Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightElectionschevron_rightAssembly Electionschevron_rightKeralachevron_rightIrinjalakudachevron_right...

ഇ​രി​ങ്ങാ​ല​ക്കു​ട​യി​ൽ 10 വൈ​ദ്യു​ത വാ​ഹ​ന ചാ​ർ​ജി​ങ് സ്റ്റേ​ഷ​നു​ക​ൾ തു​റ​ന്നു

text_fields
bookmark_border
ഇ​രി​ങ്ങാ​ല​ക്കു​ട​യി​ൽ 10 വൈ​ദ്യു​ത വാ​ഹ​ന ചാ​ർ​ജി​ങ് സ്റ്റേ​ഷ​നു​ക​ൾ തു​റ​ന്നു
cancel
camera_alt

ഇ​രി​ങ്ങാ​ല​ക്കു​ട​യി​ൽ ഇ​രു​ച​ക്ര-​മു​ച്ച​ക്ര വൈ​ദ്യു​ത വാ​ഹ​ന​ങ്ങ​ൾ​ക്കു​വേ​ണ്ടി​യു​ള്ള ചാ​ർ​ജി​ങ്

സ്റ്റേ​ഷ​നു​ക​ൾ മ​ന്ത്രി ഡോ. ​ആ​ർ. ബി​ന്ദു ഉ​ദ്‌​ഘാ​ട​നം ചെ​യ്യു​ന്നു

ഇ​രി​ങ്ങാ​ല​ക്കു​ട: ഇ​രി​ങ്ങാ​ല​ക്കു​ട​യി​ൽ 10 പോ​ൾ മൗ​ണ്ട​ഡ് ചാ​ർ​ജി​ങ് സ്റ്റേ​ഷ​നു​ക​ൾ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​യി. ഇ​രു​ച​ക്ര-​മു​ച്ച​ക്ര വാ​ഹ​ന​ങ്ങ​ൾ​ക്കു​വേ​ണ്ടി​യു​ള്ള വൈ​ദ്യു​ത വാ​ഹ​ന ചാ​ർ​ജി​ങ് സ്റ്റേ​ഷ​നു​ക​ൾ മ​ന്ത്രി ഡോ. ​ആ​ർ. ബി​ന്ദു ഉ​ദ്‌​ഘാ​ട​നം ചെ​യ്തു.

ഇ​രി​ങ്ങാ​ല​ക്കു​ട റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ, ബ​സ് സ്റ്റാ​ൻ​ഡ്, ഠാ​ണ ബൈ​പാ​സ് ജ​ങ്ഷ​ൻ, മാ​പ്രാ​ണം, പു​ല്ലൂ​ർ, ന​ട​വ​ര​മ്പ്, എ​ട​തി​രി​ഞ്ഞി, കാ​ട്ടൂ​ർ, കാ​റ​ളം, കൊ​മ്പി​ടി​ഞ്ഞാ​മാ​ക്ക​ൽ പ്ര​ദേ​ശ​ങ്ങ​ളി​ലെ ഇ​രു​ച​ക്ര-​മു​ച്ച​ക്ര വാ​ഹ​ന​ങ്ങ​ൾ​ക്കു​വേ​ണ്ടി​യു​ള്ള 10 പോ​ൾ മൗ​ണ്ട​ഡ് ചാ​ർ​ജി​ങ് സ്റ്റേ​ഷ​നു​ക​ളാ​ണ് പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​യ​ത്.

പ​രി​സ്ഥി​തി നാ​ശം, എ​ണ്ണ വി​ല​വ​ർ​ധ​ന​യു​ടെ ബു​ദ്ധി​മു​ട്ടു​ക​ൾ എ​ന്നി​വ​ക്ക് പ​രി​ഹാ​ര​മു​ണ്ടാ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ വൈ​ദ്യു​ത വാ​ഹ​ന​ങ്ങ​ൾ​ക്ക് പ​ര​മാ​വ​ധി പ്രോ​ത്സാ​ഹ​നം ന​ൽ​കു​ക​യാ​ണ് സ​ർ​ക്കാ​ർ ന​യ​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. ആ​വ​ശ്യ​മാ​യ എ​ണ്ണം ചാ​ർ​ജി​ങ് സ്റ്റേ​ഷ​നു​ക​ൾ ഇ​തി​നാ​യി ഒ​രു​ക്കി​വ​രു​ക​യാ​ണെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

നാ​ലു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ​ക്കാ​യി സം​സ്ഥാ​ന​ത്താ​കെ ഒ​രു​ക്കി​യ 56 ഫാ​സ്റ്റ് ചാ​ർ​ജി​ങ് സ്റ്റേ​ഷ​നു​ക​ളി​ൽ ഒ​ന്ന് ഇ​രി​ങ്ങാ​ല​ക്കു​ട കെ.​എ​സ്.​ഇ.​ബി സ​ബ് സ്റ്റേ​ഷ​നോ​ട​നു​ബ​ന്ധി​ച്ച് സ​ജ്ജ​മാ​യി​ട്ടു​ണ്ട്. ര​ണ്ടു മ​ണി​ക്കൂ​ർ കൊ​ണ്ട് ഓ​ട്ടോ​റി​ക്ഷ​ക​ളു​ടെ ബാ​റ്റ​റി പൂ​ർ​ണ​മാ​യും ചാ​ർ​ജ് ചെ​യ്യാ​ൻ സാ​ധി​ക്കു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:charging stationelectric vehicles
News Summary - 10 electric vehicle charging stations opened in Irinjalakuda
Next Story