ഓട്ടപ്പാച്ചിൽ...
text_fieldsപാലക്കാട്ട് ത്രികോണപ്പോരിെൻറ വീറും വാശിയും
പാലക്കാട്: അവസാനഘട്ട പ്രചാരണം പുരോഗമിക്കെ ത്രികോണമത്സരത്തിെൻറ വീറും വാശിയും പങ്കിട്ട് പാലക്കാട്. ബി.ജെ.പി സ്ഥാനാർഥിയായി ടെക്നോക്രാറ്റായ ഇ. ശ്രീധരെൻറ വരേവാടെ ശ്രദ്ധയാകർഷിച്ച മണ്ഡലത്തിൽ ജനാധിപത്യമൊരുക്കുന്ന സസ്പെൻസിെൻറ ത്രില്ലാണെങ്ങും. രണ്ടുതവണ കോൺഗ്രസിനൊപ്പം നിന്ന മണ്ഡലത്തിൽ സിറ്റിങ് എം.എൽ.എ കൂടിയായ ഷാഫി പറമ്പിൽ ഇക്കുറി ഹാട്രിക് വിജയത്തിെൻറ പ്രതീക്ഷയിലാണ്. 2011ൽ 7403 വോട്ടിെൻറ ഭൂരിപക്ഷം 2016ൽ 17,483 ആയി ഉയര്‍ത്തിയ ഷാഫിയുടെ മണ്ഡലത്തിലെ മേൽക്കൈ മറികടക്കുക തന്നെയാണ് സി.പി.എം സ്ഥാനാർഥിയായ അഡ്വ. സി.പി. പ്രമോദിെൻറയും ഇ. ശ്രീധരെൻറയും മുന്നിലുള്ള വെല്ലുവിളി. കഴിഞ്ഞ തവണ ബി.ജെ.പി സ്ഥാനാർഥി ശോഭ സുരേന്ദ്രൻ രണ്ടാംസ്ഥാനത്തെത്തിയ പാലക്കാട്, ഇത്തവണ ഇ. ശ്രീധരന് അതിനാവുമോ എന്ന് കണ്ടറിയണം. അദ്ദേഹത്തിെൻറ വ്യക്തിപ്രഭാവത്തിലാണ് ബി.ജെ.പിയുടെ പ്രതീക്ഷയത്രയും.
എൻ.എൻ. കൃഷ്ണദാസിനെപ്പോലെ കരുത്തർക്ക് കാലിടറിയ മണ്ഡലത്തിൽ ഇക്കുറി ഇടതുസ്ഥാനാർഥിക്ക് മത്സരം കടുപ്പമേറിയതുതന്നെതാണ്. തെരഞ്ഞെടുപ്പിന് ദിവസങ്ങൾ ശേഷിക്കേ മണ്ഡലത്തിലെ മുതിർന്ന കോൺഗ്രസ് നേതാവായ എ. രാമസ്വാമി ഇടതിനൊപ്പം കളംമാറ്റിച്ചവിട്ടിയത് യു.ഡി.എഫിന് തിരിച്ചടിയാണ്. തേദ്ദശ തെരഞ്ഞെടുപ്പിൽ നഗരസഭയിൽ ഭരണത്തിലെത്തിയതിെൻറ ആവേശത്തിൽ ഗോദയിലിറങ്ങുന്ന ബി.ജെ.പിക്ക് ഇ. ശ്രീധരെൻറ പ്രായവും രാഷ്ട്രീയ രംഗത്തെ പരിചയമില്ലായ്മയുമാണ് പ്രധാന വെല്ലുവിളി. പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം നേതാക്കൾ മണ്ഡലത്തിലെത്തിയെങ്കിലും പ്രചാരണ രംഗത്ത് കുടുംബേയാഗങ്ങളും റോഡ്ഷോകളും ഒഴിച്ചാൽ ഇപ്പോഴും പിന്നിലാണ് ബി.ജെ.പി. ഇടത് സ്ഥാനാർഥിയായ അഡ്വ. സി.പി. പ്രമോദ് പ്രചാരണരംഗത്ത് രണ്ടാംഘട്ടത്തിലേക്ക് ഇതിനകം കടന്നിട്ടുണ്ട്. പാർട്ടി വോട്ടുബാങ്കുകൾക്കൊപ്പം സർക്കാറിെൻറ ജനകീയതയും ഇക്കുറി വോട്ടാകുെമന്നാണ് ഇടതുക്യാമ്പിലെ പ്രതീക്ഷ.
