Begin typing your search above and press return to search.
exit_to_app
exit_to_app
ഭായിമാർ ഫ്ലക്​സ്​ വെക്കും, ജീവനക്കാർ വീടുകയറും..ട്വൻറി20ക്ക്​ തെരഞ്ഞെടുപ്പും   ജോലിതന്നെ
cancel

കൊ​ച്ചി: ​ഫ്ല​ക്​​​സും ബോ​ർ​ഡും വെ​ക്കാ​ൻ 'ഭാ​യി'​മാ​ർ. വീ​ടു​ക​ളി​ൽ ക​യ​റി​യി​റ​ങ്ങാ​ൻ പ്ര​ത്യേ​കം ക​മ്പ​നി ജീ​വ​ന​ക്കാ​രും. ഏ​ത്​ മ​ണ്ഡ​ല​ത്തി​​ലും ബൈ​ക്ക്​ റാ​ലി ന​ട​ത്താ​ൻ സ​ജ്ജ​മാ​യി യു​വ​നി​ര.

എ​ല്ലാ​വ​രും ധ​രി​ക്കു​ക മു​ന്നി​ൽ ട്വ​ൻ​റി20​യെ​ന്നും പി​ന്നി​ൽ ചി​ഹ്ന​മാ​യ പൈ​നാ​പ്പി​ളും പ​തി​ച്ച ടീ ​ഷ​ർ​ട്ടു​ക​ൾ. കോ​ർ​പ​റേ​റ്റ്​ ചി​ട്ട​വ​ട്ട​ങ്ങ​ൾ​ക്ക്​ അ​നു​സ​രി​ച്ച ഇ​വ​ൻ​റ്​ മാ​നേ​ജ്​​മെൻറാ​ണ്​ കി​ഴ​ക്ക​മ്പ​ലം ട്വ​ൻ​റി20 രാ​ഷ്​​ട്രീ​യ പാ​ർ​ട്ടി​ക്ക്​ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ചാ​ര​ണം.

എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ ഇ​ട​തു​വ​ല​ത്​ മു​ന്ന​ണി​ക​ൾ​ക്ക്​ ഒ​പ്പം​ത​ന്നെ പ്ര​ചാ​ര​ണ​ത്തി​ൽ സ​ജീ​വ​മാ​ണ്​ ട്വ​ൻ​റി20. കി​ഴ​ക്ക​മ്പ​ലം, കു​ന്ന​ത്തു​നാ​ട്​, മ​ഴു​വ​ന്നൂ​ർ, ഐ​ക്ക​ര​നാ​ട്​ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ മാ​ത്ര​മാ​ണ്​ പാ​ർ​ട്ടി​ക്ക്​ ഭ​ര​ണ​മെ​ങ്കി​ലും എ​ട്ട്​ മ​ണ്ഡ​ല​ങ്ങ​ളി​ൽ മ​ത്സ​രി​ക്കു​ന്നു​ണ്ട്. സ്വ​ന്തം ശ​ക്തി​കേ​ന്ദ്ര​മാ​യ കി​ഴ​ക്ക​മ്പ​ലം ഉ​ൾ​ക്കൊ​ള്ളു​ന്ന കു​ന്ന​ത്തു​നാ​ട്​ മ​ണ്ഡ​ല​ത്തി​ലാ​ണ്​ പ്ര​ധാ​ന ശ്ര​ദ്ധ.

മ​ണ്ഡ​ല​ത്തി​ലെ എ​ട്ട്​ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ നാ​ലും ട്വ​ൻ​റി20​യു​ടെ ഭ​ര​ണ​ത്തി​ൽ. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ട്വ​ൻ​റി20 കു​ന്ന​ത്തു​നാ​ട് മ​ണ്ഡ​ല​ത്തി​ൽ നേ​ടി​യ​ത്​ 39,164 വോ​ട്ടാ​ണ്. അ​ത്​ നി​ല​നി​ർ​ത്തി എ​ത്ര​ത്തോ​ളം അ​ധി​ക​വോ​ട്ടു​ക​ൾ പി​ടി​ക്കാ​ൻ ക​ഴി​യു​മെ​ന്ന​തി​ലാ​ണ്​ പാ​ർ​ട്ടി​യു​ടെ ശ്ര​ദ്ധ.

