Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightElectionschevron_rightAssembly Electionschevron_rightKeralachevron_rightAlappuzhachevron_rightഅമ്പലപ്പുഴയുടെ മനസ്സ്​...

അമ്പലപ്പുഴയുടെ മനസ്സ്​ ആർക്കൊപ്പം? പോരാട്ടം കനക്കും

text_fields
bookmark_border
അമ്പലപ്പുഴയുടെ മനസ്സ്​ ആർക്കൊപ്പം?    പോരാട്ടം കനക്കും
cancel
camera_alt

അ​മ്പ​ല​പ്പു​ഴ മ​ണ്ഡ​ല​ത്തി​ൽ വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ന്‍റെ വീ​ടി​ന്​ സ​മീ​പ​ത്തെ മ​തി​ലി​ൽ എ​ൽ.​ഡി.​എ​ഫ്​ സ്ഥാ​നാ​ർ​ഥി

എ​ച്ച്. സ​ലാ​മി​നാ​യു​ള്ള ചു​വ​രെ​ഴു​ത്ത്

അ​മ്പ​ല​പ്പു​ഴ: കേ​ര​ളം ഉ​റ്റു​നോ​ക്കു​ന്ന മ​ത്സ​ര​ത്തി​നാ​ണ്​ അ​മ്പ​ല​പ്പു​ഴ മ​ണ്ഡ​ലം കാ​ത്തി​രി​ക്കു​ന്ന​ത്. വി​പ്ല​വ പോ​രാ​ട്ട​ത്തി​ന്​ വ​ള​ക്കൂ​റാ​യി മാ​റി​യ പു​ന്ന​പ്ര സ​മ​ര ഭൂ​മി​ലെ പോ​രാ​ട്ടം സി.​പി.​എം വി​ട്ട വി​മ​ത​ൻ ജി. ​സു​ധാ​ക​ര​നും സി​റ്റി​ങ്​ എം.​എ​ൽ.​എ എ​ച്ച്. സ​ലാ​മും ത​മ്മി​ലാ​ണ്​ പോ​രാ​ട്ടം. വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ൻ ആ​ദ്യ പോ​രി​നി​റ​ങ്ങി​യ മ​ണ്ണി​ൽ​ ഇ​വ​രി​ൽ ആ​ര്​ നി​യ​മ​സ​ഭ​യി​ലേ​ക്ക്​ പോ​കു​മെ​ന്ന്​ കാ​ത്തി​രു​ന്ന്​ കാ​ണാം. പാ​ർ​ട്ടി വി​ട്ട്​ സ്വ​ത​ന്ത്ര​നാ​യി​ട്ടാ​കും മ​ത്സ​രി​ക്കു​മെ​ന്ന്​ ജി. ​സു​ധാ​ക​ര​ന്‍ പ​റ​യു​മ്പോ​ഴും യു.​ഡി.​എ​ഫ് അ​നു​കൂ​ല സ​മീ​പ​ന​മെ​ടു​ക്കു​മെ​ന്നാ​ണ്​ വി​വ​രം. അ​തി​നു​ള്ള അ​ണി​യ​റ നീ​ക്ക​വും സ​ജീ​വ​മാ​ണ്. അ​തേ​സ​മ​യം, അ​മ്പ​ല​പ്പു​ഴ സീ​റ്റി​നെ​ച്ചൊ​ല്ലി കോ​ണ്‍ഗ്ര​സി​നു​ള്ളി​ൽ പൊ​ട്ടി​ത്തെ​റി​യും പ​ട​ല​പ്പി​ണ​ക്ക​വു​മു​ണ്ട്. കോ​ണ്‍ഗ്ര​സ് വി​മ​ത​ൻ മ​ത്സ​ര രം​ഗ​ത്തി​റ​ങ്ങാ​നു​ള്ള സാ​ധ്യ​ത​യും ത​ള്ളി​ക്ക​ളാ​നാ​യി​വി​ല്ല. കെ.​പി.​സി.​സി വൈ​സ്​ പ്ര​സി​ഡ​ന്‍റു​മാ​രാ​യ​ എ.​എ. ഷു​ക്കൂ​ർ, എം. ​ലി​ജു എ​ന്നി​വ​രു​ടെ പേ​രു​ക​ളാ​ണ്​ പ​രി​ഗ​ണി​ച്ചി​രു​ന്ന​ത്. സീ​റ്റ്​ കി​ട്ടി​യി​ല്ലെ​ങ്കി​ൽ കോ​ൺ​ഗ്ര​സ്​ ഗ്രൂ​പ്പ്​ പോ​രി​നും ക​ള​മൊ​രു​ങ്ങും.

