Top
Begin typing your search above and press return to search.
exit_to_app
exit_to_app
ഇനി മനക്കണക്കിൽ; പോ​ളി​ങ്ങിലെ നേ​രി​യ കു​റ​വി​ൽ ആ​ശ​ങ്ക
cancel
camera_alt

പു​തു​പ്പ​ള്ളി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ വോ​​ട്ടെ​ടു​പ്പ്​ യ​ന്ത്ര​ങ്ങ​ൾ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന കോ​ട്ട​യം ബ​സേ​ലി​യ​സ് കോ​ള​ജി​ലെ സ്ട്രോ​ങ്​ റൂ​മി​ന്​ കാ​വ​ൽ​നി​ൽ​ക്കു​ന്ന കേ​ന്ദ്ര സേ​നാം​ഗ​ങ്ങ​ൾ - ദിലീപ്​ പുരയ്​ക്കൽ

തി​രു​വ​ന​ന്ത​പു​രം: യ​ന്ത്ര​ത്തി​ലാ​യ ജ​ന​വി​ധി അ​റി​യാ​ൻ ഇ​നി​യും 24 ദി​വ​സം കാ​ത്തി​രി​ക്ക​ണ​മെ​ങ്കി​ലും സാ​ധ്യ​ത​ക​ൾ കൂ​ട്ടി​യും കി​ഴി​ച്ചും വി​ജ​യം അ​വ​കാ​ശ​പ്പെ​ട്ട്​ മു​ന്ന​ണി​ക​ൾ.

ഭ​ര​ണം തി​രി​ച്ചു​പി​ടി​ക്കു​മെ​ന്ന ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ്​ യു.​ഡി.​എ​ഫ്. അ​ധി​കാ​രം നി​ല​നി​ർ​ത്താ​നാ​കു​മെ​ന്ന​തി​ൽ ഇ​ട​തു​മു​ന്ന​ണി​ക്ക്​ സം​ശ​യ​മി​ല്ല. നേ​മം നി​ല​നി​ർ​ത്തു​മെ​ന്നും കൂ​ടു​ത​ൽ സീ​റ്റ്​ നേ​ടു​മെ​ന്നും​ ബി.​ജെ.​പി അ​വ​കാ​ശ​പ്പെ​ടു​ന്നു. പോ​ളി​ങ്​ ശ​ത​മാ​ന​ത്തി​െ​ല നേ​രി​യ കു​റ​വി​ൽ എ​ല്ലാ​വ​ർ​ക്കും ആ​ശ​ങ്ക​യു​ണ്ട്.

വ​മ്പ​ൻ വി​ജ​യ​മെ​ന്ന അ​വ​കാ​ശ​വാ​ദ​ത്തി​ലാ​ണ്​ യു.​ഡി.​എ​ഫ്​ നേ​താ​ക്ക​ൾ. 80-85 സീ​റ്റ്​ നേ​ടി അ​ധി​കാ​രം തി​രി​ച്ചു​പി​ടി​ക്കു​മെ​ന്നാ​ണ്​​ അ​വ​രു​ടെ വി​ല​യി​രു​ത്ത​ൽ. പോ​ളി​ങ്​ ദി​ന​ത്തി​ൽ ശ​ബ​രി​മ​ല വി​ഷ​യം ഉ​യ​ർ​ന്ന​ത്​ ഗു​ണം ചെ​യ്​​തു. സ​ർ​ക്കാ​റി​നെ​തി​രെ ഉ​യ​ർ​ത്തി​യ വി​ഷ​യ​ങ്ങ​ൾ ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കാ​നാ​യി.

