Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightElectionschevron_rightAssembly Electionschevron_rightKeralachevron_rightവെയിലേറ്റ് വാടില്ല ഈ...

വെയിലേറ്റ് വാടില്ല ഈ ആവേശം

text_fields
bookmark_border
k rajan campaign
cancel
camera_alt

ഒല്ലൂർ മ​ണ്ഡ​ലം എൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി കെ.രാജന് കണ്ണാറയിൽ നൽകിയ സ്വീകരണം

കെ. ജയശങ്കര്‍

കു​ന്നം​കു​ളം: നി​യോ​ജ​ക മ​ണ്ഡ​ലം യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി കെ. ​ജ​യ​ശ​ങ്ക​ര്‍ ജ​ന്മ​നാ​ടാ​യ കാ​ട്ട​കാ​മ്പാ​ല്‍ പ​ഞ്ചാ​യ​ത്തി​ല്‍ പ​ര്യ​ട​നം ന​ട​ത്തി. കാ​ട്ട​കാ​മ്പാ​ല്‍ ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ല്‍ ദ​ര്‍ശ​നം ന​ട​ത്തി​യാ​യി​രു​ന്നു തു​ട​ക്കം. ചി​റ​ക്ക​ല്‍ സെൻറ​റി​ല്‍നി​ന്ന് ആ​രം​ഭി​ച്ച പ​ര്യ​ട​നം ന്യൂ​ന​പ​ക്ഷ സെ​ല്‍ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഉ​മ്മ​ര്‍ ക​ട​ങ്ങോ​ട് ഉ​ദ്ഘാ​ട​നം ചെ​യ്തു.

​െത​ര​ഞ്ഞെ​ടു​പ്പ്​ ക​മ്മി​റ്റി ചെ​യ​ര്‍മാ​ന്‍ എം.​എ​സ്. മ​ണി​ക​ണ്ഠ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി.​സി. ല​ത്തീ​ഫ്, വി.​ആ​ര്‍. സ​ജി​ത്ത്, ഇ.​എം. കു​ഞ്ഞു​മോ​ള്‍ ഹാ​ജി, വി​ല്‍സ​ണ്‍ പാ​ലാ​ട്ടു​മു​റി, എ​ന്‍.​എം. റ​ഫീ​ഖ്, കെ.​എ. മു​ര​ളീ​ധ​ര​ന്‍, അ​ബ്​​ദു​ല്‍ മ​ജീ​ദ്, എം.​എം. അ​ലി, ജി​ഷാ​ര്‍ കോ​ട്ടോ​ല്‍ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ പ​ര്യ​ട​നം ന​ട​ത്തി​യ ശേ​ഷം കോ​ട്ടോ​ലി​ല്‍ സ​മാ​പി​ച്ചു. ജ​യ​ശ​ങ്ക​റിെൻറ ഇ​ള​യ മ​ക​നും മൂ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യു​മാ​യ അ​ര്‍ജു​നും രം​ഗ​ത്തു​ണ്ടാ​യി​രു​ന്നു.

എ.സി. മൊയ്​തീൻ

വേ​ലൂ​ർ: എ​ൽ.​ഡി.​എ​ഫ് വെ​ള്ളാ​റ്റ​ഞ്ഞൂ​ർ ലോ​ക്ക​ൽ ക​മ്മി​റ്റി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യും പൊ​തു​സ​മ്മേ​ള​ന​വും പു​ലി​യ​ന്നൂ​രി​ൽ ന​ട​ന്നു. എ​ൻ.​സി.​പി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ൻ​റ്​ പി.​കെ. രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്​​തു.