മ​ണ്ഡ​ല ച​രി​ത്രം

അ​ഞ്ച് പ​ഞ്ചാ​യ​ത്തും ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ​യി​ലെ 27 ഡി​വി​ഷ​നു​ക​ളും ഉ​ൾ​പ്പെ​ടു​ന്ന​താ​ണ്‌ മ​ണ്ഡ​ലം. പു​ന്ന​പ്ര വ​ട​ക്ക്‌, അ​മ്പ​ല​പ്പു​ഴ തെ​ക്ക്‌, അ​മ്പ​ല​പ്പു​ഴ വ​ട​ക്ക്‌ പ​ഞ്ചാ​യ​ത്തു​ക​ൾ എ​ൽ.​ഡി.​എ​ഫും പു​ന്ന​പ്ര തെ​ക്ക്‌, പു​റ​ക്കാ​ട്‌ പ​ഞ്ചാ​യ​ത്തു​ക​ളും അ​മ്പ​ല​പ്പു​ഴ ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്തും യു.​ഡി.​എ​ഫു​മാ​ണ്‌ ഭ​രി​ക്കു​ന്ന​ത് ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ​യി​ൽ 12 വാ​ർ​ഡ്‌ എ​ൽ.​ഡി.​എ​ഫ്‌, 10 യു.​ഡി.​എ​ഫ്‌, മൂ​ന്ന്​ എ​ൻ.​ഡി.​എ, ഒ​ന്നു​വീ​തം എ​സ്‌.​ഡി.​പി.​ഐ, പി.​ഡി.​പി ക​ക്ഷി​ക​ളു​മു​ണ്ട്. അ​മ്പ​ല​പ്പു​ഴ മ​ണ്ഡ​ല​ത്തി​ലെ അ​ഞ്ച് പ​ഞ്ചാ​യ​ത്തു​ക​ളും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തും ന​ഗ​ര​സ​ഭ​യും എ​ല്‍.​ഡി.​എ​ഫ് ആ​യി​രു​ന്നു ഭ​രി​ച്ചി​രു​ന്ന​ത്.

വി​പ്ല​വ​സ്മ​ര​ണ​ക​ളേ​റെ

പു​ന്ന​പ്ര സ​മ​ര​നാ​യ​ക​ൻ വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ൻ ആ​ദ്യ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ചു​വെ​ന്ന ച​രി​ത്ര​വും മ​ണ്ഡ​ല​ത്തി​ലു​ണ്ട്. ര​ക്ത​സാ​ക്ഷി​ക​ളു​ടെ വീ​ര​സ്‌​മ​ര​ണ​ക​ൾ ഇ​ര​മ്പു​ന്ന പു​ന്ന​പ്ര സ​മ​ര​ഭൂ​മി ഉ​ൾ​പ്പെ​ടു​ന്ന മ​ണ്ഡ​ല​ത്തി​ൽ വി.​എ​സ്. തോ​റ്റു​വെ​ന്ന​തും ച​രി​ത്ര​മാ​ണ്.2006 വ​രെ കൈ​ന​ക​രി, നെ​ടു​മു​ടി, പു​ന്ന​പ്ര വ​ട​ക്ക്, പു​ന്ന​പ്ര തെ​ക്ക്, അ​മ്പ​ല​പ്പു​ഴ തെ​ക്ക്, പു​റ​ക്കാ​ട്, ത​ക​ഴി പ​ഞ്ചാ​യ​ത്തു​ക​ൾ ഉ​ൾ​​ക്കൊ​ള്ളു​ന്ന​താ​യി​രു​ന്നു മ​ണ്ഡ​ലം.1965ലാ​ണ്‌ മ​ണ്ഡ​ലം രൂ​പ​വ​ത്​​ക​രി​ച്ച​ത്. വി.​എ​സ്‌. അ​ച്യു​താ​ന​ന്ദ​നെ തോ​ൽ​പ്പി​ച്ച്‌ കോ​ൺ​ഗ്ര​സി​ലെ കൃ​ഷ്ണ​ക്കു​റു​പ്പ്‌ അ​മ്പ​ല​പ്പു​ഴ​യു​ടെ ആ​ദ്യ എം.​എ​ൽ.​എ​യാ​യെ​ങ്കി​ലും ഭൂ​രി​പ​ക്ഷ​മി​ല്ലാ​ത്ത​തി​നാ​ൽ നി​യ​മ​സ​ഭ ചേ​ർ​ന്നി​ല്ല.