ആ​ഴ​ക്ക​ട​ൽ മ​ത്സ്യ​ബ​ന്ധ​ന വി​വാ​ദം തീ​ര​​ദേ​ശ​ത്തെ സ്വാ​ധീ​നി​ച്ചു. പു​തു​മു​ഖ​ങ്ങ​ളെ സ്ഥാ​നാ​ർ​ഥി​ക​ളാ​ക്കി​യ​ത്​ ജ​നം അം​ഗീ​ക​രി​ച്ചു. ഇ​ര​ട്ട​വോ​ട്ട്​ വി​ഷ​യം ഉ​ന്ന​യി​ച്ച​തു​വ​ഴി തെ​റ്റാ​യ വോ​ട്ട്​ കു​റേ​യൊ​ക്കെ ത​ട​യാ​നാ​യ​തും​ പ്ര​തീ​ക്ഷ ന​ൽ​കു​ന്നെ​ന്ന്​ യു.​ഡി.​എ​ഫ്​ കേ​ന്ദ്ര​ങ്ങ​ൾ പ​റ​യു​ന്നു.

ബൂ​ത്തു​ത​ല വി​ല​യി​രു​ത്ത​ൽ ആ​രം​ഭി​ച്ച സി.​പി.​എം ഭ​ര​ണ​ത്തു​ട​ർ​ച്ച​യു​ണ്ടാ​കു​മെ​ന്ന ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ്. ഭ​ര​ണ​വി​രു​ദ്ധ​വി​കാ​രം ഉ​ണ്ടാ​യി​ല്ല. യു.​ഡി.​എ​ഫ്​ കേ​ന്ദ്ര​ങ്ങ​ളി​ൽ പോ​ളി​ങ്​ ഉ​യ​ർ​ന്നി​ട്ടി​ല്ല. സ​ർ​ക്കാ​റി​െൻറ ഭ​ര​ണ​നേ​ട്ടം ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കാ​നാ​യി. ക്ഷേ​മ​രം​ഗ​ത്തും വി​ക​സ​ന​രം​ഗ​ത്തും ന​ട​ത്തി​യ നേ​ട്ട​ങ്ങ​ൾ വോ​ട്ടാ​യി മാ​റി. തെ​ര​ഞ്ഞെ​ടു​പ്പ്​ ദി​വ​സ​ത്തെ ശ​ബ​രി​മ​ല വി​വാ​ദം കാ​ര്യ​മാ​യി ഏ​ശി​ല്ല. ഇ​ട​ത്​ ശ​ക്തി​കേ​ന്ദ്ര​ങ്ങ​ളി​ൽ ചോ​ർ​ച്ച വ​ന്നി​ല്ലെ​ന്നും അ​വ​ർ വി​ല​യി​രു​ത്തു​ന്നു. ബി.​ജെ.​പി യു.​ഡി.​എ​ഫി​ന്​ വോ​ട്ട്​ മ​റി​ച്ചെ​ന്ന്​ സി.​പി.​എം ആ​ക്​​ടി​ങ്​ സെ​ക്ര​ട്ട​റി എ. ​വി​ജ​യ​രാ​ഘ​ൻ ആ​രോ​പി​ച്ചു.

ജ​യ​സാ​ധ്യ​ത​യു​ള്ള പ​ല മ​ണ്ഡ​ല​ങ്ങ​ളി​ലും ഇ​ട​ത്​-​യു.​ഡി.​എ​ഫ്​ ക്രോ​സ് ​വോ​ട്ടി​ങ്​ ഉ​ണ്ടാ​യോ എ​ന്ന്​ ബി.​ജെ.​പി ആ​ശ​ങ്ക​പ്പെ​ടു​ന്നു. ഇ​ക്കു​റി എ​ല്ലാ മ​ണ്ഡ​ല​ത്തി​ലും വോ​ട്ടു​ശ​ത​മാ​നം വ​ർ​ധി​പ്പി​ക്കാ​നാ​കു​മെ​ന്ന്​ അ​വ​ർ ക​ണ​ക്കാ​ക്കു​ന്നു. വോ​െ​ട്ട​ടു​പ്പി​ന്​ പി​ന്നാ​ലെ മ​ഞ്ചേ​ശ്വ​രം മ​ണ്ഡ​ല​ത്തി​ൽ പ​രാ​ജ​യ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ച്​ കെ.​പി.​സി.​സി പ്ര​സി​ഡ​ൻ​റ്​ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ രം​ഗ​ത്തു​വ​ന്നു.