കെ.​വി. ഫ്രാ​ൻ​സി​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്ഥാ​നാ​ർ​ഥി എ.​സി. മൊ​യ്​​തീ​ൻ, വി.​പി. തോ​മ​സ്, ആ​ർ. സ​തീ​ഷ്, ഇ.​എ. ദി​ന​മ​ണി, എം.​എ​ൻ. സ​ത്യ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. എ​ൽ.​ഡി.​എ​ഫ് വേ​ലൂ​ർ ലോ​ക്ക​ൽ ക​മ്മി​റ്റി റാ​ലി​യും പൊ​തു​യോ​ഗ​വും ന​ട​ത്തി. സി.​പി.​എം. സം​സ്ഥാ​ന ക​മ്മ​റ്റി അം​ഗം എ​ൻ.​ആ​ർ. ബാ​ല​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ഡ്വ. സി.​കെ. കു​ഞ്ഞി​പ്പൊ​റി​ഞ്ചു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ട​ങ്ങോ​ട് ലോ​ക്ക​ൽ ക​മ്മി​റ്റി റാ​ലി സി.​പി.​ഐ സം​സ്ഥാ​ന നി​ർ​വാ​ഹ​ക സ​മി​തി അം​ഗം രാ​ജാ​ജി മാ​ത്യു തോ​മ​സ് ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. ടി.​പി. ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

എ​രു​മ​പ്പെ​ട്ടി: കു​ന്നം​കു​ളം മ​ണ്ഡ​ല​ത്തി​ലെ എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി എ.​സി. മൊ​യ്തീ​ൻ എ​രു​മ​പ്പെ​ട്ടി, ക​ട​ങ്ങോ​ട്, വേ​ലൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ര​ണ്ടാം​ഘ​ട്ട പ​ര്യ​ട​നം പൂ​ർ​ത്തി​യാ​ക്കി. എ​രു​മ​പ്പെ​ട്ടി പ​ഞ്ചാ​യ​ത്തി​ലെ കൊ​ടു​മ്പി​ൽ​നി​ന്ന് ആ​രം​ഭി​ച്ച പ​ര്യ​ട​നം സി.​പി.​എം സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം ഡോ. ​പി.​കെ. ബി​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു. എം.​എ​ൻ. സ​ത്യ​ൻ, കെ.​ടി. ഷാ​ജ​ൻ, ഇ.​എ. ദി​ന​മ​ണി, എ​സ്. ബ​സ​ന്ത് ലാ​ൽ, പി.​എ​സ്. പ്ര​സാ​ദ്, സി.​ജി. ര​ഘു​നാ​ഥ്, കെ.​ബി. ജ​യ​ൻ, ഒ.​കെ. ശ​ശി എ​ന്നി​വ​ർ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ സം​സാ​രി​ച്ചു.

അനിൽ അക്കര

മു​തു​വ​റ: യു.​ഡി.​എ​ഫ് വ​ട​ക്കാ​ഞ്ചേ​രി മ​ണ്ഡ​ലം സ്ഥാ​നാ​ർ​ഥി അ​നി​ൽ അ​ക്ക​ര​യു​ടെ പ​ഞ്ചാ​യ​ത്താ​യ അ​ടാട്ടിൽ യു.​ഡി.​എ​ഫ്​ പ്ര​ചാ​ര​ണ റാ​ലി ന​ട​ത്തി. ച​ന്ത​യി​ൽ​നി​ന്ന് ആ​രം​ഭി​ച്ച്​ മു​തു​വ​റ ശി​വ​ക്ഷേ​ത്ര മൈ​താ​നി​യി​ൽ സ​മാ​പി​ച്ചു.