ആലത്തൂരിൽ പ്രചാരണം ഉച്ചസ്ഥായിയിൽ
പതിവിൽനിന്ന് വ്യത്യസ്തമായി മത്സരക്കടുപ്പത്തിെൻറ പ്രതീതി ജനിപ്പിക്കുന്ന ശക്തമായ പ്രചാരണത്തിനാണ് ആലത്തൂർ മണ്ഡലം സാക്ഷ്യം വഹിച്ചത്. ഇടതിന് മേൽകൈയുള്ള മണ്ഡലമാണെങ്കിലും യുവ സ്ഥാനാർഥി പാളയം പ്രദീപിെൻറ രംഗപ്രവേശനം യു.ഡി.എഫ് ക്യാമ്പിൽ സൃഷ്ടിച്ച ആവേശം ചെറുതല്ല. യു.ഡി.എഫിന് ഉൗർജം പകരുന്നതായിരുന്നു രമ്യ ഹരിദാസ് എം.പിയുെട സാന്നിധ്യവും. പ്രചാരണ രംഗത്ത് ആദ്യമെത്തിയ എൽ.ഡി.എഫ് സ്ഥാനാർഥിയും സിറ്റിങ് എം.എൽ.എയുമായ കെ.ഡി. പ്രസേന്നൻ ഒന്നാംഘട്ടത്തിൽ വ്യക്തമായ മുൻതൂക്കം നേടിയെടുത്തെങ്കിലും പ്രചാരണം രണ്ടും മൂന്നും ഘട്ടം പിന്നിട്ടപ്പോൾ ഇരു മുന്നണികളും ഒപ്പത്തിനൊപ്പമാണ്. ബൂത്തുതല പ്രവർത്തനങ്ങളിൽ എൽ.ഡി.എഫിന് മേൽകൈ അവകാശപ്പെടാമെങ്കിലും പോരായ്മകൾ മറികടക്കാൻ പരമാവധി വോട്ടർമാരിലേക്ക് ഇറങ്ങിച്ചെന്നുള്ള പ്രചാരണ രീതിയാണ് പാളയം പ്രദീപ് അനുവർത്തിക്കുന്നത്. അഞ്ചുവർഷത്തെ വികസനം മുൻനിർത്തിയാണ് കെ.ഡി. പ്രസേന്നെൻറ പ്രചാരണമെങ്കിൽ യു.ഡി.എഫ് നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച ന്യായ് പദ്ധതി ഉയർത്തിക്കാട്ടിയാണ് പാളയം പ്രദീപിെൻറ വോട്ടഭ്യർഥന. എൻ.ഡി.എ സ്ഥാനാർഥി പ്രശാന്ത് ശിവനും ഗോദയിൽ നിറഞ്ഞുനിൽക്കുന്നുണ്ട്. വോട്ട് വർധനക്കപ്പുറം വിജയ പ്രതീക്ഷയൊന്നും എൻ.ഡി.എക്കില്ല.
