Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
kochi
cancel
Homechevron_rightElectionschevron_rightAssembly Electionschevron_rightKeralachevron_rightErnakulamchevron_rightനാട്​ നന്നാകാൻ...

നാട്​ നന്നാകാൻ ഉറപ്പാണ്​ മത്സരം; എറണാകുളത്തെ മ​ണ്ഡ​ല​ങ്ങ​ളി​ലെ രാ​ഷ്​​ട്രീ​യ അന്തരീക്ഷത്തിലൂടെ....

text_fields
bookmark_border
തെളിഞ്ഞ മാനം കനത്ത ചുടിൽനിന്ന്​ മിന്നൽവേഗത്തിലാണ്​ കാർമേഘത്തിന്​ വഴിമാറുന്നത്​. ഇതോടെ കാറ്റായി... മഴയായി... കുളിരായി. എന്നാൽ മണിക്കൂറുകൾക്കകം വീണ്ടും 'വേനൽ' പന്തൽകെട്ടും. നിലവിലെ ഇൗ കാലവസ്ഥക്ക്​ സമാനമാണ്​ ജില്ലയിലെ തെരഞ്ഞെടുപ്പുചിത്രവും. മാറിമറിയുന്ന അനുകൂല പ്രതികൂലസാഹചര്യങ്ങൾ, ഇനിയും മനസ്സ്​ തുറക്കാത്ത വോട്ടർമാർ. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്​ മൂന്ന്​ ദി​വ​സം മാ​ത്ര​മു​ള്ള​പ്പോ​ൾ മ​ണ്ഡ​ല​ങ്ങ​ളി​ലെ 'ലാസ്​റ്റ്​ലാപ്പിലെ' രാ​ഷ്​​ട്രീ​യ അന്തരീക്ഷത്തിലൂടെ....

അ​വ​സാ​ന റൗ​ണ്ടി​ലും പി​ടി​ത​രാ​തെ ക​ള​മ​ശ്ശേ​രി

ശ​ക്ത​രു​ടെ പോ​രാ​ട്ടം​കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യ ക​ള​മ​ശ്ശേ​രി മ​ണ്ഡ​ലം ആ​ര് പി​ടി​ച്ചെ​ടു​ക്കു​മെ​ന്ന​ത് അ​വ​സാ​ന റൗ​ണ്ടി​ലും അ​വ്യ​ക്തം. പാ​ലാ​രി​വ​ട്ടം പാ​ലം അ​ഴി​മ​തി​യും സ​ർ​ക്കാ​ർ നേ​ട്ട​വു​മെ​ല്ലാം എ​ൽ.​ഡി.​എ​ഫ് പ്ര​ചാ​ര​ണ ആ​യു​ധ​മാ​ക്കി. എ​ന്നാ​ൽ, എം.​എ​ൽ.​എ വി.​കെ. ഇ​ബ്രാ​ഹീം​കു​ഞ്ഞിെൻറ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും വ്യ​ക്തി​ബ​ന്ധ​ങ്ങ​ളും ക​ട​ന്ന് ഇ​ത് വോ​ട്ടാ​കു​മോ​യെ​ന്ന് ക​ണ്ട​റി​യേ​ണ്ടി​വ​രും. ഇ​ബ്രാ​ഹീം​കു​ഞ്ഞിെൻറ മ​ക​ൻ വി.​ഇ. അ​ബ്​​ദു​ൽ ഗ​ഫൂ​റും സി.​പി.​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗ​വും 'ദേ​ശാ​ഭി​മാ​നി' ചീ​ഫ് എ​ഡി​റ്റ​റു​മാ​യ പി. ​രാ​ജീ​വും ത​മ്മി​ലാ​ണ് മ​ത്സ​രം. ഇ​രു​വ​ർ​ക്കും ഫ​ലം നി​ർ​ണാ​യ​ക​മാ​ണ്. ര​ണ്ട് സ്വ​ത​ന്ത്ര​ർ ഉ​ൾ​പ്പെ​ടെ ഏ​ഴ് സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് മ​ണ്ഡ​ല​ത്തി​ൽ​നി​ന്ന് ജ​ന​വി​ധി തേ​ടു​ന്ന​ത്.