പൊ​തു​സ​മ്മേ​ള​നം കേ​ര​ള കോ​ൺ​ഗ്ര​സ്​ ജി​ല്ല പ്ര​സി​ഡ​ൻ​റ്​ സി.​വി. കു​രി​യാ​ക്കോ​സ്​ ഉ​ദ്ഘാ​ട​നം ചെ​യ്​​തു. യൂ​ത്ത് കോ​ൺ​ഗ്ര​സ്​ സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ഭി​ലാ​ഷ് പ്ര​ഭാ​ക​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​നി​ൽ അ​ക്ക​ര, ഉ​മ്മ​ർ ചെ​റു​വാ​യി​ൽ, ലോ​ന​പ്പ​ൻ ച​ക്ക​ച്ചാം​പ​റ​മ്പി​ൽ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ കെ.​ജെ. ജ്യോ​തി തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

സേവ്യർ ചിറ്റിലപ്പിള്ളി

വ​ട​ക്കാ​ഞ്ചേ​രി: എ​ൽ.​ഡി.​എ​ഫ്​ സ്ഥാ​നാ​ർ​ഥി സേ​വ്യ​ർ ചി​റ്റി​ല​പ്പി​ള്ളി​യു​ടെ വി​ജ​യ​ത്തി​ന്​ സ്പ​ന്ദ​നം വ​ട​ക്കാ​ഞ്ചേ​രി ക​ലാ​ജാ​ഥ​യു​ടെ ഉ​ദ്​​ഘാ​ട​നം ഓ​ട്ടു​പാ​റ​യി​ൽ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ പി.​എ​ൻ. സു​രേ​ന്ദ്ര​ൻ നി​ർ​വ​ഹി​ച്ചു. സ്പ​ന്ദ​നം പ്ര​സി​ഡ​ൻ​റ്​ സി.​ഒ. ദേ​വ​സ്സി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സു​ഭാ​ഷ് പു​ഴ​ക്ക​ൽ സ്വാ​ഗ​ത​വും പി.​കെ. സു​ബ്ര​മ​ണ്യ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

ബി. ഗോപാലകൃഷ്ണന്‍

ഒ​ല്ലൂ​ര്‍: ക്രൈ​സ്ത​വ സ​ഭ​ക്ക് വേ​ണ്ടി സം​സാ​രി​ക്കു​ന്ന​ത് ബി.​ജെ.​പി മാ​ത്ര​മാ​ണെ​ന്ന് തി​രി​ച്ച​റി​യ​ണ​മെ​ന്ന് ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ന്‍. ഒ​ല്ലൂ​ര്‍ പ​ള്ളി സ​ന്ദ​ര്‍ശി​ച്ച് വി​കാ​രി​യു​മാ​യി സം​സാ​രി​ക്കു​മ്പോ​ഴാ​ണ് അ​ദ്ദ​ഹം സ്വ​ന്തം നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. ഇ​ന്ന് സി.​പി.​എ​മ്മി​നെ​യും കോ​ണ്‍ഗ്ര​സി​നെ​യും നി​യ​ന്ത്രി​ക്കു​ന്ന​ത് മു​സ്​​ലിം ലീ​ഗാ​ണ്.

കേ​ര​ള​ത്തി​ല്‍ ജ​ന​സം​ഖ്യ​യു​ടെ 40-44 ശ​ത​മാ​ന​മാ​ണ് ക്രൈ​സ്ത​വ​ര്‍. 50-55 ശ​ത​മാ​ന​മാ​ണ് മു​സ്​​ലി​മു​ക​ള്‍. എ​ന്നാ​ല്‍ ഈ ​അ​നു​പാ​തം പാ​ലി​ക്കാ​തെ 20 ശ​ത​മാ​നം മാ​ത്രം സം​വ​ര​ണ​മാ​ണ് ക്രൈ​സ്​​ത​വ​ര്‍ക്ക് ല​ഭി​ക്കു​ന്ന​ത്. ലൗ ​ജി​ഹാ​ദിെൻറ കാ​ര്യ​ത്തി​ലും ഇ​തേ നി​ല​പാ​ടാ​ണ് ഇ​ട​ത്-​വ​ല​ത് പ​ക്ഷ​ങ്ങ​ൾ​ക്കു​ള്ള​ത് -ഗോ​പാ​ല​കൃ​ഷ്ണ​ന്‍ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thrissur Newsassembly election 2021
News Summary - candidates in thrissur busy with campaigning despite heavy heat
Next Story