അടിമാലി: കിടപ്പിലാണെങ്കിലും ഷിബു വോട്ട് മുടക്കിയില്ല. ആടിന് തീറ്റക്കായി പ്ലാവില്‍ കയറി ഇലവെട്ടുന്നതിനിടെ വീണ് പരിക്കേറ്റ് 26 വര്‍ഷമായി കിടപ്പിലായ മാങ്കുളം മുനിപ്പാറ ചക്കാനികുന്നേല്‍ ഷിബുവാണ് (40) വോട്ട് ചെയ്യാൻ എത്തിയത്.
അയല്‍വാസികളുടെ സഹായത്തോടെ പോളിങ് സ്റ്റേഷനിലേക്ക് എടുത്തുകൊണ്ടുവരുകയായിരുന്നു. 14ാം വയസ്സിലാണ് ഷിബുവിന് പരിക്കേറ്റത്.
സുഷുമ്ന നാഡികള്‍ തകര്‍ന്നതിനാലാണ് എഴുന്നേറ്റ് ഇരിക്കാൻപോലും കഴിയാതായത്. വയോധികയായ മാതാവ് മാത്രമാണ് ഷിബുവിന് തുണ. കാര്യമായി സര്‍ക്കാര്‍ സഹായമൊന്നും ലഭിച്ചിട്ടില്ല.