Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightElectionschevron_rightAssembly Electionschevron_rightKeralachevron_rightശബരിമല സ്​ത്രീ...

ശബരിമല സ്​ത്രീ പ്രവേശനം: ഇടതുപക്ഷ നിലപാടിൽ മാറ്റമില്ലെന്ന്​ ആനി രാജ

text_fields
bookmark_border
Annie Raja
cancel

കൊച്ചി: ശബരിമലയിൽ സ്​ത്രീകളെ പ്രവേശിപ്പിക്കണ​െമന്ന ഇടതുപക്ഷത്തിന്‍റെ നിലപാടിൽ യാതൊരു മാറ്റവുമില്ലെന്ന്​ സി.പി.ഐ നേതാവ്​ ആനി രാജ. സംസ്​ഥാനത്തെ ഏതെങ്കിലും ഒരു മന്ത്രി അഭിപ്രായം പറഞ്ഞാൽ അത്​ ഇടതുപക്ഷത്തിന്‍റെ നിലപാട്​ ആകില്ല.

സീതാറാം യെച്ചൂരിയും ഡി. രാജയുമെല്ലാം ശബരിമല സ്​ത്രീ പ്രവേശന വിഷയത്തിൽ ആവർത്തിച്ച്​ പറയുന്ന നിലപാട്​ ഒന്നുതന്നെയാണ്​. അതിൽ മാറ്റം വന്നിട്ടില്ല. ഇടതുപക്ഷ മുന്നണിയുടെ നിലപാടിൽ മാറ്റമില്ല. ലിംഗ സമത്വം മതങ്ങളിലായാലും രാഷ്​ട്രീയ പാർട്ടികളിലായാലും വേണമെന്നും അവർ പറഞ്ഞു.

സാമ്പത്തിക സംവരണത്തെ അംഗീകരിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി അംഗീകരിക്കാനാകില്ലെന്നും അവർ കൂട്ടിച്ചേർത്തു. മനുവാദത്തിലേക്ക്​ പരമോന്നത കോടതി മാറുന്നുവെന്ന്​ സംശയിക്കുന്നവരെ കുറ്റപ്പെടുത്താനാകില്ലെന്നും ആനി രാജ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CPISabarimala women Entryannie rajaassembly election 2021
News Summary - annie raja on Sabarimala women Entry
Next Story