നെന്മാറയിൽ മത്സരക്കടുപ്പം
എൽ.ഡി.എഫും യു.ഡി.എഫും തമ്മിൽ കടുത്ത പോരാട്ടത്തിനാണ് നെന്മാറ മണ്ഡലം വേദിയാകുന്നത്. സ്ഥാനാർഥി നിർണയം വൈകിയത് തുടക്കത്തിൽ യു.ഡി.എഫിന് വിനയായിരുന്നു. നേരത്തേ, ഗോദയിൽ എത്തിയ എൽ.ഡി.എഫ് മേൽൈക നേടിയെങ്കിലും രണ്ടാംഘട്ടത്തിൽ യു.ഡി.എഫ് ഇത് മറികടന്നു. അവസാന വട്ട പ്രചാരണത്തിൽ ഇരു മുന്നണികളും ഒപ്പത്തിനൊപ്പമാണ്. സിറ്റിങ് എം.എൽ.എ കെ. ബാബു മണ്ഡലത്തിൽ മൂന്ന് വട്ടം പര്യടനം പൂർത്തിയാക്കി. താഴെത്തട്ടിലുള്ള ചിട്ടയായ പ്രവർത്തനവും എൽ.ഡി.എഫ് ക്യാമ്പിന് ആത്മവിശ്വാസം നൽകുന്നു. യു.ഡി.എഫ് സ്ഥാനാർഥിയായ സി.എൻ. വിജയകൃഷ്ണെൻറ പ്രചാരണം വോട്ടർമാർക്കിടയിൽ ശക്തമായ ഒാളം ഉണ്ടാക്കിയിട്ടുണ്ട്. പ്രമുഖ സഹകാരിയും സി.എം.പി നേതാവുമായ വിജയകൃഷ്ണനൊപ്പം ഒറ്റക്കെട്ടായി പ്രദേശിക യു.ഡി.എഫ് പ്രവർത്തകർ അണിനിരന്നതും മുന്നണിക്ക് പ്രതീക്ഷ നൽകുന്നു. വിവിധ സമുദായ നേതൃത്വങ്ങളെ സന്ദർശിച്ച് വോട്ടുറപ്പിക്കാൻ യു.ഡി.എഫ് ശ്രമിക്കുന്നുണ്ട്. പരമാവധി ഇടങ്ങളിൽ ഒാടിയെത്തി, ബന്ധം ഉറപ്പിച്ച് വോട്ട് തേടുകയാണ് വിജയകൃഷ്ണൻ. എൻ.ഡി.എയുടെ വോട്ട് ശതമാനം വർധിപ്പിക്കാൻ യുവസ്ഥാനാർഥിയായ എ.എൻ. അനുരാഗ് കളത്തിൽ നിറഞ്ഞുനിൽക്കുകയാണ്. ബി.ഡി.ജെ.എസ് പ്രതിനിധിയാണ് അനുരാഗ്.
തരൂരിൽ ഇരുപക്ഷത്തിനും ആത്മവിശ്വാസം
തെരഞ്ഞെടുപ്പിന് മൂന്ന് ദിനങ്ങൾ മാത്രം ബാക്കി നിൽക്കെ തീ പാറും പോരാട്ടത്തിനാണ് തരൂർ സംവരണ മണ്ഡലം സാക്ഷ്യമാകുന്നത്. 2008ൽ രൂപവത്കരിച്ച മണ്ഡലത്തിൽ തുടർച്ചയായി വിജയിച്ചത് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എ.കെ. ബാലനാണ്. എന്നാൽ ഈ പ്രവാശ്യം എ.കെ. ബാലൻ മത്സരത്തിനില്ലാത്തത് എതിർചേരിയിലുള്ളവർക്ക് ആത്മവിശ്വാസം വർധിപ്പിക്കുന്നു. എൽ.ഡി.എഫിെൻറ പി.പി. സുമോദും യു.ഡി.എഫിെൻറ കെ.എ. ഷീബയും തമ്മിലാണ് പ്രധാന അങ്കം. എൻ.ഡി.എയുടെ കെ.പി. ജയപ്രകാശൻ, വെൽെഫയർ പാർട്ടിയുടെ കെ.എ. ഉഷാകുമാരി എന്നിവരും മത്സരിക്കുന്നുണ്ട്. എൽ.ഡി.എഫും യു.ഡി.എഫും മൂന്നു തവണ മണ്ഡലം പര്യടനം പൂർത്തിയാക്കി. മണ്ഡലം നിലനിർത്താൻ ഇടതുപക്ഷത്തിെൻറ പഴുതടച്ചുള്ള പ്രചാരണങ്ങൾ മണ്ഡലത്തിലെങ്ങും ദൃശ്യമാണ്. പിടിച്ചെടുക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തിൽ സർവസന്നാഹങ്ങളുമായി യു.ഡി.എഫും ഒപ്പമുണ്ട്.