1967ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ച്‌ വി.​എ​സ്. അ​ച്യു​താ​ന​ന്ദ​നാ​ണ് അ​മ്പ​ല​പ്പു​ഴ​യെ ആ​ദ്യ​മാ​യി ചു​വ​പ്പ​ണി​യി​ച്ച​ത്. 1970ലും ​വി​ജ​യി​ച്ച വി.​എ​സ്‌, 1977ൽ ​പ​രാ​ജ​യ​പ്പെ​ട്ടു. അ​ന്ന്​ ജ​യി​ച്ച​ത്​ ആ​ർ.​എ​സ്.​പി​ലെ കെ.​കെ. കു​മാ​ര​പി​ള്ള​യാ​ണ്. മു​തി​ർ​ന്ന നേ​താ​വാ​യി​രു​ന്ന പി.​കെ. ച​ന്ദ്രാ​ന​ന്ദ​നും ജ​യ​പ​രാ​ജ​യ​ങ്ങ​ൾ ന​ൽ​കി​യ മ​ണ്ഡ​ല​മാ​ണ്. 1982ലും 1987​ലും യു.​ഡി.​എ​ഫി​നാ​യി​രു​ന്നു വി​ജ​യം. 1982ല്‍ ​യു.​ഡി.​എ​ഫ് സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ച്ച വി. ​ദി​ന​ക​ര​ന്‍ 1987 ല്‍ ​കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ര്‍ഥി​യാ​യും മ​ത്സ​രി​ച്ച് വി​ജ​യി​ച്ചു. 2001-ല്‍ ​കോ​ണ്‍ഗ്ര​സ് സ്ഥാ​നാ​ര്‍ഥി​യാ​യി അ​ഡ്വ. ഡി. ​സു​ഗ​ത​നാ​ണ്​ വി​ജ​യി​ച്ച​ത്.

1991ൽ ​സി.​പി.​എ​മ്മി​ലെ സി.​കെ. സ​ദാ​ശി​വ​ൻ വി​ജ​യി​ച്ചു. 1996ൽ ​സു​ശീ​ല ഗോ​പാ​ല​നെ​യും 2006ലും 2016​ലും ജി. ​സു​ധാ​ക​ര​നെ​യും മ​ന്ത്രി​യാ​ക്കി. 2011 ലും ​അ​ദ്ദേ​ഹം വി​ജ​യി​ച്ച് എം.​എ​ല്‍.​എ ആ​യി​ട്ടു​ണ്ട്. തു​ട​ര്‍ന്ന് 2021ൽ ​ഡി.​സി.​സി അ​ധ്യ​ക്ഷ​നാ​യി​രു​ന്ന എം. ​ലി​ജു​വി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ്‌ എ​ല്‍.​ഡി.​എ​ഫി​ലെ എ​ച്ച്‌. സ​ലാം ജ​ന​പ്ര​തി​നി​ധി​യാ​യ​ത്.

വി​ക​സ​ന​ത്തു​ട​ർ​ച്ച​ക്കാ​യി​ എ​ൽ.​ഡി.​എ​ഫ്​

അ​മ്പ​ല​പ്പു​ഴ​യി​ലെ വി​ക​സ​ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ക​ണ്ട​റി​ഞ്ഞ ജ​ന​ങ്ങ​ള്‍ എ​ല്‍.​ഡി.​എ​ഫി​നെ പി​ന്തു​ണ​ക്കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ. ത​ന്നി​ല്‍ ജ​ന​ങ്ങ​ള്‍ക്കു​ള്ള വി​ശ്വാ​സം വി​ജ​യ​ത്തി​ലെ​ക്കു​മെ​ന്നാ​ണ് ജി. ​സു​ധാ​ക​ര​നു​ള്ള​ത്. താ​ന്‍ കൊ​ണ്ടു​വ​ന്ന വി​ക​സ​ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ളു​ടെ തു​ട​ര്‍ച്ച​യാ​ണ് അ​മ്പ​ല​പ്പു​ഴ​യി​ല്‍ വീ​ണ്ടും എ​ല്‍.​ഡി.​എ​ഫി​ന് നി​ല​നി​ര്‍ത്താ​നാ​യ​തെ​ന്നാ​ണ് അ​ദ്ദേ​ഹം പ​റ​യു​ന്ന​ത്. എ​ന്നാ​ല്‍ 2016ല്‍ ​ജി. സു​ധാ​ക​ര​ന്‍ 63,069 വോ​ട്ടു​ക​ള്‍ നേ​ടി​യെ​ങ്കി​ല്‍ 2021ല്‍ ​എ​ച്ച്. സ​ലാ​മി​ന് 61365 വോ​ട്ടു​ക​ള്‍ നേ​ടാ​നാ​യി.