2016ലെ ​വോ​ട്ടി​ങ് ശ​ത​മാ​നം–81.32

വി.​കെ. ഇ​ബ്രാ​ഹീം​കു​ഞ്ഞ് (മു​സ്​​ലിം ലീ​ഗ്) -68,726

എ.​എം. യൂ​സു​ഫ് (സി.​പി.​എം) -56,608

ഭൂ​രി​പ​ക്ഷം -12,118

പു​തു​രാ​ഷ്​​ട്രീ​യ കൂ​ട്ടു​കെ​ട്ടി​െൻറ ഫ​ലം കാ​ത്ത്​ പെരുമ്പാവൂർ

ഇ​ട​തു​പ​ക്ഷ​ത്തി​െൻറ തു​ട​ർ​ച്ച​യാ​യ മൂ​ന്നു​ത​വ​ണ​ത്തെ വി​ജ​യ​ത്തി​ന്​ ത​ട​യി​ട്ട്​ യു.​ഡി.​എ​ഫി​ലെ എ​ൽ​ദോ​സ്​ കു​ന്ന​പ്പി​ള്ളി 2016ൽ ​പി​ടി​ച്ചെ​ടു​ത്ത പെ​രു​മ്പാ​വൂ​രി​ൽ കാ​ണേ​ണ്ട​ത്​ പു​തു​രാ​ഷ്​​ട്രീ​യ കൂ​ട്ടു​കെ​ട്ടു​ക​ളു​ടെ ജ​യ​പ​രാ​ജ​യ​ങ്ങ​ൾ കൂ​ടി​യാ​ണ്. കേ​ര​ള കോ​ൺ​ഗ്ര​സ്​-​എം എ​ൽ.​ഡി.​എ​ഫി​നൊ​പ്പം ചേ​ർ​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ.​ഡി.​എ​ഫ്​ സ്ഥാ​നാ​ർ​ഥി ബാ​ബു ജോ​സ​ഫ്​ ഉ​യ​ർ​ത്തു​ന്ന​ത്​ ശ​ക്ത​മാ​യ വെ​ല്ലു​വി​ളി​യാ​ണ്. എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ഥി ടി.​പി. സി​ന്ധു​മോ​ൾ, ട്വ​ൻ​റി20​യു​ടെ ചി​ത്ര സു​കു​മാ​ര​ൻ, വെ​ൽ​െ​ഫ​യ​ർ പാ​ർ​ട്ടി​യു​ടെ കെ.​എം. അ​ർ​ഷാ​ദ്, എ​സ്.​ഡി.​പി.​ഐ​യു​ടെ അ​ജ്​​മ​ൽ കെ. ​മു​ജീ​ബ്​ എ​ന്നി​വ​രും മ​ണ്ഡ​ല​ത്തി​ൽ സ​ജീ​വം.

2016ലെ ​വോ​ട്ടി​ങ് ശ​ത​മാ​നം -84.26

എ​ൽ​ദോ​സ്​ കു​ന്ന​പ്പി​ള്ളി (കോ​ൺ) -64,285

സാ​ജു പോ​ൾ (സി.​പി.​എം) -57,197

ഇ.​എ​സ്. ബി​ജു (ബി.​ജെ.​പി) -19,731

ഭൂ​രി​പ​ക്ഷം -7088

എ​ങ്ങോ​​ട്ടൊഴുകും മൂവാറ്റുപുഴയാർ

എ​ൽ.​ഡി.​എ​ഫി​െൻറ സി​റ്റി​ങ്​ എം.​എ​ൽ.​എ എ​ൽ​ദോ എ​ബ്ര​ഹാം 2016ൽ ​ന​ട​ത്തി​യ അ​ട്ടി​മ​റി വി​ജ​യം ഇ​ക്കു​റി​യും ആ​വ​ർ​ത്തി​ക്കു​മെ​ന്ന അ​വ​രു​ടെ ആ​ത്മ​വി​ശ്വാ​സ​ത്തി​ന്​ മു​ന്നി​ൽ വ​ലി​യ വെ​ല്ലു​വി​ളി​യാ​ണ്​ യു.​ഡി.​എ​ഫി​െൻറ മാ​ത്യു കു​ഴ​ൽ​നാ​ട​​െൻറ പ്ര​ചാ​ര​ണം സൃഷ്​ടിച്ചിരിക്കുന്നത്​. എ​ൻ.​ഡി.​എ​യു​ടെ ജി​ജി ജോ​സ​ഫ്, ട്വ​ൻ​റി20​യു​ടെ അ​ഡ്വ. സി.​എ​ന്‍. പ്ര​കാ​ശ് എ​ന്നി​വ​രും ശ​ക്ത​മാ​യ സാ​ന്നി​ധ്യം. കാ​ർ​ഷി​ക, വി​ക​സ​ന പ്ര​ശ്​​ന​ങ്ങ​ൾ കാ​ര്യ​മാ​യി പ്ര​ചാ​ര​ണ വി​ഷ​യം ത​ന്നെ​യാ​ണ്. സ​ഭാ ത​ർ​ക്ക​ത്തി​ലെ നി​ല​പാ​ടും ച​ർ​ച്ച​ക​ളി​ലു​ണ്ട്.

