Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightElectionschevron_rightAssembly Electionschevron_rightKeralachevron_rightപ്രചാരണം...

പ്രചാരണം സമാപിക്കുന്നത്​ ഏ​പ്രി​ൽ നാ​ലി​ന്​ വൈ​കീ​ട്ട്​ ഏ​ഴി​ന്​

text_fields
bookmark_border
പ്രചാരണം സമാപിക്കുന്നത്​ ഏ​പ്രി​ൽ നാ​ലി​ന്​ വൈ​കീ​ട്ട്​ ഏ​ഴി​ന്​
cancel

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​ര​സ്യ​പ്ര​ചാ​ര​ണ​ത്തി​ന്​ സ​മാ​പ​നം കു​റി​ക്കു​ന്ന​ത്​ ഏ​പ്രി​ൽ നാ​ലി​ന്​ വൈ​കീ​ട്ട്​ ഏ​ഴി​നാ​യി​രി​ക്കും. ​നേ​ര​േ​ത്ത അ​ഞ്ച്​ മ​ണി​ക്ക്​ വോ​െ​ട്ട​ടു​പ്പ്​ പൂ​ർ​ത്തി​യാ​കു​മെ​ന്ന​തി​നാ​ൽ പ്ര​ചാ​ര​ണ​സ​മാ​പ​ന​വും അ​ഞ്ചി​നാ​യി​രു​ന്നു. ഇ​ത്​ പി​ന്നീ​ട്​ വോ​െ​ട്ട​ടു​പ്പ്​ ആ​റ്​ വ​രെ​യാ​ക്കി​യ​പ്പോ​ൾ ഒ​രു​മ​ണി​ക്കൂ​ർ കൂ​ടി നീ​ട്ടി.

ഇ​ക്കു​റി വോ​െ​ട്ട​ടു​പ്പ്​ പൂ​ർ​ത്തി​യാ​കു​ന്ന​ത്​ വൈ​കീ​ട്ട്​ ഏ​ഴി​നാ​ണ്. ഇ​തോ​ടെ പ്ര​ചാ​ര​ണം സ​മാ​പി​ക്കു​ന്ന​തും ഞാ​യ​റാ​ഴ്​​ച ഏ​ഴ്​ മ​ണി​യി​േ​ല​ക്ക്​ ക​മീ​ഷ​ൻ നീ​ട്ടു​ക​യാ​യി​രു​ന്നു. 1951ലെ ​ജ​ന​പ്രാ​തി​നി​ധ്യ​നി​യ​മ​ത്തി​ലെ സെ​ക്​​ഷ​ൻ 126(1) പ്ര​കാ​രം െത​ര​ഞ്ഞെ​ടു​പ്പ് പ​ര​സ്യ പ്ര​ചാ​ര​ണം ​വോ​െ​ട്ട​ടു​പ്പ്​ പൂ​ർ​ത്തി​യാ​കു​ന്ന​തി​ന് 48 മ​ണി​ക്കൂ​ർ മു​മ്പ് അ​വ​സാ​നി​പ്പി​ക്ക​ണം.

ന​ക്‌​സ​ലൈ​റ്റ് ബാ​ധി​ത മേ​ഖ​ല​ക​ളി​ൽ (ഒ​മ്പ​ത് മ​ണ്ഡ​ല​ങ്ങ​ളി​ൽ) വൈ​കീ​ട്ട് ആ​റി​ന്​ പ്ര​ചാ​ര​ണം അ​വ​സാ​നി​ക്കും.

പ​ര​സ്യ​പ്ര​ചാ​ര​ണം അ​വ​സാ​നി​ച്ച ശേ​ഷം പൊ​തു​യോ​ഗ​ങ്ങ​ൾ, പ്ര​ക​ട​ന​ങ്ങ​ൾ, രാ​ഷ്​​ട്രീ​യ ആ​ഭി​മു​ഖ്യ ക​ലാ​പ​രി​പാ​ടി​ക​ൾ തു​ട​ങ്ങി​യ​വും പാ​ടി​ല്ല. ടെ​ലി​വി​ഷ​നി​ലും ഇ​ല​ക്ട്രോ​ണി​ക് മാ​ധ്യ​മ​ങ്ങ​ളി​ലും രാ​ഷ്​​ട്രീ​യ പ്ര​ചാ​ര​ണ​ങ്ങ​ളും ന​ട​ത്താ​ൻ പാ​ടി​ല്ല.

ഇ​ത്​ ലം​ഘി​ക്കു​ന്ന​വ​ർ​ക്ക് ര​ണ്ട് വ​ർ​ഷം വ​രെ ത​ട​വോ പി​ഴ​യോ ര​ണ്ടും കൂ​ടി​യോ ല​ഭി​ക്കും.

ഇ​ക്കാ​ല​യ​ള​വി​ൽ അ​ച്ച​ടി​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കാ​നു​ദ്ദേ​ശി​ക്കു​ന്ന രാ​ഷ്​​ട്രീ​യ പ​ര​സ്യ​ങ്ങ​ൾ​ക്ക് ​െത​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​െൻറ മീ​ഡി​യ സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ ആ​ൻ​ഡ്​​ മോ​ണി​റ്റ​റി​ങ്​ ക​മ്മി​റ്റി​യു​ടെ മു​ൻ​കൂ​ർ അ​നു​മ​തി നേ​ട​ണ​മെ​ന്നും മു​ഖ്യ​െ​ത​ര​ഞ്ഞെ​ടു​പ്പ് ഓ​ഫി​സ​ർ അ​റി​യി​ച്ചു.

Show Full Article
TAGS:assembly election 2021 election campaign 
News Summary - election campaigning ends on april fourth evening seven
Next Story