2016 ല്‍ ​കി​ട്ടി​യ വോ​ട്ടും 2021ല്‍ ​കി​ട്ടി​യ​തു​മാ​യി വി​ല​യി​രു​ത്തി​യാ​ല്‍ 1704 വോ​ട്ടു​ക​ളു​ടെ കു​റ​വ് മാ​ത്ര​മാ​ണ് ഉ​ണ്ടാ​യ​തെ​ന്ന വി​ശ്വാ​സ​മാ​ണ് എ​ല്‍.​ഡി.​എ​ഫി​നു​ള്ള​ത്. അ​തു​കൊ​ണ്ടു​ത​ന്നെ ഭൂ​രി​പ​ക്ഷം കു​റ​ഞ്ഞാ​ലും വി​ജ​യി​ക്കു​മെ​ന്ന വി​ശ്വാ​സ​ത്തി​ലാ​ണ്​ എ​ല്‍.​ഡി.​എ​ഫ്.2006ൽ ​ജി. സു​ധാ​ക​ര​നാ​യി​രു​ന്നു വി​ജ​യം. കോ​ണ്‍ഗ്ര​സി​ലെ അ​ഡ്വ. ഡി. ​സു​ഗ​ത​നെ​യാ​ണ്​ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. 11929 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ്​ വി​ജ​യി​ച്ച​ത്. 2011ലും 2016​ലും ജി. ​സു​ധാ​ക​ര​ന്‍ വി​ജ​യം ആ​വ​ർ​ത്തി​ച്ചു.

എ​ൽ.​ഡി.​എ​ഫ്​ സ​ർ​ക്കാ​റി​ൽ മ​ന്ത്രി​യാ​യി. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ലും എ​ല്‍.​ഡി.​എ​ഫ് ത​ന്നെ​യാ​ണ് മ​ണ്ഡ​ലം നി​ല​നി​ര്‍ത്തി​യ​ത്. എ​ല്‍.​ഡി.​എ​ഫി​ലെ എ​ച്ച്. സ​ലാ​മി​ന് 61365 വോ​ട്ടു​ക​ള്‍ ല​ഭി​ച്ചു. എ​തി​ര്‍ സ്ഥാ​നാ​ര്‍ഥി കോ​ണ്‍ഗ്ര​സി​ലെ എം. ​ലി​ജു​വി​ന്​ 50240 വോ​ട്ടു​ക​ള്‍ ല​ഭി​ച്ചു. എ​ച്ച്. സ​ലാം വി​ജ​യി​ച്ച​ത് 11,125 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ്. എ​സ്‌.​ഐ.​ആ​ർ വോ​ട്ട​ർ പ​ട്ടി​ക പ്ര​കാ​രം മ​ണ്ഡ​ല​ത്തി​ൽ ആ​കെ വോ​ട്ടു​ക​ള്‍ 169826 ക​ളാ​ണു​ള്ള​ത്. സ്ത്രീ​ക​ൾ 86975, പു​രു​ഷ​ൻ 82849, മ​റ്റു​ള്ള​വ​ർ ര​ണ്ട് എ​ന്നി​ങ്ങ​നെ​യാ​ണ്.

എ​ല്‍.​ഡി.​എ​ഫ് സ്ഥാ​നാ​ര്‍ഥി​യാ​യി എ​ച്ച്. സ​ലാ​മി​ന്‍റെ ചു​വ​രെ​ഴു​ത്തു​ക​ള്‍ തു​ട​ങ്ങി​യെ​ങ്കി​ലും യു.​ഡി.​എ​ഫ്, എ​ന്‍.​ഡി.​എ സ്ഥാ​നാ​ര്‍ഥി പ്ര​ഖ്യാ​പ​നം ന​ട​ന്നി​ട്ടി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AmbalapuzhaAlappuzha NewsKerala Assembly Election 2026
News Summary - kerala assembly election 2026
Next Story