2016 വോ​ട്ടി​ങ്​ ശ​ത​മാ​നം -80.16

എ​ൽ​ദോ എ​ബ്ര​ഹാം (സി.​പി.​ഐ) -70,269

ജോ​സ​ഫ്​ വാ​ഴ​ക്ക​ൻ (കോ​ൺ.) -60,894

പി.​ജെ. തോ​മ​സ് (എ​ൻ.​ഡി.​എ)​ -9759

ഭൂ​രി​പ​ക്ഷം -9375

പറവൂരിൽ വീറോടെ യു.​ഡി.​എ​ഫ്

അ​ഞ്ചാം ത​വ​ണ​യും യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കു​ന്ന വി.​ഡി സ​തീ​ശ​ൻ പ്ര​ചാ​ര​ണ​ത്തി​ൽ മു​ന്നി​ലാ​യി​രു​ന്നു. സി.​പി.​ഐ സം​സ്ഥാ​ന കൗ​ൺ​സി​ൽ അം​ഗ​വും എ.​ഐ.​ടി.​യു.​സി സം​സ്ഥാ​ന വ​ർ​ക്കി​ങ് ക​മ്മി​റ്റി അം​ഗ​വു​മാ​യ എം.​ടി. നി​ക്‌​സ​ൺ എ​ൽ.​ഡി.​എ​ഫ്​ സ്​​ഥാ​നാ​ർ​ഥി​യാ​യി എ​ത്തി​യ​തോ​ടെ മ​ത്സ​രം ക​ടു​ത്തു. അ​ദ്ദേ​ഹ​ത്തി​െൻറ നി​യ​മ​സ​ഭ​യി​ലേ​ക്കു​ള്ള ക​ന്നി​യ​ങ്ക​മാ​ണ്. വി.​ഡി. സ​തീ​ശ​ൻ മ​ണ്ഡ​ല​ത്തി​ൽ ന​ട​ത്തി​യ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ണ്ണി​പ്പ​റ​ഞ്ഞാ​ണ് വോ​ട്ട് ചോ​ദി​ക്കു​ന്ന​ത്. എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കു​ന്ന​ത് ഭാ​ര​ത് ധ​ര്‍മ ജ​ന​സേ​ന​യു​ടെ എ.​ബി. ജ​യ​പ്ര​കാ​ശാ​ണ്.

2016ലെ വോ​ട്ടി​ങ് ശ​ത​മാ​നം -83.94

വി.​ഡി. സ​തീ​ശ​ൻ- 74,985

ശാ​ര​ദ മോ​ഹ​ൻ- 54.351

ഹ​രി വി​ജ​യ​ൻ- 28,097

ഭൂ​രി​പ​ക്ഷം - 20,634

വൈപ്പിനിൽ പു​തു​മു​ഖ​ പോരാട്ടം

മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യ​ത്തി​നു​ശേ​ഷം എ​ൽ.​ഡി.​എ​ഫിെൻറ ഉ​റ​ച്ച കോ​ട്ട​യാ​യി​രു​ന്ന വൈ​പ്പി​നി​ൽ ഇ​ക്കു​റി മാ​റ്റു​ര​ക്കു​ന്ന​ത് പു​തു​മു​ഖ​ങ്ങ​ളാ​ണ്. എ​സ്. ശ​ർ​മ​യെ മാ​റ്റി കെ.​എ​ൻ. ഉ​ണ്ണി​കൃ​ഷ്ണ​നെ​യാ​ണ് സി.​പി.​എം രം​ഗ​ത്തി​റ​ക്കി​യ​ത്. യു.​ഡി.​എ​ഫ് യു​വ​നേ​താ​വ് ദീ​പ​ക് ജോ​യി​യെ​യും. ഇ​രു​വ​രും ഒ​പ്പ​ത്തി​നൊ​പ്പ​മാ​ണ് മ​ത്സ​രം. എ​ൽ.​ഡി.​എ​ഫ് മേ​ൽ​ക്കൈ​ക്കൊ​പ്പം മ​ത്സ​രം ക​ടു​ത്ത​താ​ക്കാ​ൻ യു.​ഡി.​എ​ഫി​ന് സാ​ധി​ച്ചി​ട്ടു​ണ്ട്. എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ഥി കെ.​എ​സ്. ഷൈ​ജു​വും പ്ര​ചാ​ര​ണ​ത്തി​ൽ സ​ജീ​വ​മാ​യി​രു​ന്നു. ട്വ​ൻ​റി20 സ്ഥാ​നാ​ർ​ഥി​യു​ൾ​പ്പെ​ടെ അ​ഞ്ച് സ്ഥാ​നാ​ർ​ഥി​ക​ൾ മ​ണ്ഡ​ല​ത്തി​ൽ​നി​ന്ന് ജ​ന​വി​ധി തേ​ടു​ന്നു​ണ്ട്.

