്തി​ൽ എ​ടു​ത്തി​ട്ട മാ​ല സ്വ​ർ​ണ​മാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​പ്പോ​ൾ ഉ​ട​മ​യെ ക​ണ്ടെ​ത്തി മ​ട​ക്കി​ന​ൽ​കി ഓ​ട്ടോ ഡ്രൈ​വ​ർ. അ​മൃ​ത ആ​ശു​പ​ത്രി​ക്കു​മു​ന്നി​ൽ ഓ​ട്ടോ ഓ​ടി​ക്കു​ന്ന പോ​ണേ​ക്ക​ര തോ​ട്ടു​ങ്ങ​ൽ വീ​ട്ടി​ൽ നി​സാ​റാ​ണ് നാ​ടി​ന് മാ​തൃ​ക​യാ​യ​ത്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യാ​ണ് ഓ​ട്ടോ സ്​​റ്റാ​ൻ​ഡി​ൽ ഒ​തു​ക്കു​മ്പോ​ൾ റോ​ഡി​ൽ മാ​ല​കി​ട​ക്കു​ന്ന​ത് നി​സാ​റി​െൻറ ശ്ര​ദ്ധ​യി​ൽ​പെ​ടു​ന്ന​ത്.

മു​ക്കു​പ​ണ്ട​മാ​യി​രി​ക്കു​മെ​ന്ന് ക​രു​തി വെ​റു​തെ എ​ടു​ത്ത് ഓ​ട്ടോ​ക്ക​ക​ത്തി​ട്ടു. പി​ന്നീ​ട് ശ​നി​യാ​ഴ്ച എ​റ​ണാ​കു​ള​ത്ത് ഓ​ട്ടം​പോ​ക​വേ ക​ൺ​മു​ന്നി​ൽ ക​ണ്ട സ്വ​ർ​ണ​പ്പ​ണി​ക്കാ​ര​െൻറ മു​ന്നി​ൽ മാ​ല വെ​റു​തെ​യൊ​ന്ന് കാ​ണി​ച്ചു. പ​രി​ശോ​ധ​ന​യി​ൽ സ്വ​ർ​ണ​മാ​ണെ​ന്നും ര​ണ്ടു​പ​വ​ൻ ഉ​ണ്ടെ​ന്നും പ​റ​ഞ്ഞ​തോ​ടെ നി​സാ​ർ ഞെ​ട്ടി. ഉ​ട​ൻ ചേ​രാ​ന​ല്ലൂ​ർ പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ലെ​ത്തി വി​വ​ര​മ​റി​യി​ച്ചു. ഈ ​സ​മ​യം മാ​ല ന​ഷ്​​ട​പ്പെ​ട്ട അ​ഖി​ൽ എ​ന്ന​യാ​ളു​ടെ പ​രാ​തി സ്​​റ്റേ​ഷ​നി​ൽ ല​ഭി​ച്ചി​രു​ന്നു. ഇ​തോ​ടെ സ്​​റ്റേ​ഷ​ൻ എ​സ്.​ഐ എ​ൽ​ദോ​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ മാ​ല നി​സാ​ർ അ​ഖി​ലി​ന് കൈ​മാ​റി. സി.​പി.​എം പ്ര​വ​ർ​ത്ത​ക​നാ​യ നി​സാ​റി​നൊ​പ്പം സ​ഹ​പ്ര​വ​ർ​ത്ത​ക​രാ​യ കെ.​വി. അ​നി​ൽ​കു​മാ​ർ, പ്രി​യ​ദ​ർ​ശ​ൻ, വി​ജ​യ​ൻ എ​ന്നി​വ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kalamasery
News Summary - Gold was thought to be a bait; Auto driver paid to owner
Next Story