Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightElectionschevron_rightAssembly Electionschevron_rightKeralachevron_rightIrikkurchevron_rightഞാൻ സ്ഥാനാർഥിയല്ല;...

ഞാൻ സ്ഥാനാർഥിയല്ല; ഞങ്ങള് ഡബിളാ

text_fields
bookmark_border
saji kuttyanimattom and twin brother
cancel
camera_alt

സജി കുറ്റ്യാനിമറ്റവും സഹോദരൻ ബിജുവും

ശ്രീ​ക​ണ്ഠ​പു​രം: ഏ​രു​വേ​ശി വ​ലി​യ അ​രീ​ക്ക​മ​ല കോ​ള​നി​യി​ൽ ഇ​രി​ക്കൂ​ർ മ​ണ്ഡ​ലം എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി സ​ജി കു​റ്റി​യാ​നി​മ​റ്റ​ത്തി​‍െൻറ സ്വീ​ക​ര​ണ​പ​രി​പാ​ടി.

സ്​​ഥാ​നാ​ർ​ഥി​യു​ടെ വാ​ഹ​ന​ത്തി​ന് തൊ​ട്ടു​മു​ന്നി​ലെ​ത്തി​യ വാ​ഹ​ന​ത്തി​ൽ നി​ന്നി​റ​ങ്ങി​യ​യാ​ളെ നാ​ട്ടു​കാ​ർ പൂ​മാ​ല​യി​ട്ട് സ്വീ​ക​രി​ച്ചു. പൂ​മാ​ല ഊ​രി​മാ​റ്റി ചി​രി​ച്ചു​കൊ​ണ്ട് അ​ദ്ദേ​ഹം പ​റ​ഞ്ഞു ''ഞാ​ൻ സ്ഥാ​നാ​ർ​ഥി​യ​ല്ല. സ്ഥാ​നാ​ർ​ഥി പി​ന്നാ​ലെ​വ​രു​ന്നു​ണ്ട്'. പി​ന്നെ കൂ​ട്ട​ച്ചി​രി. അ​ബ​ദ്ധം മ​റ​ന്ന് സ്ഥാ​നാ​ർ​ഥി​ക്ക് മാ​ല​യി​ട്ട് സ്വീ​ക​ര​ണം.

ഇ​രി​ക്കൂ​റി​ലെ എ​ൽ.​ഡി.​എ​ഫ്. സ്ഥാ​നാ​ർ​ഥി കേ​ര​ള കോ​ൺ​ഗ്ര​സ് എ​മ്മി​ലെ സ​ജി കു​റ്റി​യാ​നി​മ​റ്റ​ത്തി​‍െൻറ​യും സ​ഹോ​ദ​ര​ൻ ബി​ജു​വി​‍െൻറ​യും ജീ​വി​ത​ത്തി​ൽ ഇ​ത്ത​രം ത​മാ​ശ​ക​ൾ പു​തു​മ​യ​ല്ല. വെ​ള്ള​വ​സ്ത്ര​മ​ണി​ഞ്ഞ് സ​ജി​യും ബി​ജു​വും ഒ​രു​മി​ച്ചു​വ​രു​മ്പോ​ൾ അ​ടു​ത്ത​യാ​ളു​ക​ൾ​ക്കു പോ​ലും തി​രി​ച്ച​റി​യാ​ൻ പ്ര​യാ​സം. ​െത​ര​ഞ്ഞെ​ടു​പ്പ് ക​ഴി​യും​വ​രെ ഇ​നി വെ​ള്ള​വ​സ്ത്രം ഉ​പ​യോ​ഗി​ക്കു​ന്നി​ല്ലെ​ന്ന് ത​മാ​ശ​യാ​യി ബി​ജു​വി​‍െൻറ ക​മ​ൻ​റ്.

എ​വി​ടെ പോ​യാ​ലും സ​ജി​യാ​ണെ​ന്നു ക​രു​തി പേ​രു​മാ​റി വി​ളി​ക്കു​ന്ന​തും ഹ​സ്ത​ദാ​ന​വും പൂ​മാ​ല​യു​മൊ​ക്കെ ല​ഭി​ക്കു​ന്ന​തും പ​തി​വാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​യു​ന്നു. ചെ​റു​പ്പ​കാ​ലം​തൊ​ട്ടേ സ​ജി കു​റ്റി​യാ​നി​മ​റ്റം രാ​ഷ്​​ട്രീ​യ​പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്നു​ണ്ട്. ബി​ജു പ്രീ​ഡി​ഗ്രി ക​ഴി​ഞ്ഞ​തോ​ടെ കൃ​ഷി​യി​ലേ​ക്ക് തി​രി​ഞ്ഞു. കൃ​ഷി കൂ​ടാ​തെ ചെ​മ്പേ​രി വി​മ​ൽ​ജ്യോ​തി എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജി​ൽ ബേ​ക്ക​റി​യു​മു​ണ്ട്. ആ​ളു​മാ​റി പ​ല​രും സം​സാ​രി​ക്കു​മ്പോ​ഴാ​ണ് സം​ഗ​തി പി​ടി​കി​ട്ടാ​റ്.

കേ​ര​ള കോ​ൺ​ഗ്ര​സി​‍െൻറ സം​സ്ഥാ​ന സ്‌​റ്റി​യ​റി​ങ്‌ ക​മ്മി​റ്റി അം​ഗ​മാ​യ സ​ജി കേ​ര​ള കോ​ണ്‍ഗ്ര​സ് (എം) ​വി​ദ്യാ​ര്‍ഥി സം​ഘ​ട​ന​യാ​യ കെ.​എ​സ്.​സി​യി​ലൂ​ടെ​യാ​ണ് രാ​ഷ്​​ട്രീ​യ പ്ര​വ​ര്‍ത്ത​നം തു​ട​ങ്ങി​യ​ത്.

കെ.​എ​സ്.​സി. ജി​ല്ല സെ​ക്ര​ട്ട​റി, യൂ​ത്ത് ഫ്ര​ണ്ട്(​എം) ജി​ല്ല പ്ര​സി​ഡ​ൻ​റ്, സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി തു​ട​ങ്ങി​യ നി​ല​ക​ളി​ലും പ്ര​വ​ര്‍ത്തി​ച്ചു.

2000 മു​ത​ല്‍ 2005 വ​രെ ക​രു​വ​ഞ്ചാ​ല്‍ ഡി​വി​ഷ​നെ പ്ര​തി​നി​ധീ​ക​രി​ച്ച് ത​ളി​പ്പ​റ​മ്പ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​മാ​യും 2010-15 കാ​ല​യ​ള​വി​ല്‍ ന​ടു​വി​ല്‍ ഡി​വി​ഷ​നെ പ്ര​തി​നി​ധീ​ക​രി​ച്ച് ജി​ല്ല​പ​ഞ്ചാ​യ​ത്തം​ഗ​മാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:irikkurassembly election 2021Saji Kuttiyanimattom
News Summary - people confused by irikkur ldf candidate Saji Kuttiyanimattom and brother biju
Next Story