2016ലെ ​വോ​ട്ടി​ങ് ശ​ത​മാ​നം-79.88

എ​സ്. ശ​ർ​മ(​സി.​പി.​എം)-68,526

പി.​ആ​ർ. സു​ഭാ​ഷ്(​കോ​ൺ)-49,173

കെ.​കെ. വാ​മ​ലോ​ച​ന​ൻ (ബി.​ഡി.​ജെ.​എ​സ്)-10,051

ഭൂ​രി​പ​ക്ഷം-19,353

അങ്കമാലിയിൽ ക​രു​ത്തരുടെ അ​ങ്കം

ക​രു​ത്ത​രാ​യ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പോ​രാ​ട്ടം​കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​ണ് ഇ​ക്കു​റി അ​ങ്ക​മാ​ലി. സി​റ്റി​ങ് എം.​എ​ൽ.​എ യു.​ഡി.​എ​ഫി​ലെ റോ​ജി എം. ​ജോ​ണും ജ​ന​താ​ദ​ൾ-​എ​സ് നേ​താ​വും മു​ൻ മ​ന്ത്രി​യു​മാ​യ അ​ഡ്വ. ജോ​സ് തെ​റ്റ​യി​ലും ത​മ്മി​ലാ​ണ് പോ​രാ​ട്ടം. മ​ണ്ഡ​ല​ത്തി​ലെ യു.​ഡി.​എ​ഫ് മേ​ൽ​ക്കൈ ത​ക​ർ​ക്കാ​ൻ കൈ​മെ​യ്മ​റ​ന്ന് അ​ധ്വാ​നി​ച്ചി​ട്ടു​ണ്ട് എ​ൽ.​ഡി.​എ​ഫ്. ഇ​ത് വോ​ട്ടാ​കു​മോ​യെ​ന്ന് ക​ണ്ട​റി​യ​ണം. അ​ഡ്വ. കെ.​വി. സാ​ബു​വാ​ണ് എ​ൻ.​ഡി.​എ​ക്കു​വേ​ണ്ടി മ​ത്സ​ര​ത്തി​നി​റ​ങ്ങി​യ​ത്. ഏ​ഴ് സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് ജ​ന​വി​ധി തേ​ടു​ന്ന​ത്.

2016ലെ ​വോ​ട്ടി​ങ് ശ​ത​മാ​നം-83.19

റോ​ജി എം. ​ജോ​ൺ(​കോ​ൺ)-66,666

ബെ​ന്നി മൂ​ഞ്ഞേ​ലി(​ജെ.​ഡി.​എ​സ്)-57,480

പി.​ജെ. ബാ​ബു(​കേ​ര​ള കോ​ൺ​ഗ്ര​സ്)-9014

ഭൂ​രി​പ​ക്ഷം-9186

ക​ച്ച​മു​റു​ക്കി​ കോ​ത​മം​ഗ​ലം

സി​റ്റി​ങ്​ എം.​എ​ൽ.​എ ആ​ൻ​റ​ണി ജോ​ണി​​ലൂ​ടെ സീ​റ്റ്​ നി​ല​നി​ർ​ത്താ​ൻ എ​ൽ.​ഡി.​എ​ഫ്​ ക​ച്ച​മു​റു​ക്കി​യ കോ​ത​മം​ഗ​ല​ത്ത് യു.​ഡി.​എ​ഫി​നാ​യി​ കേ​ര​ള കോ​ൺ​ഗ്ര​സ്​ ജോ​സ​ഫ്​ ഗ്രൂ​പ്പി​ലെ ഷി​ബു തെ​ക്കും​പു​റം കാ​ഴ്​​ച​വെ​ക്കു​ന്ന​ത്​ ശ​ക്ത​മാ​യ മ​ത്സ​രം. എ​ൻ.​ഡി.​എ​ക്കു​വേ​ണ്ടി ഷൈ​ന്‍ കെ. ​കൃ​ഷ്ണ​ന്‍, ട്വ​ൻ​റി20​യ​ു​ടെ ഡോ. ​ജോ ജോ​സ​ഫ്, എ​സ്.​ഡി.​പി.​ഐ​യു​ടെ ടി.​എം. മൂ​സ എ​ന്നി​വ​രും രം​ഗ​ത്ത്​ സ​ജീ​വം. പ​ള്ളി​ത്ത​ർ​ക്കം, ത​ങ്ക​ളം-​കാ​ക്ക​നാ​ട്​ നാ​ലു​വ​രി​പ്പാ​ത, ബൈ​പാ​സ്​ വി​ക​സ​നം എ​​ന്നി​വ​യൊ​ക്കെ പ്രാ​ദേ​ശി​ക​​ പ്ര​ചാ​ര​ണ വി​ഷ​യ​ങ്ങ​ളാ​ണ്.

