Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
kc venugopal
cancel
Homechevron_rightElectionschevron_rightAssembly Electionschevron_rightKeralachevron_rightHaripadchevron_rightന്യായ് പദ്ധതിയിലൂടെ...

ന്യായ് പദ്ധതിയിലൂടെ കേരളം രക്ഷപ്പെടും –കെ.സി. വേണുഗോപാൽ

text_fields
bookmark_border

ഹ​രി​പ്പാ​ട് (ആലപ്പുഴ): രാ​ഹു​ല്‍ ഗാ​ന്ധി വി​ഭാ​വ​നം​ചെ​യ്ത ന്യാ​യ് പ​ദ്ധ​തി ​കേ​ര​ള​ത്തി​ന്​ ര​ക്ഷ​യാ​കു​മെ​ന്ന്​ ​ എ.​ഐ.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ. ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണാ​ർ​ഥം ക​രു​വാ​റ്റ​യി​ല്‍ യോ​ഗ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി മാ​ത്ര​െ​മ യു.​ഡി.​എ​ഫ് മു​ന്നോ​ട്ടു​വെ​ക്കാ​റു​ള്ളൂ. പെ​ട്രോ​ള്‍ വി​ല​വ​ർ​ധ​ന​മൂ​ലം കേ​ര​ളം ഉ​ൾ​പ്പെ​ൊ​യു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ല്‍ വി​ല​ക്ക​യ​റ്റം​കൊ​ണ്ട് പൊ​റു​തി​മു​ട്ടു​മ്പോ​ള്‍ നി​കു​തി കു​റ​ക്കാ​തെ കേ​ര​ള സ​ര്‍ക്കാ​ര്‍ ജ​ന​ങ്ങ​ളെ വ​ഞ്ചി​ക്കു​ന്നു. 200 കോ​ടി മു​ട​ക്കി പ​ര​സ്യം ന​ല്‍കി പ​ര​സ്യ​സ​ര്‍ക്കാ​റാ​യി പി​ണ​റാ​യി സ​ര്‍ക്കാ​ര്‍ മാ​റി. പ​ര​സ്യ​ത്തി​ന് വി​നി​യോ​ഗി​ച്ച 200 കോ​ടി ഉ​ണ്ടെ​ങ്കി​ല്‍ 4000 വീ​ടു​ക​ള്‍ പാ​വ​ങ്ങ​ള്‍ക്ക് നി​ർ​മി​ച്ചു​കൊ​ടു​ക്കാ​മാ​യി​രു​ന്നു.

വി​ശ്വാ​സി​ക​ളെ വ​ഞ്ചി​ച്ച പി​ണ​റാ​യി സ​ര്‍ക്കാ​റി​നെ​തി​രെ ജ​നം ഇ​ത്ത​വ​ണ വി​ധി​യെ​ഴു​തും.​യു.​ഡി.​എ​ഫ് അ​ധി​കാ​ര​ത്തി​ല്‍ വ​ന്നാ​ല്‍ ശ​ബ​രി​മ​ല​യ്​​ക്കാ​യി പ്ര​ത്യേ​ക നി​യ​മം ഉ​ണ്ടാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. യോ​ഗ​ത്തി​ല്‍ ജോ​സ് പ​രു​വ​ക്കാ​ട​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ദീ​പ്തി മേ​രി വ​ര്‍ഗീ​സ്, എ.​കെ. രാ​ജ​ന്‍, കെ.​എം. രാ​ജു, കെ.​കെ. സു​രേ​ന്ദ്ര​നാ​ഥ്, ജോ​ണ്‍ തോ​മ​സ്, എം.​ആ​ര്‍. ഹ​രി​കു​മാ​ര്‍, വി. ​ഷു​ക്കൂ​ര്‍, കെ. ​ബാ​ബു​ക്കു​ട്ട​ന്‍, മു​ഞ്ഞ​നാ​ട്ട് രാ​മ​ച​ന്ദ്ര​ന്‍, കെ.​പി. ശ്രീ​കു​മാ​ര്‍, സു​ജി​ത്ത് എ​സ്. ചേ​പ്പാ​ട്, ജേ​ക്ക​ബ് ത​മ്പാ​ന്‍, ബി​നു ചു​ളി​യി​ല്‍, എ.​ഐ. മു​ഹ​മ്മ​ദ് അ​സ്​​ലം മോ​ഹ​ന​ന്‍ പി​ള്ള, കെ. ​ഹ​രി​ദാ​സ്, ജി. ​പ​ത്മ​നാ​ഭ​ക്കു​റു​പ്പ്, ഷ​ജി​ത്ത് ഷാ​ജി, ഷി​ബു​ലാ​ല്‍, പി. ​മു​കു​ന്ദ​ന്‍, സു​രേ​ഷ് ക​ള​രി​ക്ക​ല്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kc venugopalassembly election 2021
News Summary - Kerala will escape through nyay scheme - KC Venugopal
Next Story