തൃത്താലയിൽ മുന്നണികൾ വോേട്ടാട്ടത്തിൽ
തൃത്താല: പ്രചാരണത്തിെൻറ കലാശക്കൊട്ട് അടുക്കാനിരിക്കെ അവസാന റൗണ്ടിലും ജനഹൃദയങ്ങളില്‍ സ്ഥാനം പിടിക്കാനുള്ള നെട്ടോട്ടത്തിലാണ് സാരഥികള്‍. കൊണ്ടും കൊടുത്തുമുള്ള വായ്ത്താരികളുമായി പ്രചാരണ വാഹനങ്ങള്‍ നാട്ടുവഴികളിലൂടെ പായുേമ്പാള് പ്രധാന കവലകളെയും പാതകളും കൈയടക്കി റോഡ് ഷോകളും ബൈക്ക് റാലികളും കൊണ്ട് ശക്തിപരീക്ഷണത്തിലാണ് മുന്നണികള്‍. പ്രമുഖ നേതാക്കള്‍ അടക്കം എത്തിയാണ് ജനശ്രദ്ധനേടിയ മണ്ഡലമെന്ന നിലയില്‍ തൃത്താലയില്‍ പ്രചാരണം കടുപ്പിച്ചത്. ഇരുമുന്നണികളും ഏറെ പ്രതീക്ഷയിലാണങ്കിലും ത്രിതല പഞ്ചായത്ത് ജനവിധിപോലെ ഇടത്-വലത് ബലാബലത്തിലാണ് മണ്ഡലം. ഇരുകൂട്ടര്‍ക്കുമിടയില്‍ വോട്ട് ചോരാതെ നിലനിര്‍ത്താന്‍ വേണ്ടി എന്‍.ഡി.എയും രംഗത്ത് സജീവമാണ്. ഇരുമുന്നണികളില്‍ ആര് വിജയിച്ചാലും ഭൂരിപക്ഷത്തിെൻറ കാര്യത്തില്‍ ഏറെ ആശങ്കകളും ഉടലെടുത്തുകഴിഞ്ഞു.
മണ്ണാർക്കാട് പോര്
ശക്തം
മണ്ഡലം പിടിക്കാൻ അവസാന കുതിപ്പിനുള്ള തയാറെടുപ്പിലാണ് മുന്നണികൾ. ഇടത്-ഐക്യ മുന്നണികളെ ഒരു പോലെ ആശ്ലേഷിച്ച ചരിത്രമുള്ള മണ്ണാർക്കാട് മണ്ഡലത്തിൽ പ്രചാരണ രംഗത്ത് ഇരു മുന്നണികളും ഒപ്പത്തിനൊപ്പം. കഴിഞ്ഞ രണ്ടു തവണയും മണ്ഡലത്തിൽ വിജയിച്ച യു.ഡി.എഫ് ഇത്തവണയും വിജയ പ്രതീക്ഷയിലാണ്. മണ്ഡലത്തിലെ കഴിഞ്ഞ തവണ നേടിയ ചരിത്ര ഭൂരിപക്ഷം നേടാനായില്ലെങ്കിലും വിജയം സുനിശ്ചിതമെന്ന ഉറച്ച വിശ്വാസത്തിലാണ് യു.ഡി.എഫ്.
കഴിഞ്ഞ രണ്ട് തവണയും കൈവെടിഞ്ഞ മണ്ഡലം തിരിച്ചുപിടിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് എൽ.ഡി.എഫ്. നിയമസഭ തെരഞ്ഞെടുപ്പിൽ കഴിഞ്ഞ കാലങ്ങളിലുണ്ടായിരുന്ന അനൈക്യം മുന്നണിക്കകത്തില്ല എന്നുള്ളതാണ് ഇതിനാധാരം. ഇടതു മുന്നണിയുടെ ദേശീയ നേതാക്കൾ വരെ പ്രചാരണത്തിനെത്തിയ തെരഞ്ഞെടുപ്പാണിത്. ഇത്തവണ മുസ്ലിം വനിതയെ രംഗത്തിറക്കിയാണ് എൻ.ഡി.എയുടെ മത്സരം. ഇതോടൊപ്പം സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്ന അട്ടപ്പാടി സ്വദേശിയായ ജെയിംസ് മാസ്റ്ററും പ്രചാരണ രംഗത്ത് സജീവമാണ്. തുടക്കത്തിൽ പ്രചാരണ രംഗത്ത് ഇടതുമുന്നണിക്ക് മേൽക്കോയ്മ ലഭിച്ചിരുന്നു. എന്നാൽ കുറച്ചു വൈകിയെങ്കിലും ഇതിനെ മറികടക്കാൻ യു.ഡി.എഫിനായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