2016 വോ​ട്ടി​ങ്​ ശ​ത​മാ​നം -80.53

ആ​ൻ​റ​ണി ജോ​ൺ (സി.​പി.​എം) -65,467

ടി.​യു. കു​രു​വി​ള (കേ​ര​ള കോ​ൺ.) -46,185

പി.​സി. സി​റി​യ​ക് (എ​ൻ.​ഡി.​എ)​ -12,926

ഭൂ​രി​പ​ക്ഷം -19,282

​മാ​റ്റം മ​ണ​ക്കാ​തെ പിറവം

യു.​ഡി.​എ​ഫി​െൻറ ഉ​റ​ച്ച മ​ണ്ഡ​ല​ത്തി​ൽ കേ​ര​ള കോ​ൺ​ഗ്ര​സ്​ -ജെ ​ലീ​ഡ​ർ സി​റ്റി​ങ്​ എം.​എ​ൽ.​എ അ​നൂ​പ് ജേ​ക്ക​ബ് മു​ന്നി​ൽ ത​ന്നെ. ഇ​ക്കു​റി കേ​ര​ള കോ​ൺ​ഗ്ര​സു​കാ​ർ ത​മ്മി​ലാ​ണ്​ മ​ത്സ​രം. കേ​ര​ള കോ​ൺ​ഗ്ര​സ്​ -എ​മ്മി​ലെ ഡോ. ​സി​ന്ധു​മോ​ൾ ജേ​ക്ക​ബ്​ പ്ര​ചാ​ര​ണ​ത്തി​ൽ എ​തി​രാ​ളി​ക്ക്​ ഒ​പ്പ​മു​ണ്ട്. എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ഥി എം. ​ആ​ശി​ഷ്, എ​സ്.​യു.​സി.​ഐ (സി)​യു​ടെ സി.​എ​ന്‍. മു​കു​ന്ദ​ന്‍ എ​ന്നി​വ​രും സാ​ന്നി​ധ്യം അ​റി​യി​ക്കു​ന്നു. മ​ണ്ഡ​ല​ത്തി​ലെ വി​ക​സ​നം ഉ​യ​ർ​ത്തി യു.​ഡി.​എ​ഫ്​ വോ​ട്ടു​ചോ​ദി​ക്കു​േ​മ്പാ​ൾ പാ​ർ​ട്ടി​യി​ലെ പി​ണ​ക്കം തീ​രാ​ത്ത നി​ല​യി​ലാ​ണ്​ കേ​ര​ള കോ​ൺ​ഗ്ര​സ്​ -എം.

2016 ​വോ​ട്ടി​ങ്​ ശ​ത​മാ​നം -80.60

അ​നൂ​പ്​ ജേ​ക്ക​ബ്​ (കേ​ര​ള കോ​ൺ. ജെ) -73,770

​എം.​ജെ. ജേ​ക്ക​ബ് (സി.​പി.​എം)​ -67,575

സി.​പി. സ​ത്യ​ൻ (ബി.​ഡി.​ജെ.​എ​സ്) -17,503

ഭൂ​രി​പ​ക്ഷം -6195

കൊച്ചി കായലിനരികെ മാ​മാ​ങ്കം

കൊ​ച്ചി പ​ല​പ്പോ​ഴും യു.​ഡി.​എ​ഫി​നെ തു​ണ​ച്ച മ​ണ്ഡ​ലം കൂ​ടി​യാ​ണ്. എ​ന്നാ​ൽ, ഇ​ക്കു​റി പോ​ര് മു​റു​കി. എ​ൽ.​ഡി.​എ​ഫി​െൻറ സ്ഥാ​നാ​ർ​ഥി സി​റ്റി​ങ് എം.​എ​ൽ.​എ കെ.​ജെ. മാ​ക്സി​യാ​ണ്. കൊ​ച്ചി ന​ഗ​ര​സ​ഭ മു​ന്‍ മേ​യ​ർ ടോ​ണി ച​മ്മ​ണി​യെ മ​ണ്ഡ​ലം പി​ടി​ക്കാ​ൻ യു.​ഡി.​എ​ഫ് രം​ഗ​ത്തി​റ​ക്കി​യ​തോ​ടെ പോ​രാ​ട്ടം വീ​റു​റ്റ​താ​യി. ബി.​ജെ.​പി സ്ഥാ​നാ​ർ​ഥി സി.​ജി. രാ​ജ​ഗോ​പാ​ൽ ശ​ക്ത​മാ​യി രം​ഗ​ത്തു​ണ്ട്. ഇ​ട​തു-​വ​ല​തു മു​ന്ന​ണി​ക​ൾ ത​മ്മി​ലു​ള്ള വോ​ട്ടി​െൻറ അ​ക​ലം ചെ​റു​താ​യ​തി​നാ​ൽ വീ ​ഫോ​ർ പീ​പ്പി​ൾ പാ​ർ​ട്ടി​യു​ടെ നി​പു​ൻ ചെ​റി​യാ​നും ട്വ​ൻ​റി20 സ്ഥാ​നാ​ർ​ഥി ഷൈ​നി ആ​ൻ​റ​ണി​യും പി​ടി​ക്കു​ന്ന വോ​ട്ടു​ക​ൾ മ​ണ്ഡ​ല​ത്തി​ൽ നി​ർ​ണാ​യ​ക​മാ​വും.