പ്ര​വ​ർ​ത്ത​ക​രി​ൽ​നി​ന്ന്​ ല​ഭി​ക്കു​ന്ന വി​വ​രം പ​രി​ഭ്രാ​ന്തി​യു​ണ്ടാ​ക്കു​ന്നെ​ന്നും ബി.​ജെ.​പി ജ​യി​ച്ചാ​ൽ ഉ​ത്ത​ര​വാ​ദി പി​ണ​റാ​യി ആ​ണെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. അ​തേ​സ​മ​യം മു​ല്ല​പ്പ​ള്ളി​യു​ടെ ആ​ശ​ങ്ക​യെ അ​വി​ട​ത്തെ യു.​ഡി.​എ​ഫ്​ സ്ഥാ​നാ​ർ​ഥി​യും എം.​പി​യും ത​ള്ളി.

80 ക​ട​ന്ന​ത്​ ആ​റ്​ മ​ണ്ഡ​ല​ങ്ങ​ളി​ൽ മാ​ത്ര​ം

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ല​ഭ്യ​മാ​യ ക​ണ​ക്ക്​ പ്ര​കാ​രം 74.04 ശ​ത​മാ​നം പോ​ളി​ങ്. ത​പാ​ൽ​വോ​ട്ടി​െൻറ ക​ണ​ക്ക്​ കൂ​ടി വ​രു​േ​മ്പാ​ൾ ശ​ത​മാ​നം വീ​ണ്ടും ഉ​യ​രും.38 മ​ണ്ഡ​ല​ങ്ങ​ളി​ൽ ക​ഴി​ഞ്ഞ​ത​വ​ണ ​േപാ​ളി​ങ്​ 80 ക​ട​ന്നി​രു​ന്നു. ഇ​ക്കു​റി ആ​റ്​ മ​ണ്ഡ​ല​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ്​ 80 ക​ട​ന്ന​ത്.

2016 ൽ മൊത്തം പോളിങ്​ 77.35 ​ശ​ത​മാ​ന​മാ​യി​രു​ന്നു. നി​ല​വി​ൽ അ​തി​നെ​ക്കാ​ൾ 3.31 ശ​ത​മാ​നം കു​റ​വാ​ണ്. എ​ന്നാ​ൽ, അ​ന്തി​മ ക​ണ​ക്കി​ൽ കു​േ​റ​ക്കൂ​ടി ഉ​യ​രും. ഏ​റ്റ​വും കൂ​ടു​ത​ൽ പോ​ളി​ങ്​ ​േകാ​ഴി​ക്കോ​ട്​ ജി​ല്ല​യി​ലാ​ണ്-78.42 ശ​ത​മാ​നം. കു​റ​വ്​ പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ- 67.18 ശ​ത​മാ​നം.

എ​ല്ലാ ജി​ല്ല​ക​ളി​ലും ക​ഴി​ഞ്ഞ​ത​വ​ണ​ത്തെ​ക്കാ​ൾ പോ​ളി​ങ്​ കു​റ​വാ​ണ്. അ​പൂ​ർ​വം മ​ണ്ഡ​ല​ങ്ങ​ളി​ൽ മാ​ത്ര​മേ പോ​ളി​ങ്​ കൂ​ടി​യി​ട്ടു​ള്ളൂ. എ​ന്നാ​ൽ, ത​പാ​ൽ വോ​ട്ട്​ വ​രു​േ​മ്പാ​ൾ ഇ​തി​ൽ മാ​റ്റം വ​രും.

Show Full Article
TAGS:assembly election 2021 cpm udf bjp 
News Summary - alliances concerned over polling percentage declined calculations going on
Next Story