Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightElectionschevron_rightAssembly Electionschevron_rightKeralachevron_rightHaripadchevron_rightആർ.സി ഇല്ലെങ്കിലെന്ത്​...

ആർ.സി ഇല്ലെങ്കിലെന്ത്​ ഡോക്​ടറുണ്ട്​ ഹരിപ്പാട്...

text_fields
bookmark_border
rohith chennithala
cancel

ഹ​രി​പ്പാ​ട്: ര​മേ​ശ്​ ചെ​ന്നി​ത്ത​ല നാ​ട്ടു​കാ​ർ​ക്കെ​ന്ന പോ​ലെ ഡോ. ​രോ​ഹി​തി​നും ആ​ർ.​സി​യാ​ണ്​. പ്ര​തി​പ​ക്ഷ നേ​താ​വി​െൻറ മൂ​ത്ത മ​ക​നാ​ണ്​ രോ​ഹി​ത്. തി​രു​വ​ന​ന്ത​പു​ര​ത്ത്​ ഡോ​ക്​​ട​റാ​യ രോ​ഹി​ത്​ ലീ​വെ​ടു​ത്ത്​ ഒ​ന്ന​ര മാ​സ​ത്തി​ലേ​റെ​യാ​യി ഹ​രി​പ്പാ​ടു​ണ്ട്​. പാ​ർ​ട്ടി​ക്കാ​ർ​ക്കൊ​പ്പ​മാ​ണ്​ യാ​ത്ര. മ​റ്റു​ള്ള​വ​രോ​ടു​ള്ള സം​സാ​ര​ത്തി​​ലും രോ​ഹി​തി​െൻറ ര​മേ​ശ്​ ​ചെ​ന്നി​ത്ത​ല​യെ​ക്കു​റി​ച്ച സം​ബോ​ധ​ന 'ആ​ർ.​സി' എ​ന്നു​ത​ന്നെ. മ​ണ്ഡ​ല​ത്തി​ൽ പ്ര​തി​പ​ക്ഷ​നേ​താ​വ്​ എ​ത്താ​ത്തി​ട​മി​ല്ലെ​ങ്കി​ലും ആ​ർ​ക്കെ​ങ്കി​ലും പ​രി​ഭ​വ​മോ വി​ഷ​​മ​മോ ഉ​​ണ്ടോ​യെ​ന്ന്​ അ​ന്വേ​ഷി​ച്ചി​റ​ങ്ങു​ക​യാ​യി​രു​ന്നു രോ​ഹി​തി​െൻറ ആ​ദ്യ ദൗ​ത്യം.

വ്യ​ക്തി​പ​ര​മാ​യ ആ​വ​ശ്യ​ങ്ങ​ളും ചി​കി​ത്സ​സ​ഹാ​യ​വും മ​റ്റും തേ​ടി​യ​വ​ർ​ക്ക്​ മു​ന്നി​ൽ എം.​എ​ൽ.​എ ​ഓ​ഫി​സി​െൻറ സ​ഹ​ക​ര​ണ​ത്തോ​ടെ പ​രി​ഹാ​രം ക​ണ്ടു. സ​മൂ​ഹ​മാ​ധ്യ​മ കാ​മ്പ​യി​ൻ മേ​ൽ​നോ​ട്ട​മാ​യി​രു​ന്നു അ​ടു​ത്ത​ത്. ഇ​പ്പോ​ൾ ദൈ​നം​ദി​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളും സ്​​ക്വാ​ഡു​മാ​യി ഫീ​ൽ​ഡി​ൽ സ​ജീ​വ​മാ​ണ്. കു​ടും​ബ​യോ​ഗ​ങ്ങ​ളി​ൽ പി​താ​വി​െൻറ പ്ര​തി​ച്ഛാ​യ​യി​ൽ രോ​ഹി​താ​ണ്​ പ്ര​ഭാ​ഷ​ക​ൻ. ഇ​തു​വ​രെ എ​ഴു​​പ​തോ​ളം യോ​ഗ​ങ്ങ​ൾ.

'അ​ച്ഛ​ന്​ ഹ​രി​പ്പാ​ടി​െൻറ മ​ക​നെ​ന്ന വി​ശേ​ഷ​ണം അ​ർ​ഥ​വ​ത്താ​ണെ​ന്ന്​ നാ​ടി​െൻറ സ്​​നേ​ഹം കാ​ണു​േ​മ്പാ​ഴാ​ണ്​ അ​നു​ഭ​വ​വേ​ദ്യ​മാ​കു​ന്ന​ത്. അ​ച്ഛ​നോ​ടു​ള്ള അ​ടു​പ്പം ത​ന്നോ​ടു​ള്ള വാ​ത്സ​ല്യ​വും സ്വാ​ത​ന്ത്ര്യ​വു​മാ​യി മാ​റു​ന്നു പ്ര​ചാ​ര​ണ​ത്തി​ൽ. അ​ച്ഛ​ൻ ആ​കെ ഒ​രാ​ഴ്​​ച​യി​ൽ താ​ഴെ​യാ​ണ്​ വോ​ട്ട്​ ചോ​ദി​ക്കാ​ൻ ഹ​രി​പ്പാ​ടു​ണ്ടാ​യ​ത്. ''ധാ​ർ​മി​ക പി​ന്തു​ണ ന​ൽ​കി അ​മ്മ ക്യാ​മ്പ്​ ​ഓ​ഫി​സി​ലാ​ണ്​ തെ​ര​ഞ്ഞെ​ടു​പ്പു​കാ​ല​ത്ത്​ മു​ഴു​വ​ൻ ദി​വ​സ​വും'' -രോ​ഹി​ത്​ പ​റ​യു​ന്നു.

സ​ഹോ​ദ​ര​ൻ റാ​മി​ത്​ ഇ​ക്കു​റി പ്ര​ചാ​ര​ണ രം​ഗ​ത്തി​ല്ല. ഐ.​ആ​ർ.​എ​സ്​ പ​രി​ശീ​ല​ന​ത്തി​ലാ​യ​താ​ണ്​ കാ​ര​ണം. രോ​ഹി​തി​െൻറ ഭാ​ര്യ എം.​ഡി​ക്ക്​ ഒ​ന്നാം വ​ർ​ഷം പ​ഠി​ക്കു​ന്ന ശ്രീ​ജ വോ​ട്ട്​ ചെ​യ്യാ​ൻ തി​ങ്ക​ളാ​ഴ്​​ച​യെ​ത്തും. ​ചെ​ന്നി​ത്ത​ല​യു​ടെ ഭാ​ര്യ അ​നി​ത പ​ര​സ്യ​പ്ര​ചാ​ര​ണ​ത്തി​ന്​ പോ​കാ​റി​ല്ലെ​ന്നും രോ​ഹി​ത് കൂ​ട്ടി​ച്ചേ​ർ​ക്കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ramesh Chennithalaelection campaignassembly election 2021
News Summary - Ramesh chennithala's son active in election campaign
Next Story