വീ​ടു​ക​യ​റാ​ൻ ടാ​ർ​ജ​റ്റ്​

കോ​ത​മം​ഗ​ലം, മൂ​വാ​റ്റു​പു​ഴ, പെ​രു​മ്പാ​വൂ​ർ, വൈ​പ്പി​ൻ, കൊ​ച്ചി, എ​റ​ണാ​കു​ളം, തൃ​ക്കാ​ക്ക​ര മ​ണ്ഡ​ല​ങ്ങ​ളാ​ണ്​ ട്വ​ൻ​റി20 മ​ത്സ​രി​ക്കു​ന്ന മ​റ്റി​ട​ങ്ങ​ൾ. മ​ണ്ഡ​ല​ങ്ങ​ളി​ൽ ഓ​രോ​ന്നി​ലും ദി​നം​പ്ര​തി 2500 മു​ത​ൽ 3000 വീ​ടു​ക​ൾ വ​രെ ക​യ​റി​യി​റ​ങ്ങി പാ​ർ​ട്ടി ആ​ശ​യം പ്ര​ച​രി​പ്പി​ക്കാ​ൻ കി​ഴ​ക്ക​മ്പ​ല​ത്തു​നി​ന്ന്​ കി​റ്റെ​ക്​​സ്​ ക​മ്പ​നി​യു​ടെ ബ​സു​ക​ളി​ൽ ആ​ളെ ഇ​റ​ക്കു​ന്നു​ണ്ട്.

ഓ​രോ​രു​ത്ത​രും ടാ​ർ​ജ​റ്റ്​ അ​ടി​സ്ഥാ​ന​ത്തി​ൽ വീ​ടു​ക​ളി​ൽ ക​യ​റി നോ​ട്ടീ​സ്​ ന​ൽ​കും. ന​ട്ടു​ച്ച​ക്ക്​ ​ട്വ​ൻ​റി20 ടീ ​ഷ​ർ​ട്ടും ധ​രി​ച്ച്​ വീ​ടു​ക​ളി​ൽ ക​യ​റി​യി​റ​ങ്ങു​ന്ന പ്രാ​യ​മാ​യ ക​മ്പ​നി തൊ​ഴി​ലാ​ളി​ക​ളു​ടെ വി​ഡി​യോ നാ​ട്ടു​കാ​ർ പ​ക​ർ​ത്തി​യ​ത്​ അ​ടു​ത്തി​ടെ വാ​ട്​​സ്​​ആ​പ്​ ഗ്രൂ​പ്പു​ക​ളി​ൽ വൈ​റ​ലാ​ണ്.

ട്വ​ൻ​റി20 ആ​ശ​യം പ്ര​ച​രി​പ്പി​ക്കു​ന്ന വീ​ടു​ക​ളി​ൽ 80 ശ​ത​മാ​ന​വും ത​ങ്ങ​ൾ​ക്ക്​ അ​നു​കൂ​ല​മാ​ണെ​ന്ന്​ അ​വ​കാ​ശ​പ്പെ​ടു​ന്നു, പാ​ർ​ട്ടി പ്ര​സി​ഡ​ൻ​റ്​ സാ​ബു എം. ​ജേ​ക്ക​ബ്.

ഏ​തു​മു​ന്ന​ണി​യോ​ടും കി​ട​പി​ടി​ക്കും

കേ​ര​ള​ത്തി​ലെ ചു​വ​രെ​ഴു​ത്തു​ക​ളി​ൽ​നി​ന്ന്​ വ്യ​ത്യ​സ്​​ത​മാ​ണ്​ ട്വ​ൻ​റി20​യു​ടേ​ത്. പ്ര​ത്യേ​കം ഡി​സൈ​ൻ ചെ​യ്​​ത ക​മ്പ​നി പ​ര​സ്യം​പോ​ലു​ള്ള ചു​വ​രെ​ഴു​ത്തു​ക​ൾ. ഫ്ല​ക്​​സു​ക​ളി​ൽ സ്ഥാ​നാ​ർ​ഥി​യു​ടെ പേ​രി​നേ​ക്കാ​ൾ ചി​ഹ്ന​മാ​യ പൈ​നാ​പ്പി​ളാ​ണ്​ ക​ണ്ണി​ൽ പ​തി​യു​ക.