2016ലെ ​വോ​ട്ടി​ങ് ശ​ത​മാ​നം -72.35

കെ.​ജെ. മാ​ക്സി- 47,967

ഡൊ​മി​നി​ക് പ്ര​സ​േ​ൻ​റ​ഷ​ൻ- 46,881

പ്ര​വീ​ൺ ദാ​മോ​ദ​ര പ്ര​ഭു- 15,212

ഭൂ​രി​പ​ക്ഷം - 1,086

തൃ​പ്പൂ​ണി​ത്ത​ുറയിൽ ബ​ലാ​ബ​ലം

ആ​റു​ത​വ​ണ വീ​തം എ​ല്‍.​ഡി.​എ​ഫി​നെ​യും യു.​ഡി.​എ​ഫി​നെ​യും പി​ന്തു​ണ​ച്ച മ​ണ്ഡ​ല​മാ​ണ് തൃ​പ്പൂ​ണി​ത്ത​ുറ. തു​ട​ർ​ച്ച​യാ​യി അ​ഞ്ചു ത​വ​ണ യു.​ഡി.​എ​ഫി​െൻറ വി​ജ​യ​ക്കൊ​ടി പാ​റി​ച്ച കെ. ​ബാ​ബു​വി​നെ​യാ​ണ് ക​ഴി​ഞ്ഞ ത​വ​ണ എം. ​സ്വ​രാ​ജ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ബാ​ബു ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ തു​റു​പ്പ് ചീ​ട്ടാ​ക്കു​ന്ന​ത് ശ​ബ​രി​മ​ല​യാ​ണ്. ഇ​ത്ത​വ​ണ​ത്തെ ബി.​ജെ.​പി സ്ഥാ​നാ​ർ​ഥി ഡോ. ​കെ.​എ​സ്. രാ​ധാ​കൃ​ഷ്ണ​നാ​ണ്. ബി.​ജെ​പി പി​ടി​ക്കു​ന്ന വോ​ട്ടി​ൽ ഗ​ണ്യ​മാ​യി കു​റ​വ് സം​ഭ​വി​ച്ചാ​ൽ അ​ത് ബാ​ബു​വി​ന് തു​ണ​യാ​വു​മെ​ന്നാ​ണ് യു.​ഡി.​എ​ഫ് ക​ണ​ക്കു​കൂ​ട്ട​ൽ. അ​തി​നാ​ൽ മ​ത്സ​രം ക​ടു​ക്കും.

2016ലെ ​വോ​ട്ടി​ങ് ശ​ത​മാ​നം -78.03

എം. ​സ്വ​രാ​ജ് - 62,697

കെ. ​ബാ​ബു - 58,230

പ്ര​ഫ. തു​റ​വൂ​ർ വി​ശ്വം​ഭ​ര​ൻ- 29,843

ഭൂ​രി​പ​ക്ഷം - 4,467

ആലുവ കോട്ട കാക്കാൻ

യു.​ഡി.​എ​ഫിെൻറ ഉ​റ​ച്ച​കോ​ട്ട​യാ​യ ആ​ലു​വ ഇ​ക്കു​റി വീ​റു​റ്റ പോ​രാ​ട്ട​ത്തി​നാ​ണ് സാ​ക്ഷ്യം​വ​ഹി​ക്കു​ന്ന​ത്. യു.​ഡി.​എ​ഫിെൻറ അ​ൻ​വ​ർ സാ​ദ​ത്തി​നെ​തി​രെ എ​ൽ.​ഡി.​എ​ഫ് സ്വ​ത​ന്ത്ര​സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കു​ന്ന​ത് പു​തു​മു​ഖ​മാ​യ ഷെ​ൽ​ന നി​ഷാ​ദാ​ണ്. ആ​ദ്യ​ഘ​ട്ടം മു​ത​ൽ അ​ൻ​വ​ർ സാ​ദ​ത്തി​ന് മേ​ൽ​ൈ​ക്ക​യു​ണ്ട്. ഇ​ത് പ്ര​ചാ​ര​ണം​കൊ​ണ്ട് മ​റി​ക​ട​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ഷെ​ൽ​ന. കോ​ള​നി​ക​ൾ ഉ​ൾ​പ്പെ​ടെ മ​ണ്ഡ​ല​ത്തിെൻറ മു​ക്കി​ലും മൂ​ല​യി​ലും​വ​രെ ഷെ​ൽ​ന എ​ത്തി. ബി.​ജെ.​പി​യു​ടെ എം.​എ​ന്‍. ഗോ​പി​യും ശ​ക്ത​മാ​യു​ണ്ട്. വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി​യു​ടെ കെ.​എം. ഷെ​ഫ്റി​നും ഇ​വി​ടെ മ​ത്സ​ര രം​ഗ​ത്ത് സാ​ന്നി​ധ്യം അ​റി​യി​ച്ചി​ട്ടു​ണ്ട്. എ​ട്ട് സ്ഥാ​നാ​ർ​ഥി​ക​ളാ​ണു​ള്ള​ത്.

