Begin typing your search above and press return to search.
exit_to_app
exit_to_app

Posted On
date_range Updated On
date_range ആസാമിൽ കോൺഗ്രസ് അധികാരത്തിെലത്തിയാൽ പൗരത്വ നിയമം നടപ്പാകില്ലെന്ന് ഉറപ്പാക്കും- രാഹുൽ ഗാന്ധി
text_fieldsbookmark_border
ഗുവാഹതി: ആസാമിൽ കോൺഗ്രസ് പാർട്ടി അധികാരത്തിലെത്തിയാൽ വിവാദ പൗരത്വ ഭേദഗതി നിയമം സംസ്ഥാനത്ത് നടപ്പാകില്ലെന്ന് ഉറപ്പാക്കുമെന്ന് രാഹുൽ ഗാന്ധി. നാഗ്പൂരിൽനിന്നുള്ള ഏക ശക്തി രാജ്യം മുഴുവൻ നിയന്ത്രിക്കാൻ ശ്രമിക്കുകയാണെന്നും അത് സ്നേഹം കൊണ്ട് ചെറുക്കൽ യുവാക്കളൂടെ ബാധ്യതയാണെന്നും ആസാമിലെ ദിബ്രുഗഡിൽ കോളജ് വിദ്യാർഥികളുമായി നടന്ന സംവാദത്തിൽ രാഹുൽ ഗാന്ധി പറഞ്ഞു.
'ഒരു മതവും വൈരം പഠിപ്പിക്കുന്നില്ല. ബി.ജെ.പി മനുഷ്യർക്കിടയിൽ ഭിന്നത തീർക്കാൻ വെറുപ്പ് വിൽപന നടത്തുകയാണ്. അവർ എവിടെചെന്ന് വെറുപ്പ് പ്രചരിപ്പിക്കാൻ ശ്രമിച്ചാലും കോൺഗ്രസ് അവിടെ സ്നേഹവും സൗഹാർദവും ഉറപ്പാക്കും''- അദ്ദേഹം കൂട്ടിച്ചേർത്തു.
രണ്ടു ദിവസത്തെ സന്ദർശനത്തിനായി ആസാമിലെത്തിയ രാഹുൽ പാർട്ടിയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രിക ശനിയാഴ്ച പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Next Story