ട്വ​ൻ​റി20 ജ​യി​ക്കു​മെ​ന്ന്​ 'കാ​തോ​ടു​കാ​ത്​' പ്ര​ചാ​ര​ണ​മാ​ണ്​ പാ​ർ​ട്ടി​യു​െ​ട തു​റു​പ്പു​ചീ​ട്ട്. വോ​ട്ട്​ ചെ​യ്യു​ന്ന കു​ടും​ബ​ങ്ങ​ൾ​ക്ക്​ കി​ഴ​ക്ക​മ്പ​ലം ഭ​ക്ഷ്യ​സു​ര​ക്ഷ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ​നി​ന്ന്​ വി​ല​ക്കു​റ​വി​ൽ സാ​ധ​ന​ങ്ങ​ൾ ല​ഭി​ക്കാ​ൻ ഡി​സ്​​കൗ​ണ്ട്​ കാ​ർ​ഡു​ക​ൾ ന​ൽ​കു​മെ​ന്നാ​ണ്​ വാ​ഗ്​​ദാ​നം. അ​തി​ൽ വീ​ഴാ​ത്ത​വ​രോ​ട്​ 'ഒ​രു​വ​ട്ടം വോ​ട്ട്​ ചെ​യ്യൂ, പ്ര​തീ​ക്ഷ​െ​ക്കാ​ത്ത്​ പ്ര​വ​ർ​ത്തി​ച്ചി​ല്ലെ​ങ്കി​ൽ അ​ടു​ത്ത ത​വ​ണ തോ​ൽ​പി​ച്ചോ​ളൂ' എ​ന്ന്​ സെൻറി​മെൻറ​ൽ ഡ​യ​ലോ​ഗ്​.

വി ​ഫോ​ർ കൊ​ച്ചി, 'കേ​ര​ള'​യാ​യി

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കൊ​ച്ചി കോ​ർ​പ​റേ​ഷ​നി​ൽ മ​ത്സ​രി​ച്ച വി ​ഫോ​ർ കൊ​ച്ചി സം​ഘ​ട​ന 59 ഡി​വി​ഷ​നു​ക​ളി​ൽ​നി​ന്നാ​യി നേ​ടി​യ​ത്​ 10.2 ശ​ത​മാ​നം വോ​ട്ടാ​ണ് (22,009‬ വോ​ട്ടു​ക​ൾ). കോ​ർ​പ​റേ​ഷ​നി​ലെ വി​ക​സ​ന മു​ര​ടി​പ്പാ​ണ്​ വി ​ഫോ​ർ കൊ​ച്ചി​യു​ടെ രൂ​പ​വ​ത്​​ക​ര​ണ​ത്തി​ന്​ പി​ന്നി​ൽ.

അ​തേ സം​ഘ​ട​ന പേ​രു​മാ​റ്റി 'വി ​ഫോ​ർ കേ​ര​ള' എ​ന്നാ​ക്കി​യാ​ണ്​ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന​ത്. ​കൊ​ച്ചി മ​ണ്ഡ​ല​ത്തി​ൽ പാ​ർ​ട്ടി സ്ഥാ​പ​ക​ൻ നി​പു​ൺ ചെ​റി​യാ​നാ​ണ്​ സ്ഥാ​നാ​ർ​ഥി.

2016ൽ 1086 ​വോ​ട്ടി​െൻറ മാ​ത്രം ഭൂ​രി​പ​ക്ഷ​മാ​ണ്​ ഇ​വി​ടെ ഇ​ട​തു​മു​ന്ന​ണി​ക്ക്​ നേ​ടാ​നാ​യ​ത്. ട്വ​ൻ​റി20, വി​ഫോ​ർ കേ​ര​ള എ​ന്നി​വ പി​ടി​ക്കു​ന്ന വോ​ട്ടു​ക​ൾ ആ​ർ​ക്ക്​ ദോ​ഷ​മാ​കു​െ​മ​ന്ന​താ​ണ്​ മ​ണ്ഡ​ല​ങ്ങ​ളി​ലെ സ​സ്​​പെ​ൻ​സ്.

Show Full Article
TAGS:assembly election 2021 twenty20 Twenty20 Kizhakkambalam 
News Summary - Elections is work itself for Twenty20
Next Story