Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightElectionschevron_rightAssembly Electionschevron_rightKeralachevron_rightKaduthuruthychevron_rightമദ്യം കഴിച്ചയാൾ...

മദ്യം കഴിച്ചയാൾ കുഴഞ്ഞുവീണ്​ മരിച്ചു; വ്യാജമദ്യമെന്ന് യു.ഡി.എഫ്​ ആരോപണം

text_fields
bookmark_border
raveendran hooch
cancel
camera_alt

ര​വീ​ന്ദ്ര​ൻ

കു​റ​വി​ല​ങ്ങാ​ട്: ക​ട​പ്ലാ​മ​റ്റ​ത്ത് മ​ദ്യം ക​ഴി​ച്ച​യാ​ൾ കു​ഴ​ഞ്ഞു വീ​ണ്​ മ​രി​ച്ചു. ക​ട​പ്ലാ​മ​റ്റം ചു​മ​ടു​താ​ങ്ങി ചി​ര​ട്ടാ​പ്പു​റം ര​വീ​ന്ദ്ര​നാ​ണ്​ (56) മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച രാ​വി​ലെ 9.30ഓ​ടെ ക​ട​പ്ലാ​മ​റ്റ​ത്ത് എ​ൽ.​ഡി.​എ​ഫ് ബൂ​ത്തി​ൽ എ​ത്തി​യ ര​വീ​ന്ദ്ര​ൻ സ​മീ​പ​ത്തെ കോ​ഴി​ഫാ​മി​െൻറ ഷെ​ഡി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന മ​ദ്യം എ​ടു​ത്ത് കു​ടി​ച്ച​താ​യി സ​മീ​പ​വാ​സി​ക​ൾ പ​റ​ഞ്ഞു.

എ​ന്നാ​ൽ, ര​വീ​ന്ദ്ര​ൻ കു​ടി​ച്ച​ത് മ​ദ്യ​മ​ല്ല കോ​ഴി​ഫാം വൃ​ത്തി​യാ​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന രാ​സ​പ​ദാ​ർ​ഥ​മാ​ണെ​ന്ന് ഫാം ​ഉ​ട​മ പ​റ​ഞ്ഞു. രാ​വി​ലെ ഫാ​മി​ലെ​ത്തി​യ ര​വീ​ന്ദ്ര​െൻറ അ​ല​ർ​ച്ച കേ​ട്ട് ഓ​ടി​യെ​ത്തി​യ സ​മീ​പ​വാ​സി​ക​ൾ ഉ​ട​ൻ കി​ട​ങ്ങൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു.

വീ​ര്യം കൂ​ടി​യ ഫോ​ർ​മാ​ലി​ൻ അ​ട​ങ്ങി​യ രാ​സ​പ​ദാ​ർ​ഥം ര​ക്ത​ത്തി​ൽ ക​ല​ർ​ന്ന​താ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. സം​ഭ​വ​സ്ഥ​ല​ത്ത് എ​ത്തി​യ പൊ​ലീ​സ് -എ​ക്സൈ​സ് സം​ഘം ര​വീ​ന്ദ്ര​നെ അ​ബോ​ധാ​വ​സ്ഥ​യി​ൽ ക​ണ്ട ഫാ​മി​ലെ ഷെ​ഡ് സീ​ൽ ചെ​യ്തു. പോ​സ്​​റ്റ്​​​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് കി​ട്ടി​യ​ശേ​ഷം കൂ​ടു​ത​ൽ പ്ര​തി​ക​രി​ക്കാ​മെ​ന്ന നി​ല​പാ​ടി​ലാ​ണ് പൊ​ലീ​സ്.

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി യൂ​ത്ത് ഫ്ര​ണ്ട് ജോ​സ്​ കെ. ​മാ​ണി വി​ഭാ​ഗം ക​ടു​ത്തു​രു​ത്തി നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റു​കൂ​ടി​യാ​യ ഫാം ​ഉ​ട​മ​യു​ടെ വീ​ട്ടി​ൽ പാ​ർ​ട്ടി യോ​ഗ​ങ്ങ​ൾ ചേ​രു​ക​യും വ​ൻ​തോ​തി​ൽ മ​ദ്യ​വി​ത​ര​ണം ന​ട​ത്തി​യെ​ന്നും എ​തി​ർ പാ​ർ​ട്ടി​ക്കാ​ർ നേ​ര​ത്തേ ആ​രോ​പ​ണ​മു​യ​ർ​ത്തി​യി​രു​ന്നു.

സി.​പി.​എം പ്ര​വ​ർ​ത്ത​ക​ൻ കൂ​ടി​യാ​യ ര​വീ​ന്ദ്ര​ൻ ഫാ​മി​ലെ തൊ​ഴി​ലാ​ളി​യും തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ​ജീ​വ പ്ര​വ​ർ​ത്ത​ക​നു​മാ​യി​രു​ന്നു.

തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് ക​ട​പ്ലാ​മ​റ്റം പ​ഞ്ചാ​യ​ത്തി​ൽ വ​ൻ തോ​തി​ൽ വ്യാ​ജ​മ​ദ്യ​വും പ​ണ​വും വി​ത​ര​ണം ചെ​യ്ത​താ​യി യു.​ഡി.​എ​ഫ് പ്ര​തി​നി​ധി​ക​ൾ ആ​രോ​പി​ച്ചു. ഭാ​ര്യ: സ്വ​പ്ന. മ​ക്ക​ൾ: രേ​വ​തി, ര​ജി​ത്ത്. മൃ​ത​ദേ​ഹം ബു​ധ​നാ​ഴ്​​ച വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:alcoholkaduthuruthyhoochassembly election 2021
News Summary - man who drink alcohol collapsed and died udf alleges hooch tragedy
Next Story