2016ലെ ​വോ​ട്ടി​ങ് ശ​ത​മാ​നം-83.21

അ​ൻ​വ​ർ സാ​ദ​ത്ത്(​കോ​ൺ) -69,568

അ​ഡ്വ. വി. ​സ​ലീം(​സി.​പി.​എം) -50,733

ല​ത ഗം​ഗാ​ധ​ര​ൻ(​ബി.​ജെ.​പി)-19,349

ഭൂ​രി​പ​ക്ഷം-18,835

കു​ന്ന​ത്തു​നാ​ട്​ മ​ണ്ഡ​ല​ത്തി​ൽ മ​ത്സ​രം ഹൈ​വോ​ൾ​ട്ടി​ൽ

ര​ണ്ടു​ത​വ​ണ​യാ​യി വി.​പി. സ​ജീ​ന്ദ്ര​ൻ വി​ജ​യി​ക്കു​ന്ന കു​ന്ന​ത്തു​നാ​ട്​ മ​ണ്ഡ​ല​ത്തി​ൽ ഇ​ക്കു​റി മ​ത്സ​രം ഹൈ​വോ​ൾ​ട്ടി​ൽ. യു.​ഡി.​എ​ഫി​നൊ​പ്പം എ​ൽ.​ഡി.​എ​ഫ്​ സ്ഥാ​നാ​ർ​ഥി പി.​വി. ശ്രീ​നി​ജി​നും ട്വ​ൻ​റി20 സ്ഥാ​നാ​ർ​ഥി ഡോ. ​സു​ജി​ത്ത്​ പി. ​സു​രേ​ന്ദ്ര​നും പ്ര​ചാ​ര​ത്തി​ൽ ഒ​പ്പ​ത്തി​നൊ​പ്പം. എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ഥി രേ​ണു സു​രേ​ഷ്, എ​സ്.​ഡി.​പി.​ഐ സ്ഥാ​നാ​ർ​ഥി കൃ​ഷ്​​ണ​ൻ എ​ര​ഞ്ഞി​ക്ക​ൽ എ​ന്നി​വ​രും രം​ഗ​ത്ത്​ സ​ജീ​വം. ട്വ​ൻ​റി20 എ​ത്ര വോ​ട്ട്​ പി​ടി​ക്കും എ​ന്ന​ത്​ മ​ണ്ഡ​ല​ത്തി​ലെ പ്ര​ധാ​ന രാ​ഷ്​​ട്രീ​യ ച​ർ​ച്ചാ​വി​ഷ​യം കൂ​ടി​യാ​ണ്. ഇ​ത്​ പ്ര​ധാ​ന മു​ന്ന​ണി​ക​ളു​ടെ വി​ജ​യ​ത്തെ ബാ​ധി​ക്കു​ക​യും ചെ​യ്യും.

2016ലെ ​വോ​ട്ടി​ങ് ശ​ത​മാ​നം -85.94

വി.​പി. സ​ജീ​ന്ദ്ര​ൻ (കോ​ൺ) -65,445

ഷി​ജി ശി​വ​ജി (സി.​പി.​എം) -62,766

തു​റ​വൂ​ർ സു​രേ​ഷ്​ (ബി.​ജെ.​പി) -16,459

ഭൂ​രി​പ​ക്ഷം -2679

എറണാകുളം വ​ല​ത്തോ ഇ​ട​ത്തോ?

സം​സ്ഥാ​ന​ത്ത് യു.​ഡി.​എ​ഫി​ന്​ വ​ന്‍വീ​ഴ്ച നേ​രി​ട്ട​പ്പോ​ൾ​പോ​ലും ര​ക്ഷി​ച്ച മ​ണ്ഡ​ല​ങ്ങ​ളി​ല്‍ ഒ​ന്നാ​ണ് എ​റ​ണാ​കു​ളം. അ​തി​നാ​ൽ, യു.​ഡി.​എ​ഫി​െൻറ ഉ​റ​ച്ച കോ​ട്ട പി​ടി​ച്ചെ​ടു​ക്കാ​നാ​ണ് എ​ൽ.​ഡി.​എ​ഫ് പു​സ്ത​ക പ്ര​സാ​ധ​ന​ക​നാ​യ ഷാ​ജി ജോ​ർ​ജി​നെ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യി രം​ഗ​ത്തി​റ​ക്കി​യ​ത്.

യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി സി​റ്റി​ങ് എം.​എ​ൽ.​എ​യാ​യ ടി.​ജെ. വി​നോ​ദാ​ണ്. ജ​ന​ങ്ങ​ൾ​ക്ക് സു​പ​രി​ചി​ത​നാ​യ വി​നോ​ദും സാം​സ്കാ​രി​ക മു​ഖ​മാ​യ ഷാ​ജി​യും ത​മ്മി​ലാ​ണ് പ്ര​ധാ​ന മ​ത്സ​രം. എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ഥി പ​ത്ജ എ​സ്. മേ​നോ​ൻ, വീ ​ഫോ​ർ പീ​പ്പി​ൽ പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി സു​ജി​ത് സി. ​സു​കു​മാ​ര​ൻ, ട്വ​ൻ​റി20 സ്ഥാ​നാ​ർ​ഥി പ്ര​ഫ. ലെ​സ്​​ലി പ​ള്ള​ത്ത് തു​ട​ങ്ങി​യ​വ​ർ പി​ടി​ക്കു​ന്ന വോ​ട്ടു​ക​ൾ വി​ജ​യം നി​ശ്ച​യി​ക്കും.

2019 ഉപതെരഞ്ഞെടുപ്പ്​ ഫലം

ടി.​ജെ. വി​നോ​ദ് - 37,891

മ​നു റോ​യ് -34,141

സി.​ജി. രാ​ജ​ഗോ​പാ​ൽ- 13,351

ഭൂ​രി​പ​ക്ഷം - 3750

തൃ​ക്കാ​ക്ക​ര​യിൽ ഉ​ദ്വേ​ഗ​ജ​ന​ക​ം ഏറ്റുമുട്ടൽ

പ്ര​ഫ​ഷ​ന​ലി​സ്​​റ്റാ​യ പു​തു​മു​ഖ​ത്തെ ക​ള​ത്തി​ലി​റ​ക്കി​യ എ​ൽ.​ഡി.​എ​ഫിെൻറ പ​രീ​ക്ഷ​ണം ഫ​ലം കാ​ണു​മോ​യെ​ന്ന​താ​ണ് തൃ​ക്കാ​ക്ക​ര​യെ ഉ​ദ്വേ​ഗ​ജ​ന​ക​മാ​ക്കു​ന്ന​ത്. യു.​ഡി.​എ​ഫ് സി​റ്റി​ങ് എം.​എ​ൽ.​എ പി.​ടി. തോ​മ​സി​നോ​ടു​ള്ള ഏ​റ്റു​മു​ട്ട​ലി​ൽ എ​ൽ.​ഡി.​എ​ഫ് ഒ​പ്പ​ത്തി​നൊ​പ്പ​മു​ണ്ട്. ബ​ലാ​ബ​ല​മാ​ണ് മ​ത്സ​ര​മെ​ങ്കി​ലും മ​ണ്ഡ​ല​ത്തെ വീ​ണ്ടും അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന​തിെൻറ ആ​നു​കൂ​ല്യം പി.​ടി. തോ​മ​സി​നു​ണ്ട്. ഡോ​ക്ട​റാ​യ ജെ. ​ജേ​ക്ക​ബ് മ​ണ്ഡ​ല​ത്തി​ൽ സ​ജീ​വ​മാ​യി പ്ര​ചാ​ര​ണം ന​ട​ത്തി. ഇ​വി​ടെ എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ഥി​യാ​യ എ​സ്. സ​ജി പി​ടി​ക്കു​ന്ന വോ​ട്ടും നി​ർ​ണാ​യ​ക​മാ​ണ്. ഇ​ര​ട്ടി​യി​ല​ധി​കം വ​ർ​ധി​ച്ച ബി.​ജെ.​പി വോ​ട്ടി​ൽ ഇ​ക്കു​റി​യും സ​മാ​ന വ​ർ​ധ​ന​യു​ണ്ടാ​യാ​ൽ ഇ​രു​മു​ന്ന​ണി​ക്കും വി​യ​ർ​പ്പൊ​ഴു​ക്കേ​ണ്ടി​വ​രും. മ​ണ്ഡ​ല​ത്തി​ൽ ട്വ​ൻ​റി20​ക്കും സ്വാ​ധീ​ന​മു​ണ്ട്. ഡോ. ​ടെ​റി തോ​മ​സാ​ണ് അ​വ​ർ​ക്കു​വേ​ണ്ടി മ​ത്സ​രി​ക്കു​ന്ന​ത്. 10 സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് ജ​ന​വി​ധി തേ​ടു​ന്ന​ത്.

2016ലെ ​വോ​ട്ടി​ങ് ശ​ത​മാ​നം-74.68

അ​ഡ്വ. പി.​ടി. തോ​മ​സ് (കോ​ൺ)-61,451

ഡോ. ​സെ​ബാ​സ്​​റ്റ്യ​ൻ പോ​ൾ(​സി.​പി.​എം)-49,455

എ​സ്. സ​ജി(​ബി.​ജെ.​പി)-21,247

ഭൂ​രി​പ​ക്ഷം- 11,996

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ernakulam Newsassembly election 2021
News Summary - Competition is sure to make the country better; Through the political atmosphere in the constituencies of Ernakulam ....
Next Story